BREAKING NEWS

Tuesday, July 23, 2013

ഇതു വെറുമൊരു വാര്‍ത്തയല്ല വേദനയാണ്

 


സവര്ണെ ഹിന്ദുക്കള്‍ ക്രൂരമായി മര്‍ദിക്കുകയും പൊതു നിരത്തില്‍ വിവസ്ത്രയാക്കി അപമാനിക്കുകയും ഒരു മൃഗത്തെ പോലെ തെരുവിലുടനീളം അടിച്ചോടിച്ച് ജാതിക്കോമരങ്ങളുടെ വര്ഗവവെരിക്കിരയായ “ലക്ഷ്മി ഓരാന്‍” പറഞ്ഞതിതാണ്.

“ഒരു സ്ത്രീക്ക് താങ്ങാവുന്നതില്‍ ഏറ്റവും വലിയ അപമാനവും വേദനയും ഞാന്‍ സഹിച്ചു. ജീവിച്ചിരിക്കുമ്പോഴും മരിച്ചു മണ്ണടിഞ്ഞാല്‍ പോലും എന്റെ് ആത്മാവിന് ഒരിക്കലും മറക്കാന്‍ കഴിയാത്തതാണിത്.”

“ആദിവാസികളുടെ അവകാശങ്ങള്‍ ചോദിക്കുന്നത് തെറ്റാണോ? മനുഷ്യനെ പോലെ ആദരിക്കപ്പെടണമെന്നു ആഗ്രഹിക്കുന്നത് ഒരു കുറ്റമാണോ? മുറ്റത്ത്‌ തെരുവ് പട്ടികള്‍ കടന്നാലും ഒന്നും ചെയ്യാത്ത സവര്ണര്‍ ഞങ്ങള്‍ നടക്കുമ്പോള്‍ അടിചോടിക്കുന്നതെന്താണ്? ഞങ്ങള്‍ മൃഗങ്ങളെക്കാലും താഴ്ന്നവരാണോ?”

“ഞാന്‍ ആത്മഹത്യ ചെയ്താലോ എന്ന് ആഗ്രഹിക്കാത്ത രാത്രികളില്ല. പക്ഷെ എന്നെ പ്രതീക്ഷിച്ചൊരു കുടുംബം ജീവിച്ചിരിപ്പുണ്ട്. എന്നത്തേയും പോലെ ദാരിദ്ര്യത്തിലാണ് ഞങ്ങള്‍ കഴിഞ്ഞ് കൂടുന്നത്. അവര്ക്ക് വേണ്ടിയാണ് അപമാനവും ഭയവും മറന്നു ഞാനിന്നു ഒരു സെക്യൂരിറ്റി ജീവനക്കാരിയായി ജോലി ചെയ്യുന്നത്. കാലം എത്ര പുരോഗമിച്ചാലും “കീഴ്ജാതി” എന്ന് മാത്രം വിളിപ്പേരുള്ള ഞങ്ങള്‍ സവര്‍ണരുടെ അടിമകളായി കാലം കഴിക്കുന്നു”

ആസാമില്‍ ആദിവാസികളുടെ അവകാശത്തിനായി പോരാടിയ ലക്ഷ്മി ഓരാന്‍ എന്നാ സ്ത്രീയെ ക്രൂരമായി മര്ദി ക്കുകയും അപമാനിക്കുകയും ആട്ടി ഓടിക്കുകയും ചെയ്തു ജാതി വേറിയന്മാരായ സവര്ണയ മേലാളന്മാര്‍...

ഇതു വെറുമൊരു വാര്ത്ത യല്ല വേദനയാണ്!!!


കടപ്പാട് :  രാജേഷ്‌ 

Share this:

 
Back To Top
Copyright © 2014 Ullakaaryam. Designed by OddThemes