BREAKING NEWS

Entertainment

Fashion

Food

Saturday, March 8, 2014

മമ്മൂട്ടിയും ബ്രിട്ടാസും ഹാജരാകാന്‍ നോട്ടീസ്‌

തൃശൂര്‍: അമൃതാനന്ദമയിക്കും മഠത്തിനുമെതിരെ വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയ മുന്‍ സന്തത സഹചാരി ഗെയ്ല്‍ ട്രെഡ്‌ വെലിന്റെ അഭിമുഖം സംപ്രേഷണം ചെയ്ത കൈരളി ചാനലിന്റെ ചെയര്‍മാന്‍ മമ്മൂട്ടിയും ചീഫ്‌ എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസും ഹാജരാകാന്‍ കോടതി ഉത്തരവ്. തൃശൂര്‍ സ്വദേശിയായ അമ്മ ഭക്തന്‍ സുമോദ്‌ നല്‍കിയ ഹര്‍ജിയിലാണ് ഇരുവരും ഹാജരാകാന്‍ തൃശൂര്‍ മുന്‍സിപ്പല്‍ കോടതി ഉത്തരവിട്ടത്.

ബുധനാഴ്ച അഭിമുഖത്തിന്റെ ആദ്യഭാഗം സംപ്രേഷണം ചെയ്തപ്പോള്‍ രണ്ടാം ഭാഗത്തിന്റെ സംപ്രേക്ഷണവും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മഠം കൈരളി-പീപ്പിള്‍ ചാനലുകളുടെ നടത്തിപ്പുകാരായ മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന് വക്കീല്‍ നോട്ടീസയച്ചിരുന്നു. രാജ്യത്തെ ഏറ്റവും വലിയ അഭിഭാഷക സ്ഥാപനമായ അമര്‍ചന്ദ് മംഗല്‍ദാസ്‌ മുഖേനെയായിരുന്നു വക്കീല്‍ നോട്ടീസയച്ചത്. എന്നാല്‍ വക്കീല്‍ നോട്ടീസ്‌ തള്ളിയ ചാനല്‍ വ്യാഴാഴ്ച അഭിമുഖത്തിന്റെ രണ്ടാം ഭാഗവും സംപ്രേക്ഷണം ചെയ്തിരുന്നു.
മാതാ അമൃതാനന്ദമയി, ഗെയ്ലിനെ ബലാത്സംഗം ചെയ്തു എന്നാരോപിക്കപ്പെടുന്ന അമൃത സ്വരൂപാനന്ദ, അമൃതാത്മാനന്ദ എന്നിവര്‍ക്ക്‌ വേണ്ടിയാണു വക്കീല്‍ നോട്ടീസ്‌.

