
ഈ കുതൂഹുലങ്ങള്‍ക്കിടയില്‍ പക്ഷേ നിസ്സഹായനായ പുരുഷന്റെ അഭിമാനം നിര്‍ദ്ദാക്ഷിണ്യം ചവിട്ടി മെതിക്കപ്പെടുന്നത് ആരും കാണാതെ പോകുന്നത് എന്തുകൊണ്ടാണ്?
ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ നിന്നുള്ള ഒരു വാര്‍ത്ത നോക്കുക.

ബാംഗ്ലൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസ്സില്‍ ഉറങ്ങികിടക്കുകയായിരുന്ന യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം, െ്രെഡവര്‍ അറസ്റ്റില്‍.,.ബാംഗ്ലൂരില്‍ നഴ്‌സായി ജോലിചെയ്യുന്ന സ്ത്രീയാണ് ‘ഇര’.
ഈ സംഭവത്തില്‍ ഉള്‍പ്പെട്ട സ്ത്രീയെയോ പുരുഷനെയോ നമുക്കറിയില്ല, സംഭവത്തിന്റെ നിജസ്ഥിതിയും അറിയില്ല.
പക്ഷേ ഒന്ന്! നമുക്കറിയാം സാമാന്യ ബുദ്ധിക്ക് നിരക്കാത്ത ഒരു വാര്‍ത്തയാണിത്, ബാംഗ്ലൂരില്‍ നിന്ന് ഈ സ്ത്രീ നാട്ടിലേക്ക് സ്വന്തമായി ‘ബസ്സ് വിളിച്ച്’ വന്നതല്ലല്ലോ, ഒരാളെയും കൊണ്ട് ബാംഗ്ലൂരില്‍ നിന്ന്! തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുന്ന ബസ്സുകാരും ഇല്ല , ഈ ബസ്സില്‍ വേറെ യാത്രക്കാര്‍ ആരുമില്ലേ എന്ന ഒരു ചോദ്യം ബാക്കിയാവുന്നില്ലേ?
മറ്റ് യാത്രക്കാര്‍ ഉള്ള ഒരു ബസ്സില്‍ വെച്ച് ഉറങ്ങിക്കിടക്കുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന്! പറഞ്ഞാല്‍ ആ ‘പീഡനം’ ഒരു ഫുള്‍സ്‌കോപ്’ പീഡനം ആവാന്‍ വഴിയില്ല.
നാല് സാധ്യതകള്‍ ആണ് ഉള്ളത്.
- ഡ്രൈവര്‍ സ്ത്രീയുടെ ശരീരത്തില്‍ തൊടുകയോ പിടിക്കുകയോ തലോടുകയോ ചെയ്തുകാണും അത് പീഡനം തന്നെയാണ്
- ഏയ് ഓട്ടോയില്‍ മോഹന്‍ലാല്‍ ഓട്ടോക്ക് പിന്നിലേക്ക് കയ്യിട്ട പോലെ വല്ല ജാക്കി ലിവറും എടുക്കാന്‍ തുനിഞ്ഞപ്പോള്‍ ഉറങ്ങിക്കിടക്കുന്ന സ്ത്രീക്ക് തന്നെ പിടിക്കാന്‍ വരുന്നു എന്ന്! തോന്നിയിട്ടുണ്ടാകും
- സ്ത്രീക്ക് െ്രെഡവറോട് വല്ല മുന്‍വൈരാഗ്യവും ഉണ്ടാകും.
- മറ്റാര്‍ക്കോ വേണ്ടി െ്രെഡവര്‍ക്ക് ഒരു ‘പണി’ കൊടുക്കാന്‍ സ്ത്രീ തയ്യാറായിട്ടുണ്ടാവും.
ഈ നാല് സാധ്യതകളില്‍ ഒന്നാമത്തെ സാധ്യത മാത്രമേ പരിഗണിക്കപ്പെട്ടുള്ളൂ. സ്ത്രീയുടെ വാക്ക് അംഗീകരിച്ചു , അവളിലെ അമ്മയെയും സഹോദരിയെയും, മകളെയും മുഖവിലക്കെടുത്തു.
ഇത് പോലെ മറ്റൊരു സംഭവം ഈ അടുത്ത കാലത്തുണ്ടായി, െ്രെടനില്‍ ബാത്‌റൂമിലേക്ക് പോകുന്നതിനിടെ തന്നോട് ഗോഷ്ടികാണിച്ച യുവാവിനെതിരെ മാധ്യമ പ്രവര്‍ത്തക കേസുകൊടുത്തു.
