ദുബായ്* പരമ്പരാഗത വേഷമായ മുണ്ടുടുത്തെത്തിയതിന്റെ പേരില്‍ ഇന്ത്യാക്കാരനു ദുബായ് മെട്രോയില്‍ പ്രവേശനം നിഷേധിച്ചു. മെട്രോയില്‍ സഞ്ചരിക്കാനെത്തിയ അറപത്തേഴുകാരനാണ് ഈ ദുരനുഭവം. ഭാരതീയ സംസ്‌കാരത്തില്‍ വളരെ മാന്യമായ വേഷമാണു മുണ്ടെന്ന് അധികൃതരെ പറഞ്ഞു മനസിലാക്കാന്‍ ഇദ്ദേഹത്തിന്റെ മകള്‍ ശ്രമിച്ചെങ്കിലും അവര്‍ അതു ചെവിക്കൊണ്ടില്ല.
ദുബായിലെ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നിയമം യാത്രാവേളയില്‍ എന്തു വേഷം ധരിക്കണമെന്നു പ്രത്യേകം നിബന്ധന വയ്ക്കാത്ത സാഹചര്യത്തില്‍ അധികൃതരുടെ നിലപാട് അമ്പരപ്പുണ്ടാക്കിയെന്നു മകള്‍ മധുമതി അറിയിച്ചു.