ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് വിശ്വരൂപതിനെതിരെയുള്ള വിവാദങ്ങളെ കുറിച് അറിയാല്ലോ....പക്ഷെ ഞാന്‍പറയാന്‍ ഉദ്ദേശിക്കുന്ന പോയിന്റ് അതല്ല...."അത് പറയുന്നതിന് മുന്പ് ആഷിഖ് അബുവിന്റെ വിവാദ പോസ്റ്റിനെ പറ്റി ഒരു കാര്യം ഞാന്‍ നിങ്ങളോട പറഞ്ഞുകൊള്ളട്ടെ " ദോ ഇതാണ് ;) ഒരു സിനിമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ വിശ്വരൂപം എന്ന സിനിമയെ വിലയിരുത്താന്‍ ആഷിഖിനു അവകാശമുണ്ട് ... അദ്ദെഹത്തിന്‍റെ കാഴ്ചപാടില്‍ ആ സിനിമ ഒരു ശരാശരി നിലവാരം മാത്രമെ ഉള്ളു.....സത്യം പറഞ്ഞാല്‍ അത്രുള്ളു കമലാഹാസന്‍ എന്ന പ്രതിഭയുടെ എല്ലാ സിനിമകളും കാലിക പ്രസക്തിയുള്ളതൊ? കാലാ മൂല്യമുള്ളതൊ ആയിരുന്നില്ല.. ചില സിനിമകല്‍ സാബത്തികമായും, കലാപരമായും വളരെ മൊശം ആയിരുന്നിട്ടുന്ദു.. ഒരു കലാകാരന്‍ നിര്‍മിക്കുന്ന എല്ലാ ചിത്രങളും കലാമൂല്യം ഉള്ളതാകണമെന്നില്ല. കമലാഹാസന്‍റെയും, വിനയ്ന്‍റെയും, ആഷിക്കിന്‍റെയും സിനിമകല്‍ നല്ലതും മൊശവും ഉന്ദായിട്ടുന്ദ്.. വിശ്വരൂപം എന്ന സിനിമ വലിയ മുടക്കു മുതലില്‍ നിര്‍മ്മിക്കുംബൊല്‍ അതിന്‍റെ നിര്‍മാണ ചിലവു തിരിച്ചു പിടിക്കാന്‍ ചിലപ്പൊല്‍ വിവാദങല്‍ക്കാകും... അതിനെ തുറന്നു കാണിക്കുക മാത്രമാണു ആഷിക് ആ പൊസ്റ്റിങിലൂടെ ശ്രമിച്ചിട്ടുള്ളു. അല്ലാതെ അതു ഇസ്ലാമികമാണെന്നൊ, അല്ലെന്നൊ അദ്ദെഹം സമര്‍ത്തിച്ചിട്ടില്ല...
ഇനി ഞാന്‍ എന്തുകൊണ്ട് ശ്വേത മേനോനെ സപ്പോര്‍ട്ട് ചെയ്യുന്നു എന്നതിനെകുറച്ച് പറയാം ....വിശ്വരൂപതിനെ അനുകൂലിക്കുന്നവര്‍ ഊന്നി ഊന്നി പറയുന്ന ഒരു കാര്യുന്ദ് അതാണ് "ആവിഷ്ക്കാര സ്വാതന്ത്ര്യം" അത് ഏതൊരു പൗരന്റെയും അവകാശമാണ് സമ്മതിച്ചു അതേ ആവിഷ്ക്കാര സ്വാതന്ത്രിയതോടെയാണ് ശ്വേത മേനോനും അടുത്ത ചിത്രം നിര്‍മിക്കുന്നത്....വിശ്വരൂപത്തില്‍ മുസ്ലിംങ്ങളെ വെധനിപ്പിക്കുന്നില്ല രങ്ങങ്ങലോന്നുമില്ല എന്നും ആദ്യം നിങ്ങള്‍ പടം പോയി
കാണണമെന്നും വിശ്വരൂപ അനുകൂലികള്‍ പറയുന്നു അത് തന്നാണ് എന്നെപോലുള്ള കളിമണ്‍ അനുകൂളികള്‍ക്കും പറയാനുള്ളത്...വേറൊരു സത്യം ഞാന്‍ പറയട്ടെ അത് തെറ്റാണോ ശെരിയാണോ എന്നെനിക്കറിയില്ല "കേരളവും ഇന്ത്യയും പുറകോട്ട് നടക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകല്ലായി ... ഇനി വീണ്ടും ആ പഴയ ഭ്രാന്താലയം ആവാന്‍ അധികം നാള്‍ വേണ്ടി വരില്ലാ .....