മലയാളത്തിലെ പഴയ ഗ്ലാമര്‍ താരം ഷക്കീല വീണ്ടും വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുകയാണ്.
മലയാളത്തില്‍ നീലക്കുറിഞ്ഞിപൂത്തപ്പോള്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നു എന്ന് പറഞ്ഞ് ദിവസങ്ങള്‍ക്ക് മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞ ഷക്കീല പക്ഷെ ഇക്കുറി സ്വന്തം ജീവിതത്തെ കുറിച്ച് പറഞ്ഞാണ് വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്നത്. ഷക്കീല തനിക്ക് പറ്റിയ വരനെ തേടുകയാണത്രേ. അതെ, കിന്നാരത്തുമ്പികളിലൂടെ ഒട്ടേറെ മലയാളി വിവാഹിതരുടെയും അവിവാഹിതരുടെയും മനസ്സില്‍ സ്ഥാനം പിടിച്ച ഷക്കീലക്ക് ഇനി വേണ്ടത് ഒരു ജീവിത പങ്കാളിയെയാണ്. ഇഷ്ടപ്പെട്ട ആളെ കിട്ടിയാല്‍ ഉടന്‍ വിവാഹം എന്നാണ് ഷക്കീല പറയുന്നത്.
ജാഫര്‍ കാഞ്ഞിരപ്പള്ളിയാണ് ഷക്കീലയുടെ ചിത്രം നിര്‍മ്മിക്കുന്നത്. നീലതരംഗം അവസാനിച്ചതോടെ വീട്ടിലിരിപ്പായ ഷക്കീലയെ വീണ്ടും സിനിമ രംഗത്തേക്ക് കൊണ്ട് വരുന്നതിന്റെ ക്രെഡിറ്റും ജാഫറിനു തന്നെ. കഥയും തിരക്കഥയുമൊക്കെ തയ്യാറാക്കി അദ്ദേഹം ഷക്കീലയോട് സംവിധാനം ചെയ്യുന്നോ എന്നു ചോദിച്ചു. ഉടന്‍ ഷക്കീല ഏല്‍ക്കുകയും ചെയ്തു. ഷക്കീല സംവിധാനം ചെയ്യുന്ന ചിത്രം വിജയിക്കുമെന്ന കാര്യത്തില്‍ ജാഫറിന് സംശയമൊന്നുമില്ല. കാരണം സംവിധായിക ഷക്കീലയായതുകൊണ്ടുതന്നെ. മലയാളത്തില്‍ ഒരു നടിക്കും കിട്ടാത്ത പ്രശസ്തിയാണ് ഷക്കീലയ്്ക്കു ലഭിച്ചത്. മമ്മൂട്ടിയുടെ രാക്ഷസരാജാവിനെ വിറപ്പിച്ച ചരിത്രമുണ്ട് ഷക്കീലയുടെ രക്ഷാസരാജ്ഞിക്ക് പറയാന്‍.