ലോകം അവസാനിക്കാറായെന്നു നമുക്ക്
തോന്നാം ഈ വാര്‍ത്ത വായിക്കുമ്പോള്‍ . മരിച്ചു മറമാടിയ മൃതദേഹത്തോട് പോലും
കാമം തോന്നുന്ന ഒരു വിഭാഗം ജനങ്ങള്‍ നമ്മുടെ ഭൂമിയില്‍ വളര്‍ന്നു വരുന്നു
എന്ന സത്യം നമ്മള്‍ മനസ്സിലാക്കിയേ തീരൂ. കാമം കൊണ്ട് കണ്ണ് കാണാതായാല്‍
മനുഷ്യന്‍ എന്തും ചെയ്യും എന്നതിന് ഉത്തമോദാഹരണമാണ് ലാഹോറില്‍ നിന്നും
കേള്‍ക്കുന്ന ഈ വാര്‍ത്ത. മരിച്ചു മറമാടിയ ആറാം ക്ലാസ്സ്
വിദ്യാര്‍ഥിനിയുടെ മൃതദേഹം പുറത്തെടുത്ത് പീഡിപ്പിച്ച വാര്‍ത്തയാണ്
ലാഹോറില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ കില ദേദാര്‍ സിംഗ് ഗ്രാമത്തില്‍
നിന്നും വരുന്നത്.
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മുറിഞ്ഞു വീണ
വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് മരിക്കുകയായിരുന്നു ആറാം ക്ലാസ്
വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി. ദുഖിതരായ മാതാപിതാക്കള്‍ കുട്ടിയെ
ഗുജ്രന്‍വാല ജില്ലയിലുള്ള കുഴിമാടത്തില്‍ ചൊവ്വാഴ്ചയാണ് മൃതദേഹം അടക്കം
ചെയ്തത്. പിറ്റേന്ന് കബറിടത്തില്‍ സിയാറത്ത് നടത്തുന്നതിന് എത്തിയ
വീട്ടുകാര്‍ ആണ് പെണ്‍കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് ആരോ
പീഡിപ്പിച്ചതായി കണ്ടത്. ക്ഷുഭിതരായ മാതാപിതാക്കളും കുടുംബാംഗങ്ങളും ഈ
ഞെരമ്പ് രോഗിയെ ഉടന്‍ പിടികൂടണം എന്നാവശ്യപ്പെട്ട് റോഡില്‍ കുത്തിയിരിപ്പ്
സമരം നടത്തുകയായിരുന്നു.
അക്രമിയെ പിന്നീട് പോലിസ് അറസ്റ്റ് ചെയ്തു