
വടക്കന്‍ ഇറ്റലിയില്‍ മൂന്നാം നിലയില്‍ നിന്നു ചാടി ആത്മഹത്യ ചെയ്ത കരോലിന പിച്ചിയോ എന്നാ പതിനാലുകാരിയുടെ മരണത്തിന്റെ പേരില്‍ ഇറ്റാലിയന്‍ പേരന്റ്‌സ് അസോസിയേഷന്‍ ഫേസ്ബുക്കിനെതിരെ കേസ് കൊടുത്തു. കാമുകനുമായി തെറ്റിപ്പിരിഞ്ഞ പെണ്‍കുട്ടിയുടെ കുളിമുറി ഫോട്ടോസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ഒരുപാടുപേര്‍ ആഭാസകരമായ കമന്റോട് കൂടി ഷെയര്‍ ചെയ്യുകയും ചെയ്തതിനാലത്രേ കുട്ടി ആത്മഹത്യ ചെയ്തത്.
എട്ടു കൌമാരക്കാരെയും പോലീസ് ചോദ്യം ചെയ്യുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായി രക്ഷിതാക്കളുടെ അനുവാദമില്ലാതെ ഫേസ്ബുക്ക് കരാറില്‍ എര്‍പ്പെടുക വഴി കുട്ടികള്‍ക്ക് അപകടം സംഭവിക്കുന്നു എന്ന് കാണിച്ചാണ് കേസ്