BREAKING NEWS

Friday, July 19, 2013

മോദിയെ കളിയാക്കിയ വെബ്‌സൈറ്റ് 20 മണിക്കൂറിനുള്ളില്‍ പൂട്ടി

Narendra-Modi 



നരേന്ദ്രമോദി പ്രധാനമന്ത്രിയായാല്‍ എന്തെല്ലാം ചെയ്യുമായിരുന്നു എന്ന് ഹാസ്യാത്മക ഭാവനയില്‍ കണ്ട് തയ്യാറാക്കിയ വെബ്‌സൈറ്റ് ഭീഷണി മൂലം പൂട്ടി. narendramodiplans.com എന്ന വെബ്‌സൈറ്റിനാണ് തുടങ്ങി 20 മണിക്കൂറിനുള്ളില്‍ അടച്ചുപൂട്ടേണ്ട ഗതിയുണ്ടായത്. അപ്പോഴേക്കും 60,000 പേര്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ചിരുന്നു.


ഒറ്റ പേജില്‍ ലളിതമായി തയ്യാറാക്കിയ വെബ്‌സൈറ്റില്‍ നരേന്ദ്രമോദിയുടെ ചിത്രവും ഉണ്ടായിരുന്നു. 2014 ലോകസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മോഡി എന്തൊക്കെ ചെയ്യുമെന്ന് അറിയാന്‍ ക്ലിക്ക് ചെയ്യേണ്ട ഭാഗവും വെബ്‌സൈറ്റിലുണ്ടായിരുന്നു. 2002 ഗുജറാത്ത് കലാപം അടക്കമുള്ള രാഷ്ട്രീയ വിഷയങ്ങളില്‍ മോദിയുടെ നിലപാടുകളെ പരിഹസിച്ചുകൊണ്ടുള്ളതായിരുന്നു വെബ്‌സൈറ്റിലെ ഉള്ളടക്കം.

മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വെബ്‌സൈറ്റ് ഹിറ്റാവുകയും സോഷ്യല്‍ മീഡിയയില്‍ വലിയതോതില്‍ ചര്‍ച്ചയാവുകയും ചെയ്തു. ഗുജറാത്തില്‍ നിന്നുള്ള ഉരുക്കുമനുഷ്യന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മോദിയുടെ പ്രഭാവത്തിന് കോട്ടം വരുത്തുന്നതാണ് വെബ്‌സൈറ്റ് എന്ന വിവര്‍ശനവുമായി മോദി അനുകൂലികള്‍ രംഗത്തെത്തി. തുടര്‍ന്ന് ഭീഷണികളും പ്രവഹിച്ചതോടെയാണ് അവസാന സന്ദേശവും കുറിച്ചിട്ട് വെബ്‌സൈറ്റ് അവസാനിപ്പിച്ചത്. ഇതായിരുന്നു വെബ്‌സൈറ്റ് നിര്‍മ്മിച്ചയാള്‍ എഴുതിയ അവസാന സന്ദേശം.

Narendra_Modi_mock_website_shuts_down_630


‘ ഞാന്‍ വിടവാങ്ങുന്നു, അഭിപ്രായസ്വാതന്ത്ര്യമുള്ള നമ്മുടെ രാജ്യത്ത് ഏത് രാഷ്ട്രീയ നേതാവിനെയും വിമര്‍ശിക്കാമെന്നായിരുന്നു എന്റെ മുന്‍ ധാരണ. ഇത് ജനാധിപത്യത്തില്‍ അത്യാവശ്യവുമാണെന്നായിരുന്നു ഞാന്‍ വിചാരിച്ചിരുന്നത്. എന്നാല്‍ എന്റെ ഈ ചിന്തകള്‍ തെറ്റാണെന്ന് തെളിഞ്ഞു.
നിങ്ങള്‍ക്ക് ഭരണക്കാരെ ഏത് രീതിയില്‍ വേണമെങ്കിലും വിമര്‍ശിക്കാം കളിയാക്കാം പരിഹസിക്കാം. എന്നാല്‍ പ്രതിപക്ഷത്തോട് അങ്ങനെയൊന്നും പാടില്ല. വെബ്‌സൈറ്റ് തുടങ്ങി 20 മണിക്കൂറിനുള്ളില്‍ എനിക്ക് 60000 ഹിറ്റ് ലഭിച്ചു. ഇതോടെ ഞാന്‍ അവസാനിപ്പിക്കുന്നു’

Share this:

 
Back To Top
Copyright © 2014 Ullakaaryam. Designed by OddThemes