'ഇന്ന് രാത്രി മറക്കാതെ കാണുക, ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട
പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരങ്ങളും പങ്കെടുക്കുന്ന പ്രത്യേക
പരിപാടി...' ടി.വി യില്‍ നിന്നാണ്. എല്ലാവരും ആഘോഷിക്കുകയാണ്. പാവം പെണ്‍കുട്ടി,മരിച്ചിട്ടും മാനഭംഗപ്പെടുന്നു.
ഇവിടെ വീഴുന്ന സഹതാപവര്‍ഷങ്ങള്‍ കൊണ്ട് അവള്‍ക്കിനി എന്തു
പ്രയോജനം?? ഇതുകൊണ്ടൊക്കെ മാറുന്നതാണ് ഞരമ്പ് രോഗികളുടെ 'സൂക്കേട്'
എങ്കില്‍ കേരളം എന്നേ നന്നായേനെ!!
മാറിയ സാഹചര്യങ്ങളില്‍ സ്ത്രീകളെന്നല്ല, എല്ലാവരും കണ്ണും കാതും
തുറന്നിരിക്കുക മാത്രമാണ് ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാനുള്ള മാര്‍ഗ്ഗം.
കാമഭ്രാന്തിനിരയായി
ജീവന്‍ വെടിയേണ്ടി വന്ന സഹോദരങ്ങളേ, നിങ്ങള്‍ക്കായി ബാഷ്പാജ്ഞലികള്‍
മാത്രം.. ജീവിക്കുന്ന രക്തസാക്ഷികളേ, നിങ്ങള്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ല . പ്രിയ സഹോദരിമാരേ, പുരുഷന് നഷ്ടപ്പെടാത്തതൊന്നും സ്ത്രീക്കും നഷ്ടപ്പെടാനില്ല. തലയുയര്‍ത്തി, ധൈര്യത്തോടെ ജീവിക്കൂ..