ഇപ്പോള്‍ നന്നായി കണ്ണുതുറക്കുന്നുണ്ട്, കൈകാലുകള്‍ അനക്കുന്നുണ്ട്. അണുബാധ ഉണ്ടാകാതിരിക്കാന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തന്നെ തുടരുകയാണ്. തലച്ചോറിലെ നീര്‍ക്കെട്ട് 90 ശതമാനം കുറഞ്ഞു. അടുത്ത 10 ദിവസത്തെ രണ്ടാംഘട്ട ചികില്‍സ പൂര്‍ത്തിയായാല്‍ മാത്രമേ പൂര്‍ണവിവരങ്ങള്‍ പറയാനാകൂവെന്നു ന്യൂറോ സര്‍ജന്‍ ഡോ. നിഷാന്ത് പോള്‍ പറഞ്ഞു.
തലച്ചോറിനേറ്റ ക്ഷതം മൂലം ഓര്‍മക്കുറവ്, ബുദ്ധിമാന്ദ്യം, വലതു കണ്ണിനു കാഴ്ചക്കുറവ് എന്നിവ സംഭവിക്കാനിടയുണ്ട്. ഫിസിയോ തെറപ്പി, ന്യൂറോ റിഹാബിലിറ്റേഷന്‍ പ്രോഗ്രാം, മ്യൂസിക് തെറപ്പി എന്നിവ ഇപ്പോള്‍ നല്‍കിവരുന്നു. ഇടുക്കി ഡിഎംഒ ഡോ. പി.ജെ. അലോഷ്യസും ഷെഫീക്കിനെ പരിശോധിച്ചു.