അതിര്‍ത്തിയില്‍ പാക്ക് വെടിവയ്പില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ മരിച്ച സംഭവവും തെലങ്കാന പ്രശ്‌നവും പാര്‍ലമെന്റിന്റെ ഇരുസഭകളെയും പ്രക്ഷുബ്ധമാക്കിയിരുന്നു. ബഹളം നിയന്ത്രിക്കാനാവാത്തതിനെത്തുടര്‍ന്ന് ഇരുസഭകളും ഉച്ചവരെ പിരിയുകയും ചെയ്തു. ഉച്ചയയ്ക്കു ശേഷം പാര്‍ലമെന്റ് വീണ്ടും സമമ്മേളിച്ചപ്പോഴാണ് ആന്റണി പ്രതിഷേധം അറിയിച്ച കാര്യം സഭയില്‍ പറഞ്ഞത്.
ലോക്‌സഭ ആരംഭിച്ചയുടന്‍ സമാജ്‌വാദി പാര്‍ട്ടി അംഗങ്ങള്‍ പാക്കിസ്ഥാന്‍ ആക്രമണ വിഷയം ഉന്നയിച്ച് നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുകയായിരുന്നു. ബിജെപി അംഗങ്ങളും ഇതേ വിഷയം ഉന്നയിച്ച് ബഹളം വച്ചു. ഈ സമയം ഐക്യ ആന്ധ്ര ആവശ്യമുന്നയിച്ച് ചില കോണ്‍ഗ്രസ് അംഗങ്ങളും ബഹളം വച്ചു. അതിര്‍ത്തിയിലെ സംഭവത്തില്‍ പ്രധാനമന്ത്രി പ്രസ്താവന നടത്തണം എന്നാവശ്യപ്പെട്ടാണ് രാജ്യസഭയില്‍ പ്രതിപക്ഷം ബഹളം വച്ചത്.