BREAKING NEWS

Saturday, June 29, 2013

ആത്മ ശുദ്ധിയുടെ നാളുകള്‍


                                      ഇത് ആത്മ ശുദ്ധിയുടെ നാളുകള്‍

മുസ്ലിം ലോകം പരിശുദ്ധ പുണ്യ മാസത്തെ വരവേല്‍ക്കാന്‍
തയാറെടുക്കുകയാണ്..ഒരു മാസത്തെ വ്രതാനുഷ്ടാനവും,പ്രാര്‍ഥ
നയും കൊണ്ട്, അല്ലാഹുവിന്‍റെ പ്രീതിക്ക് വേണ്ടിയുള്ള
ആത്മാര്പണം നടത്താന്‍ ലോകമുസ്ലിം സമൂഹം ഒരുങ്ങി
നില്‍കുന്ന  ഈ സന്ദര്‍ഭത്തില്‍,നാം മലയാളി മുസ്ലിം സമൂഹം
 ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുകയാണിവിടെ .

മത മൂല്യങ്ങള്‍ക്ക് പരിഷ്കാരതിന്റെയും,ആഡംബരത്തിന്റെ
യും പൊലിമ ചാര്‍ത്തി,ഇതര മതസ്തരുടെമുന്പില്‍ അവതരിപ്പി
ക്കുന്ന പ്രവണത വര്‍ധിച്ചു വരുമ്പോഴും അതിനെയൊന്നും
നമ്മുടെ മത പണ്ഡിതര്‍ പോലും  വിമര്‍ശിച്ചു കാണുന്നില്ല.


പാശ്ചാത്യന്റെ ദുഷ്ചെയ്തികളില്‍ പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന
 മുസ്ലിം സമൂഹം,ഇതര മതസ്ഥരുടെ മുന്‍പില്‍ തെറ്റായി വ്യാഖ്യാനിക്ക
പ്പെടാന്‍ ഇടവരുന്ന സാഹചര്യംതിരിച്ചറിയേണ്ടതുണ്ട്. ഇവിടെയൊക്കെ
 ഇസ്ലാമിക ദര്‍ശനങ്ങളും,ആദര്‍ശങ്ങളും സര്‍വോപരി മുസ്ലിം എന്നാല്‍
എന്ത് എന്ന്, ഇസ്ലാമികമായ ജീവിതം നയിച്ച്‌ ഞാന്‍ മുസല്മാനാനെന്നു
 പറയാന്‍ മാത്രമുള്ള ഈമാന്‍ ഏറെ മുസ്ലിങ്ങള്‍ക്കും  ഇല്ലാതെ പോകുന്ന
താണ് ഇന്ന് മുസ്ലിം സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്നെനിക്ക്
തോന്നുന്നു.

പേരു കൊണ്ടുള്ള മുസ്ലിം മാത്രമായി നാം തരം താണുകൊണ്ടിരിക്കുന്നു.
ഇസ്ലാമിന്‍റെ അടിസ്ഥാന തത്വം മുറുകെ പിടിക്കാതെ,
 ബഹു. റസൂല്‍ തിരുമേനി (സ) യുടെ ജീവിതശൈലി അടിസ്ഥാന മാക്കി
 നാം നമ്മുടെ ജീവിതം നയിക്കാതെ,പരിഷ്കൃത ലോകത്തിന്റെ,
വികലമായ കാഴ്ചപ്പാടുകള്‍ ഉള്‍കൊള്ളാന്‍ വെമ്പല്‍ കൊള്ളുന്ന മലയാളി
മുസ്ലിം സമൂഹം നാം എങ്ങോട്ടാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന
തിരിച്ചരിവുണ്ടാകുന്നത് നന്നായിരിക്കും.