അവിടെയും മേല്‍പ്പറയപ്പെട്ട സാധ്യതകള്‍ ഉണ്ടായിരുന്നു.
‘പുരുഷ സുഹൃത്തുക്കളോടൊപ്പം’ മൂക്കറ്റം കള്ളുകുടിച്ച് കൂട്ടത്തില്‍ ‘കാര്യശേഷി’ ഉള്ളവന്റെ കൂടെ കിടന്നുറങ്ങുന്ന ‘മാധ്യമ പ്രവര്‍ത്തകമാരും, അവതാരകമാരും ആവശ്യത്തിലേറെയുണ്ട് നമ്മുടെ നാട്ടില്‍.
അത് പക്ഷേ പരിഗണിക്കപ്പെട്ടില്ല, സ്ത്രീയുടെ വാക്ക് മുഖവിലക്കെടുത്തു, കാരണം അവള്‍ അമ്മയാണ്, പെങ്ങളാണ്… മകളാണ്.
ഈ രണ്ടു സംഭവങ്ങളിലും ഇതിന് സമാനമായ മറ്റ് സംഭവങ്ങളിലും പുരുഷന് സംഭവിച്ചത് എന്താണ്?
അവന്റെ പടവും പേരും വീട്ടുപേരും എല്ലാം പത്രങ്ങളില്‍ വന്നു. അച്ഛനും അമ്മയും പെങ്ങളും സഹോദരനും അയല്‍ക്കാരും കൂട്ടുകാരും എല്ലാം ഉള്ള ഒരു പുരുഷന്റെ അഭിമാനം എന്നെന്നേക്കുമായി തകര്‍ന്നു തരിപ്പണമായി,പുരുഷന്‍ ഒരു നിരപരാധി ആകാനുള്ള ഒരു ശതമാനം സാധ്യത പോലും വകവെച്ചു കൊടുത്തില്ല,അമ്മയും പെങ്ങളും മകളുമായ സ്ത്രീയുടെ വാക്കിന് വിലകല്‍പ്പിച്ചു, അവളുടെ വാക്കിനപ്പുറം ഒരു തെളിവും ആര്‍ക്കും വേണ്ട.കള്ളിയും… വേശ്യയും, കൂട്ടികൊടുപ്പ്കാരിയും കൂടിയാണ് സ്ത്രീ എന്ന സത്യം എന്തേ പരിഗണിക്കപ്പെടുന്നില്ല?
കേരളത്തിലെ സ്ത്രീപീഡന കേസ്സുകളില്‍ ഭൂരിപക്ഷവും കള്ളക്കേസുകള്‍ ആണെന്ന് പരിതപിച്ചത് വനിതാ കമ്മീഷന്‍ അധ്യക്ഷയാണ്. സ്ത്രീപീഡനക്കേസുകളുമായി കോടതി കയറി ഇറങ്ങി മാനം കെട്ട് നടക്കുന്ന ഭൂരിപക്ഷം പുരുഷന്മാരും നിരപരാധികളാണ് എന്നല്ലേ ഇപ്പറഞ്ഞതിന് അര്‍ത്ഥം. സ്ത്രീയുടെ മാനത്തിന്റെ നൂറിലൊന്ന് വില പോലും പുരുഷന്റെ അഭിമാനത്തിന് വേണ്ട എന്ന് തീരുമാനിച്ചത് ആരാണ്?

നാം കേള്‍ക്കുന്ന ഓരോ സ്ത്രീപീഡന വാര്‍ത്തയിലും ഇടനിലക്കാരിയായ ഒരു സ്ത്രീയുണ്ട്. എന്നിട്ടും സ്ത്രീയുടെ വാക്കിന് വിലയുണ്ട്. ഓരോ ‘പീഡന’ കേന്ദ്രത്തിനും ഒരു നടത്തിപ്പുകാരിയുണ്ട്. അച്ഛന്‍ മകളെ പീഡിപ്പിക്കുന്ന വാര്‍ത്തയോളം അമ്മ മകളെ കൂട്ടിക്കൊടുക്കുന്ന വാര്‍ത്തകളുമുണ്ട്.
