
എല്ലാ മനുഷ്യനും ജനനവും മരണവും സമമാണ്. അമ്മയുടെ വയറ്റില്‍ നിന്നു വന്നു. ഏത് രോഗം ബാധിച്ചും അല്ലാതെയും മരണപ്പെടാം. അതിന് എന്തിനാണ് ഭയപ്പെടുന്നത്? ആലപ്പുഴയില്‍ കൂട്ടുകാരിയെ കാണാനാണ് പോയത്. ആരെങ്കിലും പറയുന്നത് നിങ്ങള്‍ വാര്‍ത്തയാക്കിയാല്‍ ഞാന്‍ എന്തുചെയ്യും? എന്നും കനക ചോദിച്ചു.
തെന്നിന്ത്യയില്‍ പ്രമുഖ നടിയായിരുന്ന ദേവികയുടെ മകളായ കനക 1989ല്‍ കരകാട്ടക്കാരന്‍ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. രജനീകാന്ത്, മമ്മൂട്ടി, മോഹന്‍ലാല്‍, വിജയ് കാന്ത്, പ്രഭു, കാര്‍ത്തിക് തുടങ്ങി തെന്നിന്ത്യയിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ ഗോഡ്ഫാദര്‍ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചു. പിന്നീട്, വിയറ്റ്‌നാം കോളനി, ഗോവാന്തരവാര്‍ത്ത, കുസൃതിക്കാറ്റ്, പിന്‍ഗാമി, വാര്‍ധക്യപുരാണം, മന്നാഡിയാര്‍ പെണ്ണിന് ചെങ്കോട്ടച്ചെക്കന്‍, നരസിംഹം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചു.
അമ്മയുടെ മരണത്തോടെയാണ് തെന്നിന്ത്യയില്‍ തിളങ്ങിനിന്നിരുന്ന കനക സിനിമാരംഗം വിട്ടത്. നരസിംഹമാണ് കനകയുടെ അവസാനചിത്രം. കനകയ്ക്ക് 13 വയസ്സുള്ളപ്പോള്‍ തന്നെ പിതാവ് ഉപേക്ഷിച്ച് പോയി. പിന്നീടുള്ള കാലം മാതാവിനോടൊപ്പമായിരുന്നു താമസം. ഇതിനിടെ കനകയുടെ വിവാഹവുമായി ബന്ധപ്പെട്ടും വിവാദങ്ങളുണ്ടായിരുന്നു. 2007ഏപ്രിലില്‍ തന്റെ വിവാഹം മെക്കാനിക്കല്‍ എന്‍ജിനിയറായ മുത്തുകുമാറുമായി നടന്നെന്നും കേവലം 15 ദിവസം മാത്രമാണ് ഒന്നിച്ച് കഴിഞ്ഞതെന്നും കനക പറഞ്ഞിരുന്നു.