ഇസ്ലാം ലാളിത്യത്തിട്റെ മതമാണ്‌. ലാളിത്യമാണ് ഇസ്ലാമിന്റെ ജീവിതം.
മറ്റുള്ളവന്റെ ആവശ്യങ്ങള്‍ കണ്ടറിയാനും,വിശക്കുന്നവനും,ദാഹിക്കുന്ന
വനെയും നോക്കി കാണാനും തികച്ചും മാനുഷികമായ പരിഗണനയിലൂടെ
 മനുഷ്യനെ കാണാനും നാം പലപ്പോഴും മറന്നു പോകുന്നു. മുസ്ലിമിന്റെ
നല്ലതെല്ലാം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.എങ്ങും ആര്ഭാടതിന്റെയും,
 അഹന്തതയുടെയും,സുഖ ലോലുപതയുടെയും വക്താകളായി മലയാളി
 മുസ്ലിം സമൂഹം മാറികൊണ്ടിരിക്കുന്നു. . കമ്പോള സംസ്കാരത്തിന്റെ
ഭാഗമെന്നോണം, പാശ്ചാത്യ സംസ്കാരം അഴിച്ചു വിടുന്ന ഫാഷന്‍
ഭ്രമത്തിലും,വേഷ വിധാനത്തിലും, സ്ത്രീ പ്രദര്‍ശനത്തിലും, ഇന്ന് മലയാളീ
മുസ്ലിം  സമൂഹവും മറനീക്കി പുറത്തു വന്നു കൊണ്ടിരിക്കുന്നു.

റമദാന്‍ ആരംഭിക്കുന്നതോടെ മലയാളം ചാനലുകാര്‍ ഇറങ്ങും. ഓരോ
മുസ്ലിം പരിപാടി എന്ന നിലയില്‍ മുസ്ലിം സമൂഹത്തെ വഴിതെറ്റിക്കുന്ന
സന്ദേശങ്ങള്‍ നല്കികൊണ്ടവതരിപ്പിക്കുന്ന പരിപാടികള്‍ നമ്മുടെ
പണ്ഡിതന്‍ മാര്‍ പോലും അംഗീകരിച്ച നിലയിലാകുമ്പോള്‍, നാം
അറിയാതെ ഇസ്ലാമികത്ത്തില്‍ നിന്നും അകന്നകന്നു പോകുന്നത്
നാമറിയുന്നില്ല.

കഴിഞ്ഞ റമദാനില്‍ ഒരു മലയാളം ചാനലില്‍, അവതരിപ്പിച്ചത്
നോക്ക്. തിരുവനന്ത പുരത്തെ ഒരു പള്ളി മുഅല്ലിം. പ്രേക്ഷകന്റെ
മതപരമായ സംശയങ്ങള്‍ക്ക് മറുപടി പറയുന്നു. അടുത്തിരുന്നു
ചോദ്യങ്ങള്‍ വായിച്ചു കൊടുക്കുന്നത് പ്രായമായ പെണ്‍കുട്ടി.!!
പ്രായ മായ പെണ്‍കുട്ടി ചോദ്യങ്ങള്‍ വായിച്ചാലേ മുഅല്ലിമിന്
ഉത്തരം  പറയാനാകുഎന്നുണ്ടോ? മുഅല്ലിമിന്റെ താല്പര്യം
അതാകില്ല . പക്ഷെ പരിപാടി സ്പോണ്‍സര്‍ ചെയ്യുന്നവന്റെ കച്ചവട
താല്പര്യം അതാണ്‌. പ്രേക്ഷകനെ സൃഷ്ടിക്കുക എന്നത്. അത്
തിരിച്ചറിയാന്‍ മത വക്താക്കള്‍ക്ക് കഴിയണം

പ്രായമായ പെണ്‍കുട്ടികളെ പുണ്യമാസത്തെ ,മതപരമായ പരിപാടി
എന്ന നിലയില്‍ വേഷം കെട്ടിച്ചു  മുഅല്ലിമിന്റെ അടുത്തിരുത്തി
ലോകമാനം പ്രദര്‍ശിപ്പിക്കുന്നത് ഇസ്ലാമീകമായ സമീപനമാണോ?

