വിവാദ ബ്ലെസ്സി ചിത്രം കളിമണ്ണിലെ ഗാനങ്ങള്‍ പുറത്തിറങ്ങി. ഒരു താരാട്ടുപാട്ടുള്‍പ്പടെ രണ്ടു ഗാനങ്ങളുടെ വിഷ്വല്‍സ് ആണ് യൂട്യൂബില്‍ ഇപ്പോള്‍ ഇറങ്ങിയിരിക്കുന്നത്. അതില്‍ മൃദുല വാരിയര്‍ ആലപിച്ച ‘ലാലി ലാലി.. എന്ന താരാട്ടുപാട്ട് കേട്ടവര്‍ക്ക് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു എന്ന് സോഷ്യല്‍ മീഡിയകളില്‍ അതിനെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ കണ്ടാല്‍ നമുക്ക് മനസിലാകും. ഗര്‍ഭസ്ഥ ശിശുവിന് അമ്മ പാടി കൊടുക്കുന്ന പാട്ടാണിത്.
കളിമണ്ണിലെ വികാരം മാതൃത്വമാണ്. അമ്മയും കുഞ്ഞും തമ്മിലുള്ള ആര്‍ദ്രമായ ബന്ധത്തിന്റെ കഥയാണ് കളിമണ്ണ്. അതുകൊണ്ട് കളിമണ്ണിലെ പാട്ടുകളിലും മാതൃത്വം എന്ന വികാരമാണ് നിറഞ്ഞു നില്‍ക്കുന്നത്.
ഇപ്പോള്‍ രണ്ടു ഗാനങ്ങളുടെ വിഷ്വല്‍സ് ആണ് പുറത്തിറങ്ങിയത് എങ്കിലും എട്ടു
പാട്ടുകളാണ് കളിമണ്ണിലുള്ളത്. മലയാളത്തോടൊപ്പം ഹിന്ദി ഗാനങ്ങളും ഇതിലുണ്ട്.
ഒഎന്‍വിസാറും മനോജ് യാദവുമാണ് കളിമണ്ണിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്.
ശ്രേയാഘോഷാലിനെ ക്കൂടാതെ മൃദുല വാര്യര്‍, ജാനകി അയ്യര്‍, സോനു കക്കാര്‍,
സുഖ്‌വിന്ദര്‍ സിങ്, ഹരിചരണ്‍, സുധീപ്കുമാര്‍ എന്നീ ഗായകരും കളിമണ്ണില്‍
പാടുന്നുണ്ട്. ഇത്രയധികം അന്യഭാഷാ ഗായകര്‍ ഒരു സിനിമയ്ക്കു വേണ്ടി
ഒന്നിക്കുന്നു എന്ന പ്രത്യേകതയും കളിമണ്ണിനുണ്ട്.