പണത്തിന് വേണ്ടി പുരുഷന്‍ ചെയ്യുന്ന എല്ലാ അക്രമങ്ങളും അതിലപ്പുറവും സ്ത്രീയും ചെയ്യുന്നു. അവള്‍ വേശ്യയാകുന്നു, കൂട്ടികൊടുപ്പ്കാരിയാകുന്നു കാള്‍ ഗേള്‍, സ്‌പൈ ഗേള്‍ തുടങ്ങിയ ‘മുന്തിയ; ഇനം പേരുകള്‍ സ്വീകരിച്ചു കൊണ്ട് പണത്തിന് മുമ്പില്‍ അവള്‍ ഉടുതുണി അഴിക്കുന്നു എന്തിനേറെ സെര്‍ബിയന്‍ പ്രധാനമന്ത്രിക്കൊരു പണി കൊടുത്ത് ചാനലിന്റെ വ്യൂവര്‍ഷിപ്പ് കൂട്ടാന്‍ അടിവസ്ത്രം വരെ അഴിച്ച് ക്യാമറക്ക് മുമ്പില്‍ തുറന്നു വെച്ച് കൊടുത്ത ‘മാധ്യമ പ്രവര്‍ത്തക വരെയാകുന്നു അവള്‍.,
ഒരു പുരുഷന് ചിന്തിക്കാന്‍ പോലും കഴിയാത്ത ഇത്തരം നെറികേടുകള്‍ കാണിക്കുന്ന സ്ത്രീയുടെ വാക്കിന് പക്ഷേ വിലയുണ്ട്, കാരണം അവള്‍ ദേവിയാണ് അമ്മയാണ്, പെങ്ങളാണ്, മകളാണ്……. മണ്ണാങ്കട്ടയാണ്.
അവള്‍ ദേവിയാണെങ്കില്‍ അവന്‍ ദേവനാണ്ഒരു സ്ത്രീയുടെ വാക്ക് കൊണ്ട് തന്റെ ജീവിതം തരിപ്പണമാവാനുള്ള സാധ്യത ഓരോ പുരുഷന്റെയും തലക്ക് മുകളില്‍ ഡമോക്ലാസിന്റെ വാളുപോലെ തൂങ്ങിക്കിടക്കുന്നു. എന്നിട്ടും പുരുഷന് ശബ്ദം നഷ്ട്ടപ്പെടുന്നത് എന്തുകൊണ്ടാണ്?
അവള്‍ അമ്മയാണെങ്കില്‍ അവന്‍ അച്ഛനാണ്.
അവള്‍ സഹോദരിയാണെങ്കില്‍ അവന്‍ സഹോദരനാണ്
അവള്‍ മകള്‍ ആണെങ്കില്‍ അവന്‍ മകനാണ്.
അവളുടെ ‘മാനം’ എത്ര വലുതാണോ അത്രത്തോളം വലുതാണ് അവന്റെ അഭിമാനം.
ഇതൊന്നു ഉറക്കെ വിളിച്ചു പറയാന്‍ പുരുഷന്‍ ഇനിയും കാത്തിരിക്കണോ?
സ്ത്രീ ദേവി മാത്രമല്ല മൂധേവി കൂടിയാണ്.
അവള്‍ ഇര മാത്രമല്ല, ‘അര’കൊണ്ട് ‘ഇരയെ’ തേടുന്നവളുമാണ്.
കോടതി വിധിക്കും വരെ ‘പ്രതി’ കുറ്റവാളിയല്ല എന്ന യഥാര്‍ഥ്യം പോലും വിസ്മരിച്ചുകൊണ്ട് സ്ത്രീയുടെ വാക്കിന് പുറത്ത് അറെസ്റ്റ് ചെയ്തു ജയിലില്‍ അടക്കപ്പെടുന്നവന്റെ ഫോട്ടോയും അഡ്രെസ്സും പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും എത്തിച്ചു കൊടുക്കുന്ന നിയമ സംവിധാനത്തിന് മുന്നില്‍ പുരുഷന് ഓഛാനിച്ച് നില്‍ക്കുന്നത് എന്തിനാണ്?
എല്ലാം പുരുഷ കേന്ദ്രീകൃതം എന്ന് വിലപിക്കുമ്പോഴും പുരുഷന്റെ ജീവന് വില പറയുന്ന ഒരു കരിനിയമം അവനെ അലോസരപ്പെടുത്തുന്നില്ല എന്നത് എത്രത്തോളം ആശ്ചര്യകരമാണ്? അവളുടെ നാഭിക്കുഴിയില്‍ അഭിമാനം പണയം വെക്കേണ്ടി വരുന്ന ദുരവസ്ഥയില്‍നിന്ന് പുരുഷന്‍ മോചനം നേടുന്നത് എന്നാണ്?
