BREAKING NEWS

Wednesday, February 6, 2013

ഫഹദ് ഫാസിലിന്റെ ആമേന്‍ !!

                                                                      ഫഹദ് ഫാസില്‍ നായകനാകുന്ന ലിജോ ജോസ് പെല്ലിശേരിയുടെ ആമേന്‍ ചിത്രീകരണം പൂര്‍ത്തിയാകുന്നു. നായകന്‍, സിറ്റി ഓഫ് ഗോഡ് എന്നീ ആക്ഷന്‍ ചിത്രങ്ങള്‍ക്ക് ശേഷം ലിജോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആമേന്‍. സുബ്രഹ്മണ്യപുരം, നാടോടികള്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ സ്വാതി റെഡ്ഢിയാണ് നായിക.
കുവറങ്കരി എന്ന ഗ്രാമത്തിലെ ഏറെ പഴക്കമുള്ള ഒരു പള്ളിയിലെ കപ്യാരാണ് യുവാവായ സോളമന്‍. വലിയ കപ്യാര്‍ വേറെയുമുണ്ട്. പള്ളിയില്‍ ശുശ്രൂഷ ചെയ്യുന്നതിനിടയില്‍ കുര്‍ബാനക്കെത്തിയ സുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ കണ്ണും സോളമന്റെ കണ്ണും ഉടക്കി നിന്നത് വികാരിയച്ചനായ ഫാദര്‍ വട്ടോളി അറിയുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വട്ടോളിയച്ചന്റെ മുന്നില്‍ സോളമനും ഒന്നും മറച്ചുവക്കാനുണ്ടായിരുന്നില്ല. ശോശന്ന നാട്ടിലെ പ്രമുഖനായ ഫിലിപ്പോസ് കോണ്‍ട്രാക്ടറുടെ ഏക പുത്രിയാണ്. ഇവര്‍ തമ്മിലുള്ള പ്രണയം അവരില്‍ മാത്രമായി ഒതുങ്ങിയില്ല. അത് പള്ളിയുടെയും കുവറങ്കരി ഗ്രാമത്തിന്റെയും പ്രശ്‌നമാവുകയായിരുന്നു. ഈ പ്രണയവും അതിന്റെ പ്രതിസന്ധികളുമാണ് എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്നത്. ഫഹദ് ഫാസില്‍ സോളമനായും സ്വാതിയും ശോശന്നയായും വേഷമിടുന്നു. ഇന്ദ്രജിത്താണ് ഫാദര്‍ വട്ടോളിയെ അവതരിപ്പിക്കുന്നത്.

Share this:

 
Back To Top
Copyright © 2014 Ullakaaryam. Designed by OddThemes