തിരുവനന്തപുരം: അപമാനിക്കാന്‍ ശ്രമിക്കുന്ന പുരുഷപുംഗവന്‍മാരെ എങ്ങനെ കൈകാര്യം ചെയ്യാമെóതിന് കേരളത്തിലെ മുഴുവന്‍ വനിതകള്‍ക്കും മാതൃകയായി ഇതാ ഒരു ധീരയായ പെണ്‍കുട്ടി. അമ്മയ്ക്കും സഹോദരിമാര്‍ക്കുമൊപ്പം തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ തന്നെ അപമാനിച്ച നാല് യുവാക്കളെ ഇടിച്ചുപരത്തിയാണ് കരാട്ടെക്കാരി കൂടിയായ അമൃത താരമായത്. ഇന്നലെ രാത്രി പത്തേമുക്കാലോടെ നഗരത്തിലെ ബേക്കറി ജംഗ്ഷനിലായിരുന്നു സംഭവം. വനിതാ ശാക്തീകരണത്തിന് പങ്കെടുത്ത് മടങ്ങിയ വേളയിലാണ് പെണ്‍കുട്ടിയെ യുവാക്കള്‍ അപമാനിക്കാന്‍ ശ്രമിച്ചത്.
കരാട്ടെ ബല്‍ക്ക്‌ബെല്‍റ്റുകാരിയായ അമൃത നാല് പേരെയും കൈയ്യോടെ അടിച്ചോടിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയ യുവാക്കളെത്തിയ സര്‍ക്കാര്‍ വാഹനവും വണ്ടിയുടെ െ്രെഡവറും പോലീസ കസ്റ്റഡിയിലെടുത്തു. ശംഖുംമുഖത്ത് നടന്ന വനിതാ കൂട്ടായ്മ കഴിഞ്ഞു മടങ്ങവേയാണ് അമൃതയെയും കുടുംബത്തെയും നാലംഗ യുവാക്കളുടെ സംഘം അപമാനിക്കാന്‍ ശ്രമിച്ചത്.
ബേക്കറി ജംഗ്ഷനിലെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ സമീപത്തുനിന്ന നാല് യുവാക്കള്‍ അമൃതയെ ശല്യപ്പെടുത്താന്‍ ആരംഭിച്ചിരുച്ചു. കേരള സ്‌റ്റേറ്റ് ബോര്‍ഡ് വച്ച് കെ.എല്‍ 01 എ.ഡബല്‍ൂ 8650 നമ്പര്‍ കറുത്ത സ്‌കോര്‍പിയോയിലെത്തിയ സംഘമാണ് പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചത്. ജീന്‍സും ടീ ഷര്‍ട്ടും ധരിച്ചെത്തിയ അമൃതയെ നോക്കി കമന്റടിക്കുകയും വ്യക്തിപരമായി അധിക്ഷേപിക്കുകയുമാണ് യുവാക്കള്‍ ചെയ്തത്. ആദ്യമിത് കാര്യമാക്കാതിരുന്ന അമൃത കമന്റടി വീണ്ടു തുടര്‍ന്നപ്പോഴാണ് പ്രതികരിക്കാന്‍ തീരുമാനിച്ചത്.
നാലംഗ സംഘത്തിനടുത്തേക്ക് ഒറ്റയ്ക്ക് ചെന്ന അമൃത കമന്റടിച്ചയാളെ കുനിച്ചുനിറുത്തി അടികൊടുത്തു. ഇതോടെ മറ്റു യുവാക്കള്‍ തടയാനായെത്തി. ഇവര്‍ മൂന്് പേരും ചേര്‍ന്ന് അമൃതയെ ആക്രമിക്കാനും തുനിഞ്ഞു. എന്നാല്‍ കരാട്ടെ ബ്ലാക്‌ബെല്‍ട്ട് നേടിയ പെണ്‍കുട്ടി ചെറുക്കാനെത്തിയ യുവാക്കളെയും ഇടിച്ചുപരത്തി. ഭക്ഷണം കഴിക്കാനെത്തിയവര്‍ ഒന്നും വിചാരിക്കരുതെന്നും താന്‍ പൂവാലന്മാരെ കൈകാര്യം ചെയ്യാന്‍ പോവുകയാണെന്നും പറഞ്ഞ ശേഷമായിരുന്നു യുവാക്കളെ പെണ്‍കുട്ടി ശരിക്കും പെരുമാറിയത്.
അമൃതയുടെ കൈയ്യലില്‍ നിന്നും കണക്കിന് ഇടികൊണ്ടതോടെ രക്ഷയില്ലെന്ന് കണ്ട് യുവാക്കള്‍ നാലുവഴിക്കും പരക്കം പാഞ്ഞു. അടിയുടെ ചൂടറിഞ്ഞതോടെ വാഹനം ഉപേക്ഷിച്ചാണ് യുവാക്കള്‍ കടന്നുകളഞ്ഞത്. അതേസമയം നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. പോലീസെത്തിയതോടെ പെട്ടുപോയത് ഒന്നുമറിയാത്ത നിരപരാധിയായിരുന്നു. പെണ്‍കുട്ടിയെ ശല്യപ്പെടുത്താതെ വാഹനത്തിലിരുന്ന മനോജ് എന്നയാളെ മ്യൂസിയം പോലീസ് ക്‌സറ്റഡിയിലെടുത്തു.
ആള്‍ സെയിന്റ്‌സ് കോളേജിലെ മുന്‍ ചെയര്‍പേഴ്‌സണായ അമൃത എന്‍.സി.സിയുടെ എയര്‍വിംഗ് ക്യാപ്റ്റനാണ്. ശംഖുംമുഖത്തെ പരിപാടിയില്‍ വാഹനഅഭ്യാസത്തില്‍ പങ്കെടുത്ത ശേഷമായിരുന്നു കുടുംബവുമൊത്ത് മടങ്ങിയത്. പൂവാലസംഘത്തെ ഇടിച്ചുപായിച്ചതോടെ അമൃതയ്ക്ക് അഭിനന്ദന പ്രവാഹമായിരുന്നു. പൂവാലശല്യത്തെ ചെറുക്കാന്‍ പെണ്‍കുട്ടികളെ കരാട്ടെ പോലുള്ള ആയോധന വിദ്യകള്‍ അഭ്യസിപ്പിക്കണമെന്ന് തന്നെയാണ് അമൃതയും പറയുന്നത്.