ഈ പരിപാടി അവതരിപ്പിക്കുന്ന മഹാന്റെ വേഷം കോട്ടും സൂട്ടും
ടൈയും. വ്രതം അനുഷ്ടിച്ചതിന്റെയോ, അങ്ങിനെ എന്തെങ്കിലും ഒരു
സംഭവം ഉള്ളതായോ ആ മുഖത്ത് പ്രകടമല്ലാത്തവിധം മണിക്കൂറുകള്‍
 തന്നെ ആമുഖത്ത് മിനുക്കു പണികള്‍ നടത്തി ആകാശത്തില്‍ നിന്നിറങ്ങിയ
 താരങ്ങളെപോലെ സ്ക്രീനില്‍ തിളങ്ങി.

നിങ്ങള്‍ക്കെന്തും ചെയ്യാം. അത് ഇസ്ലാമിന്റെ പെരിലാകുമ്പോള്‍ 
ശ്രദ്ധിക്കുക! കമ്പോള താല്പര്യങ്ങളും,അവനവന്‍റെ താല്പര്യവും
സംരക്ഷിക്കാന്‍ പവിത്രമാസത്തേ യും, പവിത്ര ഇസ്ലാമിനെയും
 കരുവാക്കാതിരിക്കൂ.

പിന്നെ റംസാന്‍ വിഭവങ്ങള്‍ തയാറാക്കുന്ന വീട്ടമ്മയുടെ പരിപാടി. ഒരു
 നേരത്തെഅന്തിപ്പട്ടിണിക്ക് പോലും ഇന്ന് കഷ്ടപ്പെടുന്നവന്റെ മുന്‍പില്‍,
പണപ്പെട്ടി തുറന്നു വെച്ചു വ്രതത്തെ ആര്ഭാടമാക്കി ഭുജിക്കാന്‍ മാത്രം,
കമ്പോള മേലാളന്മാര്‍ക്കുവേണ്ടി  ഇസ്ലാമിക മൂല്യങ്ങള്‍ ബാലിയര്‍പ്പിച്ച്
വിളമ്പുന്ന വിഭവങ്ങള്‍ ആര്‍ക്കു വേണ്ടി? മുസ്ലിം വീട്ടമ്മമാര്‍ക്ക്
ഷോ കാണിക്കാന്‍  മറ്റെന്തെങ്കിലും പേരിലാവാം. പവിത്ര മാസത്തിന്റെ
പേരിലാവരുത്.ഇത്തരം പരിപാടികള്‍ മത പണ്ഡിതന്മാര്‍ പോലും
എതിര്‍ക്കാതെ വരുമ്പോള്‍, ഇസ്ലാമിന്റെ ലാളിത്യ ജീവിതത്തെ കുറിച്ച്
 പറയുന്നതില്‍ അര്‍ത്ഥമില്ലാതാകുന്നു. പ്രഭാതം മുതല്‍ പ്രദോഷം
 വരെ പട്ടിണി കിടന്നു പിന്നെ സുഭിക്ഷം ഭക്ഷിച്ചു പണവും ഭക്ഷണവും
ദുര്‍വ്യയം ചെയ്തു. ആര്ഭാടമാക്കാനുള്ളതാണോ റമദാനിലെ വ്രതാനുഷ്ടാനം?

ഇവിടെ നാം മുസ്ലിങ്ങളും മൂല്യങ്ങളില്ലാത്ത, കമ്പോള സംസ്കാരത്തിന്റെ
 ഭാഗമായി, കമ്പോള മേലാളന്മാരുടെ കൂലിക്കുതുകാരായി മുസ്ലിം പരിപാടി
കളെന്ന പേരില്‍കാണിച്ചു കൂട്ടുന്ന കോപ്രായങ്ങള്‍ എന്തുകൊന്ടെതിര്‍ക്കപ്പെടു
ന്നില്ല? നാം അതിനെയൊക്കെ അനുകൂലിക്കും വഴി നാം ഇസ്ലാമിന്റെ
 മൂല്യങ്ങളെ വികലമാക്കപ്പെടുകയല്ലേ ചെയ്യുന്നത്.