ഓരോ പുരുഷനും ഭയപ്പെടണം, ഒരു തെമ്മാടി സ്ത്രീ വിചാരിച്ചാല്‍ നിങ്ങളുടെ, അച്ചന്റെ, മകന്റെ, സഹോദരന്റെ അഭിമാനം പിച്ചിചീന്തപ്പെടും, വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ നാടുനീളെ പായുന്ന മാധ്യമ പിമ്പുകള്‍ മുന്നും പിന്നും നോക്കാതെ പുരുഷനെ സമൂഹത്തില്‍ നഗ്‌നരാക്കും.
മലയാളത്തിന്റെ ‘മഹിമ’ നല്‍കിയ വാര്‍ത്തയില്‍ മറ്റൊരു ‘പിമ്പു’ പണി കൂടി ചെയ്തിരിക്കുന്നു, സ്ത്രീ ‘പീഡിപ്പിക്കപെട്ട’ ബസ്സിന്റെ നമ്പരും കമ്പനിയുടെ പേരും വാര്‍ത്തയിലുണ്ട്, ‘കല്ലട’ എന്ന ബസ് കമ്പനി എന്റെ അമ്മായി അപ്പന്റെ വകയല്ല, എന്നു കരുതി ചോദിക്കാതിരിക്കാന്‍ വയ്യ . പത്ര റിപ്പോര്‍ട്ടര്‍ തയ്യാറാക്കുന്നത് എഫ് ഐ ആര്‍ ആണോ? ഈ വാര്‍ത്തയില്‍ ബസ് കമ്പനിയുടെ പേരിനും ബസ് നമ്പറിനും എന്ത് പ്രാധാന്യമാനുള്ളത്.? കേരളത്തിലും പുറത്തുമായി നിരവധി സര്‍വ്വീസുകള്‍ നടത്തുന്ന ആ കമ്പനിയുടെ ബസ്സില്‍ ഒരു മകളെ ഒറ്റക്ക് കയറ്റി വിടുന്ന അച്ഛന് ഇതാ പീഡിപ്പിക്കുന്ന ബസ് അല്ലേ എന്ന വേവലാതിയുണ്ടാവില്ലേ? ആസ്ഥാപനത്തിന് ഒരു അഭിമാനം ഇല്ലേ? അതോ ഞങ്ങളുടെ പത്രത്തിന് ഇല്ലാത്തത് അവനും വേണ്ട എന്നാണോ?
സിനിമാ സീരിയല്‍ നടന്‍ ശ്രീനാഥ് ഹോട്ടല്‍ മുറിയില്‍ ആത്മഹത്യ ചെയ്തപ്പോള്‍ ആ ഹോട്ടലിന്റെ പേരും മുറിയുടെ നമ്പരും വരെ എഴുതിയാണ് ചിലപത്രങ്ങള്‍ വാര്‍ത്തക്ക് ‘പൂര്‍………… …ത്തീകരണം നല്‍കിയത്. ഫലം ഹോട്ടല്‍ ഉടമക്ക് അപമൃത്യു നടന്ന ആ മുറി സ്ഥിരമായി പൂട്ടിയിടേണ്ടിവന്നു.
മാധ്യമ പ്രവര്‍ത്തനം എന്നാല്‍ നശീകരണ പ്രവര്‍ത്തനമാണോ?
കുറ്റവാളിയുടെ അവസാനത്തെ അഭയ കേന്ദ്രമാണ് രാഷ്ട്രീയം എന്നു പറയാറുണ്ട്, കേരളത്തില്‍ അത് മാധ്യമ പ്രവര്‍ത്തനം എന്ന് മാറ്റിപ്പറയേണ്ടി വരുന്ന അവസ്ഥയാണ്.
തലക്ക് വെളിവുള്ള മാധ്യമ പ്രവര്‍ത്തകര്‍ സൂക്ഷിക്കുന്നത് നന്ന്, ക്ഷമയുടെ നെല്ലിപ്പടിയില്‍ ആണ് സമൂഹം. ഇനിയും മുമ്പോട്ട് പോയാല്‍ അവര്‍ കേറി നിരങ്ങും, ക്യാമറയും മൈക്കും ഡെസ്‌കും സ്റ്റുഡിയോയും എല്ലാം കൂടി ആണ്‍ പിള്ളേര് ചവിട്ടിക്കൂട്ടും… തോക്കിന്‍ കുഴലിന് മുമ്പില്‍ മുല്ലപ്പൂവിരിയിക്കുന്ന കാലമാണ്.

