
വമ്പന്‍
രീതിയില്‍ ഒന്നരക്കോടി രൂപ മുടക്കി ഷാരൂഖ്ഖാന്‍ ഉദ്ഘാടനം നിര്‍വഹിച്ച
കേരളത്തിലെ ഏറ്റവും വലിയ വസ്ത്രവ്യാപാരശാല എന്നു വിശേഷണത്തോടെ
ആരംഭിച്ച കൊച്ചി ഇടപ്പള്ളിയിലെ ഇമ്മാനുവല്‍ സില്‍ക്സ് വന്‍ നഷ്ടത്തെ
തുടര്‍ന്ന് അടച്ചു പൂട്ടി. കോടികളുടെ വാടക കുടിശികയും വൈദ്യുതി കുടിശികയും
വന്നതിനെ തുടര്‍ന്നാണ് സ്ഥാപനത്തിന്റെ ഉടമകള്‍ ഇമ്മനുവലിനു താഴിട്ടത്.
ഉദ്ഘാടനത്തിന് മാത്രം മൂന്നു കോടിയായിരുന്നു സ്ഥാപനം ചെലവഴിച്ചത്.
കെട്ടിടത്തിന്റെ
പ്രതിമാസ വാടകയായ അറുപതു ലക്ഷവും ഒരു കോടിയോളം വരുന്ന കറന്റ് ബില്‍
കുടിശികയും ഇമ്മാനുവലിനിന്റെ അന്ത്യം കുറിച്ചെന്നാണ് റിപ്പോര്‍ട്ട്.
ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോള്‍ 500 കോടിയുടെ ലാഭക്കണക്കുകള്‍
ഉടമകള്‍ ഹാജരാക്കിയിരുന്നുവെങ്കിലും അതെല്ലാം പൊള്ളയാണെന്ന്
തെളിയിക്കുന്നതായിരുന്നു കഴിഞ്ഞയാഴ്ച സ്ഥാപനം അടച്ചുപൂട്ടിയതോടെ
വ്യക്തമായത്. കഴിഞ്ഞ മാസം തന്നെ അടച്ചു പൂട്ടുന്നു എന്നതിന്റെ സൂചന നല്‍കി
250 ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു.
കൊച്ചിയിലെ മറ്റു
വസ്ത്രാലയങ്ങളുടെ മുന്‍പില്‍ പിടിച്ചു നില്ക്കാന്‍ സാധിക്കാത്തതും
തൊട്ടടുത്ത് തന്നെ ലുലു മാള്‍ ആരംഭിച്ചതും നഷ്ടത്തിന് ആക്കം കൂട്ടി.
തൃശൂരില്‍ തുടങ്ങിയ ഒരു ചെറുകിട വസ്ത്രാലയമാണ് പിന്നീട് ഇമ്മനുവല്‍
സില്‍ക്സ് എന്ന പേരില്‍ വളര്‍ന്നു പന്തലിക്കുന്നത്. ടി ഡി ഔസേഫ്, ആനി ഔസേഫ്
ദമ്പതികളാണ് ഇത് തുടങ്ങുന്നത്. ഇപ്പോള്‍ ഗ്രൂപ്പിന്റെ താക്കോല്‍
സ്ഥാനത്ത് ഔസേഫിന്റെ മക്കളായ ടി ഒ ഷാജു, ടി ഒ ബൈജു, ടി ഒ ജിജു എന്നിവര്‍
ആണുള്ളത്.