Tuesday, February 18, 2014

Holy Hell-GAIL TREDWELL Download


 ദോ ഈ പുള്ളിയോട് ചോയിച്ചാല്‍ മദി :)
Mohammed Abdul kalam





Thursday, January 16, 2014

താന്‍ സ്ഥിരമായി കൂളിംഗ് ഗ്ലാസ് ധരിക്കുന്നത് ഫാഷന് വേണ്ടിയല്ലെന്ന് മമ്മൂട്ടി


http://i1.ytimg.com/vi/zkHu5NgygTA/hqdefault.jpg

താന്‍ സ്ഥിരമായി കൂളിംഗ് ഗ്ലാസ് ഉപയോഗിക്കുന്നത് ഫാഷന് വേണ്ടിയല്ലെന്ന് മമ്മൂട്ടി. കൂളിംഗ് ഗ്ലാസ് ഒരിക്കലും ഫാഷന് വേണ്ടിയല്ല. കണ്ണിന്റെ പ്രോട്ടക്ഷനാണ് മുഖ്യം. കണ്ണൂകളിലേക്ക് സ്ട്രയിറ്റ് വെളിച്ചം അടിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ഒരു കലാകാരന്‍ എന്ന നിലനിലയ്ക്ക് ഇത് ആവശ്യമാണെന്നും മമ്മൂട്ടി പറയുന്നു. നാന സിനിമ വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി തനിക്കെതിരെ ഉയരുന്ന കൂളിംഗ് ഗ്ലാസ്‌ വിമര്‍ശനത്തെ കുറിച്ച് ഉള്ളു തുറന്നത്.
ഒസ്കര്‍ അവാര്‍ഡ് ചടങ്ങിനിടെ നടന്‍ ജാക്ക് നിക്കോള്‍സണ്‍ ഓഡിറ്റോറിയത്തില്‍ വന്നത് കൂളിംഗ് ഗ്ലാസ് വച്ചിട്ടാണ്. അന്നു രാത്രിപോലും അദ്ധേഹം കൂളിംഗ് ഗ്ലാസ് ഒഴിവാക്കിയിരുന്നില്ല. കണ്ണുകള്‍ക്ക് തണുപ്പ് നല്‍കാനും ഇത്തരം ഗ്ലാസുകള്‍ ഉത്തമമാണെന്നും മമ്മൂട്ടി പറഞ്ഞു.
അടുത്തിടെ കൃഷി നടത്തുവാന്‍ വയലില്‍ ഇറങ്ങുമ്പോള്‍ വരെ കൂളിംഗ്‌ ഗ്ലാസ് ധരിച്ചതിന് മമ്മൂട്ടി ഒട്ടേറെ വിമര്‍ശനത്തിനു വിധേയനായിരുന്നു.

ഗുജറാത്തിലും ആം ആദ്മി പാര്‍ട്ടി ശക്തിപ്പെടുന്നു; മോദിക്ക് ആശങ്ക



ഗുജറാത്തിലും ആം ആദ്മി പാര്‍ട്ടി ശക്തിപ്പെടുന്നു; മോദിക്ക് ആശങ്ക

ഗാന്ധിനഗര്‍: നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലും ആം ആദ്മി പാര്‍ട്ടി ശക്തിപ്പെടുകയാണ്. ആം ആദ്മി പാര്‍ട്ടിയുടെ വളര്‍ച്ച, വിജയസാധ്യതകളെ ബാധിക്കുമെന്ന ആശങ്ക ബിജെപി രഹസ്യമായി പങ്ക് വയ്ക്കുന്നു. അത് കൊണ്ടു തന്നെ, കെജ്രിവാളിനെ ദില്ലിയില്‍ തളച്ചിടാനാണ് ബിജെപി നേതാക്കള്‍ക്ക് മോദിയുടെ നിര്‍ദേശം

രാജ്യത്തെ ഏറ്റവും ശക്തനായ നേതാവെന്ന നരേന്ദ്ര മോദിയുടെ അവകാശവാദത്തെ ഗുജറാത്തില്‍ത്തന്നെ നേരിടാനാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം.
പുലിയെ മടയിലെത്തി നേരിടുന്ന ആം ആദ്മി പാര്‍ട്ടിയുടെ നയം വിജയം കണ്ടെന്നാണ് ആദ്യ സൂചനകള്‍. ഗുജറാത്തില്‍ ഈ മാസം മാത്രം ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നവരുടെ എണ്ണം ഒന്നര ലക്ഷം പിന്നിട്ടു. സാധാരണക്കാരെ നേരിട്ടു ബാധിക്കുന്ന ചെറുതും വലുതുമായ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുകയാണ് പാര്‍ട്ടി.

വിമാനത്താവളങ്ങളിലെത്തുന്ന വാഹനങ്ങള്‍ക്ക്, 5 മിനിറ്റിന് 60 രൂപ പാര്‍ക്കിംഗ് നിരക്ക് ഈടാക്കുന്നതിനും സ്‌കൂളുകളില്‍ ഉയര്‍ന്ന ഫീസും ഡൊണേഷനും
വാങ്ങുന്നതിനും എതിരെ പാര്‍ട്ടി നടത്തുന്ന സമരങ്ങള്‍ ജനങ്ങള്‍ പിന്തുണച്ചു കഴി!ഞ്ഞു. സംസ്ഥാനത്തെ 26 ലോക്‌സഭാ മണ്ഡലങ്ങളിലും കെജ്രിവാളിന്റെ
റോഡ്‌ഷോകളും റാലികളും ഉടനുണ്ടാകും.

