കൊച്ചി : കോണ്‍ഗ്രസിലെ പ്രമുഖ മന്ത്രിയും സരിത എസ് നായരും മൂന്ന്
മണിക്കൂറുകളോളം കൊച്ചിയിലെ ഫഌറ്റില്‍ ഒരുമിച്ച് ചെലവഴിച്ചതായി
റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച രേഖകള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. 2012
മാര്‍ച്ച് 13ന് കൊച്ചി വൈറ്റിലയില്‍ ഭാര്യയുടെ പേരിലുള്ള
ഫ്‌ലാറ്റിലെത്തിയാണ് മന്ത്രിയെ സരിത കണ്ടത്. ഫ്‌ലാറ്റിലെ സന്ദര്‍ശക
രജിസ്റ്ററില്‍ ലക്ഷ്മി എന്ന പേരാണ് സരിത രേഖപ്പെടുത്തിയത്.
ഇവിടുത്തെ 6 എ ഫ്‌ലാറ്റിലേക്ക് രാവിലെ 8 മണിക്ക് സരിത എത്തിയതായി സന്ദര്‍ശക രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ലക്ഷ്മി എന്ന പേരാണ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയത്. സരിതയോടൊപ്പം രാവിലെ 8.17ന് ഷൈന്‍ എന്നൊരാളും ഫ്‌ളാറ്റില്‍ എത്തിയിരുന്നു. എന്നാല്‍ ഷൈന്‍ 9 മണിക്ക് മടങ്ങിയതായി സന്ദര്‍ശക രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം സരിത 11.30നാണ് ഫ്‌ലാറ്റില്‍ നിന്ന് മടങ്ങിയത്.
പിറവം തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് എറണാകുളത്തുണ്ടായിരുന്ന
ദിവസങ്ങളിലാണ് മന്ത്രി ഈ ഫ്‌ളാറ്റില്‍ താമസിച്ചിരുന്നത്. തന്റെ മണ്ഡലത്തിലെ
ഒരാളുടെ പരാതി സംബന്ധിച്ച് മാത്രമേ സരിതയെ വിളിച്ചിട്ടുള്ളു എന്നാണ് ഈ
മന്ത്രി മുമ്പ് പറഞ്ഞിരുന്നത്.