ഇതൊക്കെ ഏറെയും ഗള്‍ഫു മലയാളികള്‍ സ്പോണ്‍സര്‍ ചെയതവതരിപ്പി
ക്കന്നതാണല്ലോ.ഹേ ഗല്ഫുകാരാ. ഒരു നേരത്തെ അന്നത്തിന് വകയില്ലാതെ,
കയറിക്കിടക്കാന്‍ ഒരു കൂരയില്ലാതെ,പ്രായം തികഞ്ഞു നില്‍ക്കുന്ന
പെങ്ങന്മാരെ കെട്ടിച്ചയക്കാന്‍ നിവൃത്തിയില്ലാതെ,അറേബ്യന്‍
മണലാരണ്യത്തിലെ അറബികളുടെ വറ്റാത്ത ഹൃദയ വിശാലതയുടെ,
ശുദ്ധിയുടെ, നന്മയുടെ കാരുണ്യത്തില്‍, നമുക്കെല്ലാം എത്തിപ്പിടിക്കാന്‍
കഴിഞ്ഞെന്നു തോന്നുംബോഴേക്കും, അഹന്തയിലും, അഹങ്കാരത്തിലും,
പരമ്പരാഗതമായ എല്ലാം വലിച്ചെറിയുന്ന മലയാളി മുസ്ലിം സമൂഹം
ഒരു നിമിഷം നോക്ക്.നിങ്ങള്ക്ക് ജീവന്‍ നല്‍കിയ നിങ്ങളെ നിങ്ങളാക്കിയ
 ഗള്‍ഫു നാടുകള്‍ ഭരിക്കുന്ന രാജാകന്മാര്പോലും അവരുടെ വേഷത്തിലും
 പെരുമാറ്റത്തിലും കാണുന്ന ലാളിത്യം,സാധാരനക്കാരനായാലും, രാജാവായാലും
 ഒരേ വേഷം.

ഈമാനില്ലാത്ത മുസ്ലിം. ഇന്ന് മുസ്ലിങ്ങള്‍ ലോകത്തിനു മുന്‍പില്‍ ഇത്ര
അധപതിച്ചു കാണ പ്പെടാന്‍ ഇടയാക്കിയത് മുസ്ലിങ്ങള്‍ക്ക് ഈമാനില്ലാതെ
പോകുന്നത് കൊണ്ടാണ്.

അല്ലാഹുവിലുള്ള അചഞ്ചല വിശ്വാസം കുറവ്. സ്വാര്‍ത്ഥതക്ക് വേണ്ടി
എന്തും വളചൊടിച്ചു അതിനെ ന്യായീകരിക്കുന്ന പ്രവണത മുസ്ലിങ്ങളില്‍
വര്‍ധിച്ചു വരുന്നു. മതത്തിന്റെ പേരു പറഞ്ഞു രാഷ്ട്രീയം കളിക്കുന്ന മത
 മേലാളന്മാര്‍ പോലും ഇസ്ലാമിനെ കളങ്കപ്പെടുത്തുകയാണു ചെയ്യുന്നത്.

പാശ്ചാത്യ കിങ്കരന്മാര്‍ ഇസ്ലാമിനെ വികലമാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനു
 ആക്കം കൂട്ടുന്ന പ്രവര്‍ത്തിയില്‍ നിന്നും മുസ്ലിങ്ങള്‍ അകലണം. ഇസ്ലാം
നല്‍കുന്ന സന്ദേശം ലോകത്തെ ബോധ്യപ്പെടുത്താന്‍ ഇസ്ലാമീകമായ,
മാതൃകാപരമായ ജീവിതത്തിലൂടെ നമുക്ക് കഴിയണം.ശാന്തിയുടെയും സമാധാനത്തിന്റെയും,ക്ഷമയുടെയും,സഹവര്തിത്വത്തിന്റെയും,
സഹാനുഭൂതിയുടെയും, പേരായി ഇസ്ലാമിനെ നില നിര്‍ത്താന്‍ ഈ
പവിത്ര മാസത്തിലേക്ക് കാലെടുതുവേക്കുന്ന നാമോരോ മുസ്ലിമും,
ഈ മാസത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും ഉള്‍ക്കൊണ്ട്‌ ജീവിക്കാന്‍
നാം ശ്രമിക്കുകയും, അള്ളാഹു അതിനു തൗഫീക് ചെയ്യുമാറാവുകയും ചെയ്യട്ടെ, :) :)

Share this:

 
Back To Top
Copyright © 2014 Ullakaaryam. Designed by OddThemes