ഒന്നുകില്‍ യു.ഡി.എഫുകാര്‍ കെ.എം. മാണിയെ കുറച്ചു ദിവസമെങ്കിലും മുഖ്യമന്ത്രിയാക്കണം. അല്ലെങ്കില്‍ എല്‍.ഡി.എഫിന്റെ പിന്തുണയില്‍ കെ.എം.മാണി മുഖ്യമന്ത്രിയാകണം. ഇതുപോലെ മറ്റൊരവസരം ഇല്ല. ശ്രീ. രമേശ് ചെന്നിത്തലയ്ക്ക് ഇനിയും സമയമുണ്ട്. ഡൈ അടിച്ച് ഇനിയും ഏറെ നാള്‍ ചെറുപ്പമാകാം. മാണിസാര്‍ കുറച്ചുകൂടി പ്രായമായിരിക്കുന്നു. കൊച്ചുപാര്‍ട്ടിയും വലിയ നേതാവുമാണ് അദ്ദേഹം.
ഈയുള്ളവന്‍ ഒരു മാര്‍ക്‌സിസ്റ്റുകാരനാണ്. ആ നിലയില്‍ രാഷ്ട്രീയസാമൂഹ്യസാമ്പത്തിക കാര്യങ്ങളിലുള്ള കെ.എം. മാണിയുടെയും കേരളാ കോണ്‍ഗ്രസ്സിന്റെയും ആശയങ്ങളോടും നിലപാടുക്കാളോടും അഭിപ്രായവ്യത്യാസങ്ങളുണ്ട്. അത് സ്വാഭാവികം. എങ്കിലും എല്‍.ഡി.എഫുമായി ഒരു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ഒരുമിച്ചു ചേര്‍ന്ന് ഒരു മന്ത്രിസഭയുണ്ടാക്കുന്നതിലോ കെ.എം. മാണി മുഖ്യമന്ത്രിയാകുന്നതിലോ അപാകതയൊന്നുമില്ല. ഈ സാഹചര്യത്തില്‍ അത് ജനങ്ങള്‍ക്ക് ഉപകാരമായിരിക്കും. കാരണം ഇതിനകം പ്രതിച്ഛായ നഷ്ടപ്പെട്ടതും ജനങ്ങളെ ഏറെ ദുരിതത്തിലാക്കിയതുമായ യു.ഡി.എഫ് ഭരണം എങ്ങനെയെങ്കിലും ഒന്നു താഴെ ഇറങ്ങണമെന്നാണ് ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നത്. അവസാനിപ്പിക്കുന്നത് ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമാകും. ഉമ്മന്‍ ചാണ്ടിസാറിന് ഇനിയും കുടുതല്‍ നാറാതെ രക്ഷപ്പെടുകയും ചെയ്യാം. നാറിയവരെ തൊട്ടാല്‍ തൊട്ടവരും നാറുമെന്നാണ്. നാറിയ ആരെയൊക്കെയോ തൊട്ടതിന്റെ ഫലമാണ് ശ്രീമാന്‍ ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ അനുഭവിക്കുന്നത്.
ഒന്നും വയ്യെങ്കില്‍ മാണിയെ മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയെ ആഭ്യന്തര മന്ത്രിയും ആക്കി ഉമ്മന്‍ ചാണ്ടി കെ.പി.സി.സി പ്രസിഡന്റുമായി കാലാവധി തീരുന്നതുവരെ ഭരിച്ച് ജനങ്ങള്‍ക്ക് ഇനിയും കുറെ ബുദ്ധിമുട്ടുകള്‍ കൂടി ഉണ്ടാക്കി സായുജ്യമടയുക. കുറച്ചുനാള്‍ ജനം കടിച്ചുപിടിച്ചെങ്കിലും സഹിക്കട്ടെ. തെരഞ്ഞെടുപ്പു വരുമ്പോള്‍ ജനങ്ങള്‍ക്ക് പറ്റിയ തെറ്റ് അവര്‍ തിരുത്തിക്കൊള്ളും. എല്‍.ഡി.എഫ് വീണ്ടും അധികാരത്തില്‍ വരും. കുറച്ചൊക്കെ പിടിവാശിനിലപാടുകള്‍ വിട്ട് സി.പി.ഐ.എമ്മും പ്രായോകിക ബുദ്ധിയോടെ രാഷ്ട്രീയം കൈകാര്യം ചെയ്യണം. ചരിത്രപരമായ മണ്ടത്തരങ്ങള്‍ ഇനിയും സംഭവിക്കരുത്.