
താന്‍ സ്ഥിരമായി കൂളിംഗ് ഗ്ലാസ് ഉപയോഗിക്കുന്നത് ഫാഷന് വേണ്ടിയല്ലെന്ന് മമ്മൂട്ടി. കൂളിംഗ് ഗ്ലാസ് ഒരിക്കലും ഫാഷന് വേണ്ടിയല്ല. കണ്ണിന്റെ പ്രോട്ടക്ഷനാണ് മുഖ്യം. കണ്ണൂകളിലേക്ക് സ്ട്രയിറ്റ് വെളിച്ചം അടിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ഒരു കലാകാരന്‍ എന്ന നിലനിലയ്ക്ക് ഇത് ആവശ്യമാണെന്നും മമ്മൂട്ടി പറയുന്നു. നാന സിനിമ വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി തനിക്കെതിരെ ഉയരുന്ന കൂളിംഗ് ഗ്ലാസ് വിമര്‍ശനത്തെ കുറിച്ച് ഉള്ളു തുറന്നത്.
ഒസ്കര്‍ അവാര്‍ഡ് ചടങ്ങിനിടെ നടന്‍ ജാക്ക് നിക്കോള്‍സണ്‍ ഓഡിറ്റോറിയത്തില്‍ വന്നത് കൂളിംഗ് ഗ്ലാസ് വച്ചിട്ടാണ്. അന്നു രാത്രിപോലും അദ്ധേഹം കൂളിംഗ് ഗ്ലാസ് ഒഴിവാക്കിയിരുന്നില്ല. കണ്ണുകള്‍ക്ക് തണുപ്പ് നല്‍കാനും ഇത്തരം ഗ്ലാസുകള്‍ ഉത്തമമാണെന്നും മമ്മൂട്ടി പറഞ്ഞു.
അടുത്തിടെ കൃഷി നടത്തുവാന്‍ വയലില്‍ ഇറങ്ങുമ്പോള്‍ വരെ കൂളിംഗ് ഗ്ലാസ് ധരിച്ചതിന് മമ്മൂട്ടി ഒട്ടേറെ വിമര്‍ശനത്തിനു വിധേയനായിരുന്നു.