തന്റെ മുന്നില്‍ വിഷണ്ണനായിരിക്കുന്ന ചെറുപ്പക്കാരനെ നോക്കി, മന
ശാസ്ത്രജ്ഞന്മാരുടെ ആഗോള ട്രേഡ് മാര്‍ക്കായ ബുള്‍ഗാന്‍ താടി തടവിക്കൊണ്ട്
ഡോ .ഫെര്ണാണ്ടസ് രണ്ടാമതും ആ ചോദ്യം ചോദിച്ചു. “എന്തുവാ തന്റെ പ്രശ്നം ?”
ഡോക്റ്റര്‍ .. മലയാളത്തിലെ അറിയപ്പെടുന്ന ഒരു ബ്ലോഗറാണ് ഞാന്‍. കഴിഞ്ഞ അഞ്ചു വര്‍ഷമായി പരിപ്പുവട എന്ന ബ്ലോഗില്‍ ഞാന്‍ എഴുതുന്നു. ആദ്യമൊക്കെ ആളുകള്‍ വരികയും കമന്റിടുകയും ഒക്കെ ചെയ്തിരുന്നു. ഇപ്പൊ കുറെ ആയി കമന്റുകള് വളരെ കുറവ്. സൈറ്റിലെ ട്രാഫിക് കുറവ്, ആളുകള്‍ പണ്ടേപ്പോലെ ഗൌനിക്കുന്നില്ല എന്നൊക്കെ വന്നപ്പോള്‍ ഞാന്‍ ആ കടുംകൈ ചെയ്തു.
എന്താ ബ്ലോഗ് എഴുത്ത് നിര്‍ത്തിയാ ?
അതല്ല ഡോക്റ്റര്‍. ഞാനൊരു പുതിയ ബ്ലോഗ് തുടങ്ങി , ഒരു പെണ്ണിന്റെ പേരും ഐഡിയും വെച്ച്.
അതാ തന്റെ പ്രശ്നം ?
അല്ല ഡോക്റ്റര്‍. ആദ്യമൊക്കെ നല്ല രസമായിരുന്നു .കഥ പോസ്റ്റു ചെയ്‌താല്‍ ഉടനെ ഓരോ ഞരമ്പുരോഗികള്‍ ഇരുനൂറിനു മേലെ കമന്റൊക്കെ ഇടും. ഉദാത്തം ,ഭയങ്കരം എന്നൊക്കെ പുകഴ്ത്തും.എന്തുവാ ഈ എഴുതിയെക്കണേ എന്നോക്കെ വെച്ച് കാച്ചും. ഓണ്‍ലൈന്‍ വന്നാല്‍ കുറെ എണ്ണം ചാടിവീണ് “ചക്കരെ പഞ്ചാരേ” എന്നൊക്കെ പറയും. കുറേപ്പേര് ” ഓപ്പോളേ” എന്നൊക്കെ വിളിച്ചു വേറെ ഒരു ലൈന്‍.ചില പ്രത്യേക ബ്ലോഗ് ജീവികളെ കാണണമെങ്കില്‍ എന്റെയോ അല്ലെങ്കില്‍ എന്നെപ്പോലെയുള്ള വനിതാ ബ്ലോഗര്‍മാരുടെ ബ്ലോഗിലോ മാത്രം നോക്കണം . അവര്‍ പെണ്ണുങ്ങള്ക്കെ കമന്റു . അവരോടെ ചാറ്റ് ചെയ്യു.പോസ്റ്റ് ഒന്ന് ഇട്ടു കൊടുത്താല്‍ മതി.ബാക്കി കാര്യം അവര് നോക്കിക്കോളും . പോസ്റ്റ് ഹിറ്റ് ആകാന്‍ നമ്മളെക്കാളും കൂടുതല്‍ ഉത്സാഹവും ഈ ഞരമ്പുകള്‍ക്കാണ്.
അത്രയ്ക്ക് ആക്രാന്തം പിടിച്ചവരാണോ ഈ ബ്ലോഗര്‍മാര്‍ ?
ആണോന്നു.. പിന്നെ പെണ്ണുങ്ങളുടെ പേരില്‍ ഫെക് ബ്ലോഗ് ഒക്കെ ഉണ്ട് . പലരും ഭാര്യയുടെ പേരിലൊക്കെ ബ്ലോഗ് ഉണ്ടാകും. എന്നിട്ട് കലിപ്പുള്ളവനോടൊക്കെ ചാറ്റ് ചെയ്യും . എന്നിട്ട് ആ വിവരം ഒക്കെ മറ്റുള്ളവരോട് പറഞ്ഞു കൊടുക്കും.