മധ്യവര്‍ഗ്ഗത്തിനിടയില്‍ കെജ് രിവാളിന്റെ പിന്തുണ വര്‍ധിക്കുന്നത് ബിജെപിക്ക് തിരിച്ചടിയാകും എന്ന് തിരിച്ചറിഞ്ഞ നരേന്ദ്ര മോദി, ദില്ലി നിയമസഭയിലെ
പ്രതിപക്ഷ നേതാവ് ഹര്‍ഷവര്‍ദ്ധനെ അടിയന്തിരമായി വിളിച്ചുവരുത്തിയിരുന്നു. കെജ്രിവാള്‍ സര്‍ക്കാരിനെതിരെ ശക്തമായി നീങ്ങാനാണ് ഹര്‍ഷവര്‍ദ്ധനോട് മോദി ആവശ്യപ്പെട്ടത്. ആരോപണങ്ങള്‍ ഉന്നയിച്ച്, കെജ് രിവാളിനെ ദില്ലിയില്‍ തന്നെ തളച്ചിടാനും മോദി നിര്‍ദേശം നല്‍കി .

2009ല്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എല്‍ കെ. അദ്വാനി, ഗാന്ധിനഗറില്‍ മത്സരിച്ചിട്ടും ഗുജറാത്തില്‍ ബിജെപി ജയിച്ചത് 14 സീറ്റില്‍ മാത്രമായിരുന്നു. ആം ആദ്മി പാര്‍ട്ടി കരുത്താര്‍ജിക്കുമ്പോള്‍, ഗുജറാത്തില്‍ ഇത്തരത്തില്‍ ഒരു ഭീഷണി തന്നെയാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

Sunday, November 24, 2013

Oru Kai - Short Film - Title design

Tuesday, August 6, 2013

ചുംബിക്കാന്‍ മടിയില്ല


ചുംബന സീനുകള്‍ രസമാണെന്നു തമിഴ്, തെലുങ്ക് നടി പ്രിയാ ആനന്ദ്. ഇത്തരം സീനുകള്‍ ഉള്ള ചിത്രങ്ങളില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും നടി പറയുന്നു.

ഞാന്‍ അമേരിക്കയില്‍ ജീവിച്ച ഒരാളാണ്. അവിടെ ഇത്തരം രംഗങ്ങള്‍ സിനിമകളിലും നേരിട്ടും കണ്ടിട്ടുള്ള തനിക്ക് ഇന്റിമസി ചുംബന രംഗങ്ങളില്‍ മടി തോന്നാറില്ലെന്നും നടി പറയുന്നു. ജീവിതത്തില്‍ സംഭവിക്കുന്നതു സിനിമയില്‍ കാണിക്കുമ്പോള്‍ 'അയ്യേ' എന്നു പറയേണ്ട കാര്യമില്ലെന്നുമാണു നടിയുടെ പക്ഷം.

പാക്കിസ്ഥാനെ ശക്തമായ പ്രതിഷേധം അറിയിച്ചു : ആന്റണി



ന്യൂഡല്‍ഹി* കശ്മീരിലുണ്ടായ വെടിവയ്പില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാക്കിസ്ഥാനെ ശക്തമായ പ്രതിഷേധം അറിയിച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണി പാര്‍ലമെന്റില്‍ അറിയിച്ചു.

അതിര്‍ത്തിയില്‍ പാക്ക് വെടിവയ്പില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ മരിച്ച സംഭവവും തെലങ്കാന പ്രശ്‌നവും പാര്‍ലമെന്റിന്റെ ഇരുസഭകളെയും പ്രക്ഷുബ്ധമാക്കിയിരുന്നു.  ബഹളം നിയന്ത്രിക്കാനാവാത്തതിനെത്തുടര്‍ന്ന് ഇരുസഭകളും ഉച്ചവരെ പിരിയുകയും ചെയ്തു. ഉച്ചയയ്ക്കു ശേഷം പാര്‍ലമെന്റ് വീണ്ടും സമമ്മേളിച്ചപ്പോഴാണ് ആന്റണി പ്രതിഷേധം അറിയിച്ച കാര്യം സഭയില്‍ പറഞ്ഞത്.

