
ആന്ധ്രപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ യു.പി.എ ഏകോപന സമിതി യോഗത്തില്‍ തീരുമാനമായ വാര്‍ത്ത നിങ്ങള്‍ വായിച്ചു കാണും. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം വന്നത്. ആന്ധ്രപ്രദേശ് വിഭജിച്ച് പകരം സീമാന്ദ്ര, റായല്‍ തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് നിലവില്‍ വരുക. പത്ത് ജില്ലകള്‍ കൂട്ടിച്ചേര്‍ത്ത് തെലങ്കാന സംസ്ഥാനം രൂപീകരിക്കാനാണ് തീരുമാനം. ആദ്യ പത്ത് വര്‍ഷം ഹൈദരാബാദ് പൊതു തലസ്ഥാനമായിരിക്കും. അതിനു ശേഷം ആന്ധ്രക്ക് സ്വന്തം തലസ്ഥാനം കണ്ടെത്താം.
ഇന്ത്യയുടെ ഇരുപത്തി ഒമ്പതാം സംസ്ഥാനമായാണ് തെലങ്കാന രൂപീകൃതമാകുന്നത്. തെലങ്കാനയെ കുറിച്ചുള്ള ചില കാര്യങ്ങള്‍ ആണ് താഴെ ചിത്രങ്ങള്‍ സഹിതം കൊടുക്കുന്നത്. തെലങ്കാനയെ കുറിച്ച് അറിവില്ലാത്തവര്‍ക്ക് ഉപകാരപ്രദമാണ് ഈ കാര്യങ്ങള്‍ . വായിക്കൂ ഷെയര്‍ ചെയ്യൂ.