‘സ്ത്രീ ആയുധവുമായി ജനിക്കുന്നു’ എന്ന ഒരു ഹിറ്റ് പരാമര്‍ശം ഉണ്ട് 22 എഫ് കെ യില്‍., ഒരു കത്തി വീട്ടില്‍ ഉണ്ടെങ്കില്‍ നല്ലതാണ്, കറിക്ക് അരിയാനും, മീന്‍വെട്ടാനും, പുല്ലുവെട്ടാനും തുടങ്ങി എല്ലാ ഉപകാരത്തിനും അത് കൂടിയേ തീരൂ , അതേ ‘ആയുധം’ തന്നെ പള്ളയ്ക്ക് കേറ്റാനും തലവെട്ടാനും ധാരാളമാണ് എന്ന കാര്യം ഓര്‍ത്തിരുന്നാല്‍ പുരുഷന് നന്ന്.
സ്ത്രീ ദേവിയും അമ്മയും പെങ്ങളും മകളും തന്നെയാണ്…ആ ബഹുമാനവും ആദരവും അവള്‍ അര്‍ഹിക്കുന്നു, സൂര്യനെല്ലിയിലെയും, കവിയൂരിലെയും ഡെല്‍ഹിയിലെയും പെണ്‍ കുട്ടികള്‍ അനുഭവിച്ച പീഡന പര്‍വ്വങ്ങള്‍ക്ക് സമൂഹം കണക്ക് ചോദിക്കണം, എത്ര ഉന്നതരായാലും പ്രതികള്‍ ശിക്ഷിക്കപ്പെടണം, സ്ത്രീയെ വെറും ലൈംഗീക ഉപകരണം മാത്രമായി കാണുന്ന, ‘മുഖത്തടിച്ചും’…മയക്കുമരുന്ന് നല്‍കിയും അവളില്‍ കാമപൂര്‍ത്തീകരണം തേടുന്ന പുരുഷന് മേല്‍ നിയമത്തിന്റെ പിടിമുറുകണം. ബാജിമാര്‍ ഒരു കാരണവശാലും രക്ഷപ്പെടരുത്.
പക്ഷേ അമ്മയ്ക്കും പെങ്ങള്‍ക്കും മകള്‍ക്കും കൊടുക്കേണ്ട സ്‌നേഹാദരവുകള്‍ പിടിച്ചുപറി ക്കാരിയും കൂട്ടി കൊടുപ്പുകാരിയും കൊള്ളക്കാരിയുമായ സ്ത്രീക്ക് അനുവദിച്ചാല്‍ പുരുഷന്‍ ആണും പെണ്ണും കെട്ടവന്‍ ആകും. സമൂഹത്തില്‍ മഹാഭൂരിപക്ഷം സ്ത്രീകളും പുരുഷന്മാരും മാന്യമായി ജീവിക്കുന്നവരാണ്, പുരുഷന്റെ കയ്യേറ്റത്തില്‍ നിന്ന് സ്ത്രീയെ രക്ഷിക്കാന്‍ കാണിക്കുന്ന ജാഗ്രത. സ്ത്രീയുടെ കെണിയില്‍ പെടുന്ന പുരുഷന്റെ കാര്യത്തിലും ഉണ്ടാവണം.
ഒരു സ്ത്രീയുടെ വാക്ക് കൊണ്ട്, മറ്റൊരു തെളിവും പരിഗണിക്കാതെ പുരുഷന്റെ അഭിമാനം പിച്ചി ചീന്താന്‍ അവസരം നല്‍കുന്ന നിയമം അങ്ങേയറ്റം യാഥാസ്ഥികമാണ്. സ്ത്രീയെ പുരുഷനോടൊപ്പം എത്തിക്കാന്‍ പുരുഷനെ പിടിച്ച് താഴ്ത്തുകയല്ല, സ്ത്രീയെ ഉയര്‍ത്തുകയാണ് വേണ്ടത്.
‘പുരുഷന്‍ നന്നായാല്‍ സ്വര്‍ഗ്ഗത്തോളം നന്നാവും.
മോശമായാല്‍ ഭൂമിയോളം മോശമാകും
സ്ത്രീ നന്നായാല്‍ സ്വര്‍ഗ്ഗത്തോളം നന്നാവും
മോശമായാല്‍ നരകത്തോളം മോശമാവും.