ഇപ്പൊ കല്യാണം കഴിക്കാത്ത ബ്ലോഗര്മാരെക്കാള്‍ കെട്ടിയവര്‍ക്കാണ് മാര്‍ക്കറ്റ്.അതുകൊണ്ട് ഞാന്‍ കെട്ടിയതാണെന്ന് ഒക്കെ എന്റെ പ്രൊഫൈലില്‍ ഉണ്ട്.ചിലര്‍ക്കറിയേണ്ടത് എന്റെ ഫാമിലി ലൈഫ് എങ്ങനെ ഉണ്ട് എന്നൊക്കെ. ചിലര്‍ക്ക് ഫോണ്‍ നമ്പര്‍ വേണം.നമ്പര്‍ കൊടുക്കുന്നത് ഭര്താവറിഞാല്‍ വിഷയമാകും എന്ന് ഞാന്‍ അങ്ങോട്ട് നമ്പര്‍ ഇടും.പ്രൊഫൈല്‍ ഫോട്ടോയായിട്ടു,എന്റെ അമ്പതു വയസ്സുള്ള അമ്മായിയുടെ ചുണ്ടിന്റെ ഒരു ക്ലോസപ്പ് ഇട്ട ദിവസം മൊബൈലില്‍ മെസ്സേജ് വരുന്ന ശബ്ദം കേട്ടിട്ട് ഉറങ്ങാന് പോലും .പറ്റിയില്ല അത്രക്കും മെസ്സേജ് ആയിരുന്നു.ഫേസ് ബുക്കില്‍ ആണെങ്കില്‍ അയ്യായിരത്തിനു മേല്‍ ആള്‍ക്കാര് എന്നെ ആഡിക്കഴിഞ്ഞു.
നിങ്ങള്‍ കഥ എഴുതുന്നു.ആള്‍ക്കാര് കമന്റിടുന്നു .ചാറ്റുന്നു,നിങ്ങള്‍ അതൊക്കെ ആസ്വദിക്കുന്നു . ഇതില്‍ ഒരു മനശാസ്ത്രജ്ഞന് എന്ത് ചെയ്യാന്‍ ?
അതല്ല ഡോക്റ്റര്‍, ഈയിടെയായി ഞാന്‍ ഒരു പാട് മാനസിക പ്രശ്നങ്ങളിലാണ്.ഒരു ദ്രോഹി കുറെ ദിവസമായി ഞാന്‍ ഇടുന്ന പോസ്റ്റ് എല്ലാം വെറും കൂതറ സാധനമാണ്, ഇത് ഫേക്ക് ഐഡി ആണ് എന്നൊക്കെ എന്റെ ബ്ലോഗില്‍ കമന്റിടുന്നു. അതൊക്കെ ഞാന്‍ വേണ്ടവണ്ണം ഡിലീറ്റി കളയും. പിന്നെ എന്റെ ആരാധകരായ ഞരമ്പ് രോഗികള്‍ അവനെ കൈകാര്യം ചെയ്യുന്നുണ്ട് .അവര്‍ അവനെ തെറി വിളിക്കുന്നുമുണ്ട് . എന്നാലും ഗ്രൂപ്പായ ഗ്രൂപ്പില്‍ ഒക്കെ ചെന്ന് എന്നെ പറ്റി കുറ്റം പറയുകയാണ് അവന്റെ പണി . കുറ്റം പറയരുതല്ലോ, ആള് അടിപൊളി ബ്ലോഗറാ.പോസ്റ്റ് ഇട്ടു കഴിഞ്ഞാല്‍ പടാന്നല്ലേ കമന്റൊക്കെ വരുന്നത്.പത്തായിരം ഫോളോവേര്സും ഉണ്ട്.എന്റെ പരിപ്പുവട ഐഡിയില്‍ ചെന്നിട്ടു ഞാന്‍ അവന്റെ ബ്ലോഗില്‍ പോസ്റ്റ് കൊള്ളില്ല, പഴകി പറഞ്ഞ വിഷയം എന്നൊക്കെ കുറ്റം പറഞ്ഞു നോക്കി. പക്ഷെ ഏല്‍ക്കുന്നില്ല .
ഇതൊക്കെ നിങ്ങള്‍ ബ്ലോഗര്‍മാരുടെ ഇടയില്‍ സാധാരണ ഉണ്ടാകുന്ന കാര്യങ്ങളല്ലേ പക്ഷെ ഒരു മനശാസ്ത്രജ്ഞന് ഇതില്‍ എന്താണ് റോള്‍ ?
അതല്ല ഡോക്റ്റര്‍. എനിക്ക് ഈയിടെയായി തീരെ ഉറക്കമില്ല . ഉറങ്ങിയാല്‍ കാണുന്നത് ഭീകര സ്വപ്നങ്ങളാണ് . ബ്ലോഗുമീറ്റില്‍ എന്റെ കഥകള്, കവിതകള്‍ ഒക്കെ ആളുകള്‍ പാടിപ്പുകഴ്തുന്നത് കണ്ടിരുന്ന ഞാന്‍ ഇപ്പോള്‍ കാണുന്നത് മീറ്റുകളില്‍ ആള്‍ക്കാര്‍ എന്നെ വലിച്ചു കീറുന്നതാണ്.ജോലി ചെയ്യാന്‍ താല്‍പ്പര്യം ഇല്ല . എന്നെ എതിര്തുള്ള കമന്റു വന്നതിന്റെ മെയില്‍ വന്നാല്‍ ആകെ പരവേശമാണ് .ബി പി കൂടിയിട്ടുണ്ട് .