വാഹനാപകടത്തില്‍ പരുക്കേറ്റു 15 മാസമായി സിനിമാരംഗത്തു നിന്നു മാറിനില്‍ ക്കുകയായിരുന്നു അദ്ദേഹം. വെല്ലൂരിലെ ആശുപത്രിയില്‍ നിന്നു ചികില്‍സ കഴിഞ്ഞു മൂന്നു മാസം മുന്‍പാണ് അദ്ദേഹം തിരുവനന്തപുരത്തെ വീട്ടിലെത്തിയത്. വീട്ടില്‍ കുടുംബത്തോടൊപ്പം വിശ്രമിക്കുകയാണു ജഗതി. സിനിമ, രാഷ്ട്രീയ, സാമൂഹികരംഗങ്ങളിലെ പ്രമുഖകര്‍ ഇടയ്ക്കിടെ ജഗതിയെ വീട്ടില്‍ സന്ദര്‍ശിക്കു ന്നുണ്ട്.
ജഗതിയുടെ ആരോഗ്യസ്ഥിതി കാര്യമായി മെച്ചപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ സിനിമാ ലൊക്കേഷനിലേക്കു വീണ്ടും എത്തിക്കാന്‍ മോഹന്‍ലാലും പ്രിയദര്‍ശനും ഇന്നസെന്റുമടങ്ങുന്ന സുഹൃത്തുക്കള്‍ തീരുമാനിച്ചത്. തിരുവനന്ത പുരത്താണു ഗീതാഞ്ജലിയുടെ ഷൂട്ടിങ്. പോത്തന്‍കോട്ടെ മണിമലക്കുന്ന് ബംഗ്ലാവിലാണ് ഇപ്പോള്‍ ഷൂട്ടിങ് നടക്കുന്നത്. അടുത്തയാഴ്ചയോടെ ചിത്രാഞ്ജലി സ്റ്റുഡിയോയിലേക്കു ലൊക്കേഷന്‍ മാറും.
ജഗതിയുടെ വീട്ടില്‍ നിന്ന് അധിക ദൂരം ഇല്ലാത്തതിനാല്‍ ഇവിടേക്കു ജഗതിയെ കൊണ്ടുവരാനാണ് ആലോചന. ജഗതിയുടെ ഭാര്യ ശോഭ, മകന്‍ രാജ്കുമാര്‍ എന്നിവരുമായി ആലോചിച്ചശേഷം ജഗതിയെ ലൊക്കേഷനിലേക്കു കൊണ്ടുവരാ നുള്ള ദിവസം തീരുമാനിക്കുമെന്നു പ്രിയദര്‍ശന്‍ പറഞ്ഞു. ഓഗസ്റ്റ് 20 വരെയാണു ഗീതാഞ്ജലിയുടെ ഷൂട്ടിങ്.
കാന്‍സര്‍ ബാധിച്ച് ഒരു വര്‍ഷത്തോളമായി സിനിമയില്‍ നിന്നു വിട്ടുനിന്ന ഇന്നസെന്റ് ഗീതാഞ്ജലിയിലൂടെയാണു തിരിച്ചുവരുന്നത്. സിനിമയില്‍ മോഹന്‍ലാലിനോടൊപ്പം മുഴുനീള വേഷമാണ് ഇന്നസെന്റിന്. അദ്ദേഹം ഒരാഴ്ചയായി ഷൂട്ടിങ്ങില്‍ പങ്കെടുക്കു ന്നുണ്ട്.