
വിവാഹിതനാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി. വിവാഹം കഴിഞ്ഞ് കുട്ടികളുണ്ടായാല്‍
അവരെ തന്റെ സ്ഥാനത്ത് എത്തിക്കാന്‍ ആഗ്രഹിച്ചേക്കുമെന്നും രാഹുല്‍ . കോണ്‍ഗ്രസ്സ് പാര്‍ട്ടി എം പിമാരും മാദ്ധ്യമ പ്രവര്‍ത്തകരും പങ്കെടുത്ത സൌഹൃദ സംഭാഷണത്തില്‍ വിവാഹത്തെ കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി പദത്തിനല്ല, പാര്‍ട്ടിക്കാണ് താന്‍ പ്രാധാന്യം കൊടുക്കുന്നതെന്നും എ.ഐ.സി.സി വൈസ് പ്രസിഡന്റ് കൂടിയായ രാഹുല്‍ ഗാന്ധി പറഞ്ഞു. 2014 ലെ പൊതു തിരഞ്ഞെടുപ്പില്‍ രാഹുല്‍ കോണ്‍ഗ്രസ്സിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. കോണ്‍ഗ്രസ്സില്‍ ഹൈക്കമാന്‍ഡ് സംസ്‌കാരം അവസാനിക്കണമെന്നും ഹൈക്കമാന്‍ഡ് സംവിധാനത്തിന്റെ ഭാഗമായി ഏതാനും പേര്‍ മാത്രമാണ് അധികാരം പങ്കിടുന്നതെന്നും എല്ലാ വിഭാഗത്തിലുള്ളവര്‍ക്കും അധികാരം കിട്ടും വിധത്തിലുള്ള വികേന്ദ്രീകരണമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.