
ഒരുപാട് പ്രതീക്ഷയുമായി ഫസ്റ്റ് ക്ലാസ്സ് ടിക്കറ്റുമെടുത്തു തീയറ്ററിനുള്ളില്‍ ഇരുന്നു. പടം തുടങ്ങി ഓരോരുത്തരുടെ പേര് എഴുതിക്കാണിക്കുമ്പോള്‍ തീയറ്ററില്‍ ഭയങ്കര കയ്യടി. ഏറ്റവും കൂടുതല്‍ കയ്യടി നേടിയത്. എ. ആര്‍ റഹ്മാന്‍, സലിം കുമാര്‍, ധനൂഷ്.ആദ്യം കാണിക്കുന്നത് “ധനുഷ്” സൂഡാനില്‍ കോണ്ട്രാക്റ്റ് ജോലി നോക്കുന്നതായിട്ടാണ്.. രണ്ട് വര്ഷടത്തെ കോണ്ട്രാക്റ്റ് ജോലിക്ക് ശേഷം നാട്ടിലേക്ക് തിരിച്ചു വരുന്നതായി കാണിക്കുന്നു. അവിടെ വച്ച് ഫ്ലാഷ് ബാക്ക്, നാട്ടില്‍കടലാണ് പശ്ചാത്തലം. നായകന്‍ മുങ്ങാങ്കുഴിയിട്ട് കടലിനടിയില്‍ പോയി സര്ക്ക സ് കാണിച്ചു തുടങ്ങിയിട്ട് കുറെ നേരമായി. കയ്യില്‍ ഒരു കുടക്കംബിയുമുണ്ട്(അതിശയോക്തി!!!!). അവസാനം രണ്ടാളെ ഒറ്റയടിക്ക് വിഴുങ്ങാന്‍ കെല്പ്പു ള്ള ഒരു സ്രാവ് കരയ്ക്കടിയുന്നു.(അണ്ണന്റെ മരുമോനല്ലേ വല്ലതും പറയാന്‍ പറ്റുമോ?) പിന്നെ എല്ലാ തമിഴ് സിനിമയിലേം പോലെ അര്ത്ഥാനഗ്നരായ യുവതികളും മുടി ചെമ്ബിപ്പിച്ചു കളസവും ഷര്ട്ടും ഇട്ട പയ്യന്മാരും കൂടി ചേര്ന്ന് കടപ്പുറത്ത് ഒരു ഡാന്സ്.
നായകന്റെ് ആദ്യത്തെ തൊഴില്‍ മത്സ്യബന്ധനമാണ്. നായിക തൊഴില്‍ രഹിത. അവിടെയും ഇവിടെയും തൊട്ടും തൊടീക്കാതെയും കുറെ സീനുകള്‍ ഫസ്റ്റ് ഹാഫിലുണ്ട്.ഇത് ഒരു റിവ്യൂ ആയതുകൊണ്ട് കഥ മുഴുവന്‍ പറയുന്നത് ശരിയല്ലല്ലോ. മിക്ക തമിഴ് സിനിമയിലേം പോലെ ആദ്യം നായിക നായകന്റെപ പുറകെ നടക്കുന്നു പിന്നെ നായകന്‍ ഇഷ്ടമാണെന്ന് പറയുന്നു. ചെറിയ ചെറിയ ഉടക്കുകള്‍. ഒരു ലിപ് ലോക്ക്, മൂന്നു പാട്ടുകള്‍, ഒരു ഫയിറ്റ്, കുറച്ചു റൊമാന്സ് ,
ഫസ്റ്റ് ഹാഫില്‍ ഇടി കൊള്ളാന്‍ വരുന്നത് മലയാളം സിനിമ നടന്‍ “വിനായഗന്‍” ആണ്. അത് പുള്ളി നല്ല ഭേഷ് ആയി കൊണ്ട് പോകുന്നുണ്ട്.
പിന്നെ ചില സാങ്കേതിക കാരണങ്ങളാല്‍ മറിയാന് സൂടാനിലേക്ക് പോകേണ്ടി വരുന്നു.(അത് കുറച്ചു കാണാനുണ്ട്. എനിക്കിഷ്ട്ടപ്പെട്ട ഒരു ഡയലോഗ് ഈ സീനിലാണ് പറയുന്നത്.) അങ്ങനെ തൊട്ടും തൊടീച്ചും ഫസ്റ്റ് ഹാഫ് കഴിഞ്ഞു.

