BREAKING NEWS

Thursday, August 1, 2013

കനക മരിചെന്ന്‍ പറഞ്ഞത് സ്വന്തം അച്ഛന്‍ തന്നെ



ഒരു നടിക്ക് താന്‍ മരിച്ചിട്ടില്ല എന്ന് തെളിയിക്കാന്‍ വേണ്ടി പത്രസമ്മേളനം വിളിക്കാനുള്ള സാഹചര്യം എങ്ങിനെയാണ് ഉണ്ടായത്. ആരാണ് ഇതിനു പിന്നില്‍ ? തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഓണ്‍ലൈന്‍ ന്യൂസ്‌ സൈറ്റ് ഇതന്വേഷിച്ചു എത്തിയത് കനകയുടെ അടുത്ത് തന്നെയായിരുന്നു. കനകയുമായി വൈഗ ന്യൂസ് പ്രതിനിധി നടത്തിയ അഭിമുഖത്തില്‍ സ്വന്തം അച്ഛനെതിരെ വന്‍ ആരോപണമാണ് കനക അഴിച്ചു വിട്ടത്. തന്നെ ഇങ്ങനെ മാധ്യമവധം നടത്തിയതിനു പിന്നില്‍ അച്ഛന്‍ ദേവദാസ് തന്നെയാണെന്ന് കനക ആണയിടുന്നു.

സ്നേഹം എന്നൊന്ന് തന്റെ അച്ഛന്‍ ദേവദാസിന്റെ മനസ്സില്‍ ഇല്ലെന്നും തന്നോടും മരണപ്പെട്ടുപോയ തന്റെ അമ്മയോടും ആ മനുഷ്യന് വൈരാഗ്യം മാത്രം ആണുള്ളതെന്നും കനക വെളിപ്പെടുത്തുന്നു. തന്റെ സ്വത്ത്‌ കൈക്കലാക്കുകയാണ് അച്ഛന്‍ ദേവദാസിന്റെ ഒരേയൊരു ലക്ഷ്യമെന്നും അതിനു താന്‍ ചാവണം എന്നുമാണ് കനക രോഷത്തോടെ പറയുന്നത്. ഇപ്പോഴും ആരോഗ്യത്തോടെ ഇരിക്കുന്ന തന്നെ അതിനു വേണ്ടിയാണ് തമിഴ് മാധ്യമങ്ങള്‍ക്ക് വാര്‍ത്ത‍ കൊടുത്തു കൊല്ലിച്ചതെന്നും കനക രോഷത്തോടെ വൈഗ ന്യൂസിനോട് പറഞ്ഞു.

Liar_by_jeffrey


അച്ഛന്‍ അമ്മയെ വിട്ടു മറ്റു സ്ത്രീകളെ തേടി പോകലായിരുന്നു പരിപാടി. ഇപ്പോള്‍ തന്റെ മരണവാര്‍ത്ത കേട്ടിട്ട് അയാള്‍ തന്റെ ജഡം കാണുവാന്‍ വീട്ടില്‍ വന്നിരുന്നതായും താന്‍ അയാളെ പുറത്താക്കി ഗേറ്റ് കൊട്ടിയടച്ചുവെന്നും കനക ടെലിഫോണ്‍ അഭിമുഖത്തില്‍ പറഞ്ഞു.
തനിക്ക് കാന്‍സര്‍ രോഗം ഇല്ലെന്നും സുഹൃത്തിനെ കാണുവാനാണ് ആലപ്പുഴയില്‍ പോയതെന്നും കനക പറഞ്ഞു. മരണവാര്‍ത്ത കൊടുത്ത മാധ്യമങ്ങളോടുള്ള നയവും കനക അഭിമുഖത്തില്‍ വ്യക്തമാക്കി.

തനിക്കവരോട് സ്നേഹവും സഹതാപവും മാത്രമേ ഉള്ളൂ എന്നാണ് കനക പറഞ്ഞത്. ആ വാര്‍ത്ത‍ കണ്ടപ്പോള്‍ ആണ് തന്നെ മലയാളികള്‍ ഇത്ര മാത്രം സ്നേഹിക്കുന്നു എന്ന് മനസ്സിലായത്. തന്നെ ആരും ഇതുവരെ മറന്നിലല്ലോ എന്നും കനക ആശ്ചര്യത്തോടെ പറയുന്നു. തനിക്ക് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാവുന്നതാണെന്നും എന്നാല്‍ ഈ വാര്‍ത്തകള്‍ക്ക് പിന്നില്‍ ആരാണെന്നു അറിയുന്നത് കൊണ്ട് താനാ പ്രവര്‍ത്തി ചെയ്യില്ലെന്നും കനക പറഞ്ഞു.

താനിനി സിനിമയിലേക്ക് തിരിച്ചു വരില്ലെന്നും അമ്മ മരിച്ചതോടെ അഭിനയം അവസാനിപ്പിക്കുക എന്ന തീരുമാനം തനെടുത്തത് ആണെന്നും അതിനി മാറ്റാന്‍ ഇല്ലെന്നും കനക പറഞ്ഞു. അതെ സമയം വിവാദമായിരുന്ന വിവാഹജീവിതത്തെ കുറിച്ച് ഒന്നും തന്നെ പറയാന്‍ കനക തയ്യാറായില്ല.

Share this:

 
Back To Top
Copyright © 2014 Ullakaaryam. Designed by OddThemes