ഹൈദരാബാദ്* ആന്ധ്രപ്രദേശിനെ വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ കോണ്‍ഗ്രസിന്റെയും യുപിഎയുടെയും അംഗീകാരം. യുപിഎ ഏകോപന സമിതി അംഗീകാരത്തിനു പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും തീരുമാനത്തിന് അംഗീകാരം നല്‍കുകയായിരുന്നു.
സംസ്ഥാന രൂപീകരണം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി നാളെ അടിയന്തര മന്ത്രിസഭാ യോഗവും വിളിച്ചിട്ടുണ്ട്. യുപിഎ യോഗം ഇതുസംബന്ധിച്ച് ഏകകണ്ഠമായാണു തീരുമാനമെടുത്തത്. രാജ്യത്തെ 29-ാമത്തെ സംസ്ഥാനമാണു തെലങ്കാന. ഹൈദരാബാദ് തന്നെയാവും ഇരു സംസ്ഥാനങ്ങളുടെയും തലസ്ഥാനം. ആന്ധ്രപ്രദേശിലെ ആകെ ജനസംഖ്യയുടെ 41.6% തെലങ്കാനയിലാണ്.
ആന്ധ്രപ്രദേശിലെ 23 ജില്ലകളില്‍ നിന്നു ഹൈദരാബാദടക്കം 10 ജില്ലകളെ വേര്‍പെടുത്തി തെലങ്കാന സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യത്തിന് ഏറെ കാലത്തെ പഴക്കമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പടുത്തിരിക്കെ തീരുമാനം എത്രയും വേഗം വേണമെന്ന് കോണ്‍ഗ്രസിലെ ഒരുവിഭാഗം വാദിച്ചിരുന്നു. വിഭജനത്തെ ആന്ധ്ര മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡിയടക്കം ഒരുകൂട്ടം നേതാക്കള്‍ എതിര്‍ത്തിരുന്നു. അതേസമയം,. തെലങ്കാന രൂപീകരണം പാര്‍ട്ടിക്കു രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്