തൃശൂര്‍: അമൃതാനന്ദമയിക്കും
മഠത്തിനുമെതിരെ വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയ മുന്‍ സന്തത സഹചാരി
ഗെയ്ല്‍ ട്രെഡ് വെലിന്റെ അഭിമുഖം സംപ്രേഷണം ചെയ്ത കൈരളി ചാനലിന്റെ
ചെയര്‍മാന്‍ മമ്മൂട്ടിയും ചീഫ് എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസും ഹാജരാകാന്‍
കോടതി ഉത്തരവ്. തൃശൂര്‍ സ്വദേശിയായ അമ്മ ഭക്തന്‍ സുമോദ് നല്‍കിയ
ഹര്‍ജിയിലാണ് ഇരുവരും ഹാജരാകാന്‍ തൃശൂര്‍ മുന്‍സിപ്പല്‍ കോടതി
ഉത്തരവിട്ടത്.
ബുധനാഴ്ച അഭിമുഖത്തിന്റെ ആദ്യഭാഗം സംപ്രേഷണം ചെയ്തപ്പോള്‍ രണ്ടാം ഭാഗത്തിന്റെ സംപ്രേക്ഷണവും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മഠം കൈരളി-പീപ്പിള്‍ ചാനലുകളുടെ നടത്തിപ്പുകാരായ മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന് വക്കീല്‍ നോട്ടീസയച്ചിരുന്നു. രാജ്യത്തെ ഏറ്റവും വലിയ അഭിഭാഷക സ്ഥാപനമായ അമര്‍ചന്ദ് മംഗല്‍ദാസ് മുഖേനെയായിരുന്നു വക്കീല്‍ നോട്ടീസയച്ചത്. എന്നാല്‍ വക്കീല്‍ നോട്ടീസ് തള്ളിയ ചാനല്‍ വ്യാഴാഴ്ച അഭിമുഖത്തിന്റെ രണ്ടാം ഭാഗവും സംപ്രേക്ഷണം ചെയ്തിരുന്നു.