ലോക്‌സഭ ആരംഭിച്ചയുടന്‍ സമാജ്‌വാദി പാര്‍ട്ടി അംഗങ്ങള്‍ പാക്കിസ്ഥാന്‍ ആക്രമണ വിഷയം ഉന്നയിച്ച് നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുകയായിരുന്നു. ബിജെപി അംഗങ്ങളും ഇതേ വിഷയം ഉന്നയിച്ച് ബഹളം വച്ചു. ഈ സമയം ഐക്യ ആന്ധ്ര ആവശ്യമുന്നയിച്ച് ചില കോണ്‍ഗ്രസ് അംഗങ്ങളും ബഹളം വച്ചു. അതിര്‍ത്തിയിലെ സംഭവത്തില്‍ പ്രധാനമന്ത്രി പ്രസ്താവന നടത്തണം എന്നാവശ്യപ്പെട്ടാണ് രാജ്യസഭയില്‍ പ്രതിപക്ഷം ബഹളം വച്ചത്.

Sunday, August 4, 2013

വീണ്ടും വീണ്ടും മാനഭംഗപ്പെടുമ്പോള്‍ - കലാം

'ഇന്ന് രാത്രി മറക്കാതെ കാണുക, ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരങ്ങളും പങ്കെടുക്കുന്ന പ്രത്യേക പരിപാടി...' ടി.വി യില്‍ നിന്നാണ്. എല്ലാവരും ആഘോഷിക്കുകയാണ്. പാവം പെണ്‍കുട്ടി,മരിച്ചിട്ടും മാനഭംഗപ്പെടുന്നു.




ഇവിടെ വീഴുന്ന സഹതാപവര്‍ഷങ്ങള്‍ കൊണ്ട് അവള്‍ക്കിനി എന്തു പ്രയോജനം?? ഇതുകൊണ്ടൊക്കെ മാറുന്നതാണ് ഞരമ്പ് രോഗികളുടെ 'സൂക്കേട്‌' എങ്കില്‍ കേരളം എന്നേ നന്നായേനെ!! മാറിയ സാഹചര്യങ്ങളില്‍ സ്ത്രീകളെന്നല്ല, എല്ലാവരും കണ്ണും കാതും തുറന്നിരിക്കുക മാത്രമാണ് ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാനുള്ള മാര്‍ഗ്ഗം.
 
കാമഭ്രാന്തിനിരയായി ജീവന്‍ വെടിയേണ്ടി  വന്ന സഹോദരങ്ങളേ, നിങ്ങള്‍ക്കായി ബാഷ്പാജ്ഞലികള്‍ മാത്രം..  ജീവിക്കുന്ന രക്തസാക്ഷികളേ, നിങ്ങള്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ല . പ്രിയ സഹോദരിമാരേ, പുരുഷന് നഷ്ടപ്പെടാത്തതൊന്നും  സ്ത്രീക്കും  നഷ്ടപ്പെടാനില്ല. തലയുയര്‍ത്തി, ധൈര്യത്തോടെ  ജീവിക്കൂ..

മുണ്ടുടുത്ത യാത്രക്കാരനു മെട്രോയില്‍ പ്രവേശനം നിഷേധിച്ചു.


ദുബായ്* പരമ്പരാഗത വേഷമായ മുണ്ടുടുത്തെത്തിയതിന്റെ പേരില്‍ ഇന്ത്യാക്കാരനു ദുബായ് മെട്രോയില്‍ പ്രവേശനം നിഷേധിച്ചു. മെട്രോയില്‍ സഞ്ചരിക്കാനെത്തിയ അറപത്തേഴുകാരനാണ് ഈ ദുരനുഭവം. ഭാരതീയ സംസ്‌കാരത്തില്‍ വളരെ മാന്യമായ വേഷമാണു മുണ്ടെന്ന് അധികൃതരെ പറഞ്ഞു മനസിലാക്കാന്‍ ഇദ്ദേഹത്തിന്റെ മകള്‍ ശ്രമിച്ചെങ്കിലും അവര്‍ അതു ചെവിക്കൊണ്ടില്ല.

ദുബായിലെ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നിയമം യാത്രാവേളയില്‍ എന്തു വേഷം ധരിക്കണമെന്നു പ്രത്യേകം നിബന്ധന വയ്ക്കാത്ത സാഹചര്യത്തില്‍ അധികൃതരുടെ നിലപാട് അമ്പരപ്പുണ്ടാക്കിയെന്നു മകള്‍ മധുമതി അറിയിച്ചു.

Online Visitors

 
Back To Top
Copyright © 2014 Ullakaaryam. Designed by OddThemes