സെക്കന്റ് ഹാഫിലെങ്കിലും പടം മറ്റൊരു തലത്തില്‍ എത്തുമെന്ന് പ്രതീക്ഷിച്ചു ഞാന്‍ ഇരുന്നു. സെക്കന്റ് ഹാഫ് അധികം ഡയലോഗ് ഒന്നുമില്ല. എല്ലാം ബാക്ക്ഗ്രൌണ്ട് സ്കോറിംഗിന്റെല കളിയാണ്. സത്യം പറയാമല്ലോ സന്തര്ഭത്തിനു യോജിക്കാത്തവയാണ് മിക്ക ബാക്ക്ഗ്രൌണ്ട് സ്കോറുകളും. എ. ആര്‍ റഹ്മാന്‍ കോപ്പി അടിച്ചാണോ ബാക്ക്ഗ്രൌണ്ട് സ്കോറിംഗ് നടത്തിയത് എന്ന് എനിക്ക് സംശയം തോന്നി. ഏതൊക്കെയോ ഹോളിവുഡ് സിനിമകളിലെ ഒരു സ്ലാംഗ് ഫീല്‍ ചെയ്തു, ചിലപ്പോള്‍ എന്റെ കുഴപ്പമായിരിക്കും. “ഹാന്സ്ണ സിമ്മര്‍” ഉപയോഗിക്കുന്നത് പോലെയുള്ള BGM ചില സ്ഥലങ്ങളില്‍ കാണാം especially in Chase. “ക്രിസ്റ്റഫര്‍ നോലന്‍” തന്റെs സിനിമകളില്‍ ഇത് പോലെയുള്ള BGM കൊടുത്തിട്ടുണ്ട്.
സന്ദര്‍ഭത്തിന് യോജിക്കാത്ത രണ്ടു പാട്ടുകളും, വിശ്വാസ യോഗ്യമല്ലാത്ത കുറച്ചു സീനുകളും. പക്ഷെ ധനൂഷ് എന്ന ആക്ടര്‍ വേറൊരു തലത്തിലേക്ക് ഉയര്ന്ന ത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. സത്യം പറയാമല്ലോ സൈകിക് ആകുന്ന കാര്യത്തില്‍ തമിഴ് സിനിമയില്‍ ധനൂഷ് കഴിഞ്ഞിട്ടേ ഇന്ന് വേറ നടന്മാരുള്ളൂ എന്ന് തോന്നിപ്പോയി.. മികച്ച അഭിനയ മുഹൂര്ത്തേങ്ങള്‍ സെക്കന്റ് ഹാഫിലുണ്ട്.
കുറച്ചു തീവ്രവാദികള്‍ ധനൂഷിനെയും വേറ രണ്ടു പേരെയും തട്ടിക്കൊണ്ടു പോയി മോചന ദ്രവ്യം ആവശ്യപ്പെടുന്നതാണ് മൂല കഥ, അവിടെ നിന്നും അവര്‍ രക്ഷപ്പെടാനുള്ള വഴികള്‍ നോക്കുന്നു. മികച്ച കുറച്ചു അഭിനയ മുഹൂര്ത്തങങ്ങള്‍ ഉള്ളതോഴിച്ചാല്‍ എടുത്തു പറയാന്‍ മറ്റൊന്നുമില്ല. ചുമ്മാ ഒരു കഥ. ക്ലൈമാക്സ് നിരാശപ്പെടുത്തി. എന്ത് പറയാന്‍ തമിഴ് സിനിമയിലെ നായകന്‍ ക്ലൈമാക്സില്‍ പുലിക്കുട്ടിയല്ലേ. ഇതൊന്നും കാണാനുള്ള ശക്തിയില്ലാത്ത കുറച്ചു ആളുകള്‍ നേരത്തെ തന്നെ എഴുന്നേറ്റു പോയി. എന്റെത വലതു വശത്ത് ഇരുന്നവര്‍ ധനൂഷിന്റെ ഓരോ ഡയലോഗിനും കയ്യടിച്ചവരാണ് എന്ന ബോധ്യമുള്ളതുകൊണ്ട് എഴുന്നേറ്റു പോവാന്‍ ദൈര്യം കിട്ടിയില്ല.(അണ്ണാവേ പറ്റി പറന്‍ജ)…
എന്റെ അഭിപ്രായത്തില്‍ nonlinear way of story telling ആയിരുന്നെങ്കില്‍ കുറച്ചുകൂടി മെച്ചപ്പെട്ടേനെ. ചില വശ്യസുന്ദരമായ ഷോട്ടുകള്‍ ഒഴിച്ചാല്‍ . കഥപറച്ചിലില്‍ കല്ലുകടിയായി ചായാഗ്രഹണം അവശേഷിക്കുന്നു. വിദേശ ചായാഗ്രാഹകന്‍ എന്നൊക്കെ കേട്ടപോള്‍ എന്തൊക്കെയോ ആശിച്ചുപോയി
Positives:
1. ക്യാമറ
2. ധനൂഷിന്റെ അഭിനയം. മികച്ച അഭിനയ മുഹൂര്ത്ത്ങ്ങള്‍ നമുക്ക് സമ്മാനിച്ചിട്ടുണ്ട്.
3. music(ഒരു പരിധി വരെ.)
4.frame to frame visualization
Negatives:
1. സന്ദര്ഭoത്തിനു യോജിക്കാത്ത BGM(ചില സ്ഥലങ്ങളില്‍)
2.lack of strong base story
3.Editing
4. ക്ലൈമാക്സ്
5. അനാവശ്യമായ song sequence
6.we can predict what will happen next.
1. സന്ദര്ഭoത്തിനു യോജിക്കാത്ത BGM(ചില സ്ഥലങ്ങളില്‍)
2.lack of strong base story
3.Editing
4. ക്ലൈമാക്സ്
5. അനാവശ്യമായ song sequence
6.we can predict what will happen next.
Rating: 2.5/5(for acting of Dhanush)