മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് രാജിവെയ്ക്കണമെന്ന് സ്വയം തോന്നുമെന്ന്
ഗവ ചീഫ് വിപ്പ് പിസി ജോര്‍ജ്. ഈ സ്ഥാനത്ത് താനാണെങ്കില്‍ ഇപ്പോള്‍
രാജിവച്ചേനെ. ധാര്‍മ്മികത മുഖ്യമന്ത്രി സ്വയം തീരുമാനിക്കണം.ഘടക കക്ഷികളല്ല മുഖ്യമന്ത്രിയെ രാജിവെയ്പ്പിക്കേണ്ടത്. രണ്ട് ജഡ്ജിമാരാണ് മുഖ്യമന്ത്രിയെ ഇന്ന് വിമര്‍ശിച്ചത്. ഇത് ഇന്ത്യാ ചരിത്രത്തില്‍ ആദ്യമാണെന്നും ജോര്‍ജ് പറഞ്ഞു. കോടതി പറഞ്ഞത് ശരിയല്ലെന്ന് പറഞ്ഞാല്‍ അത് ജനവിരുദ്ധമാവും. മുഖ്യമന്ത്രിക്ക് ചുറ്റുമുള്ളവരാണ് മുഖ്യമന്ത്രിയെ നശിപ്പിക്കുന്നത്.