
മമ്മൂട്ടിയെ കൃഷി ചെയ്യാന്‍ പ്രരിപ്പിച്ചതും, ചെളിയില്‍ ഇറക്കിയതും അവസാനം ബോട്ടില്‍ കയറാന്‍ നേരത്ത് കാല്‍ കഴുകാന്‍ സഹായിച്ചതും കേരളത്തിലെ അറിയപ്പെടുന്ന കൃഷി വിദഗ്ദനായ ഹിലാല്‍ എന്ന വ്യക്തിയാണ്. സംഭവത്തെക്കുറിച്ച് ഹിലാല്‍ വിവരിക്കുന്നു.
17 ഏക്കറോളം വരുന്ന തന്റെ സ്വന്തം കൃഷിയിടം മമ്മൂട്ടി പ്രകൃതി കൃഷി സംഘത്തിനു കൃഷി ചെയ്യാന്‍ നീക്കി വെക്കുകയായിരുന്നുവെന്നു പ്രകൃതി കൃഷി വിദഗ്ദനായ ഹിലാല്‍ പറയുന്നു. പ്രകൃതി കൃഷി സംഘത്തോടൊപ്പം ഞാറു നടാന്‍ മമ്മൂട്ടി എത്തിയതിനെയും ഹിലാല്‍ പ്രകീര്‍ത്തിക്കുന്നു. ഈ പ്രകൃതി കൃഷിയിടത്തിലെ ചെളി നിറഞ്ഞ കാലുമായി തിരിച്ചു ബോട്ടില്‍ കയറാന്‍ ഒരുങ്ങിയ മമ്മൂട്ടിയുടെ കാലിലെ ചെളി കുറച്ചു വെള്ളമൊഴിച്ച് കഴുകിയത് മഹാപരാധമായി പോയെന്നു പ്രചരിപ്പിക്കുന്നവരോട് മഹാ കഷ്ടം എന്ന് മാത്രമാണ് ഹിലാല്‍ പറയുന്നത്. വിഷം കഴിച്ച് കഴിച്ചു ഇത്തരക്കാരുടെ മനസ്സ് പോലും വിഷലിപ്തമായിരിക്കുകയാണെന്ന് ഹിലാല്‍ പറയുന്നു. ഹിലാളില്‍ന്റെ വാക്കുകള്‍ വീഡിയോയിലൂടെ കാണൂ