BREAKING NEWS
Showing posts with label ഇക്കാലം. Show all posts
Showing posts with label ഇക്കാലം. Show all posts

Tuesday, August 6, 2013

പാക്കിസ്ഥാനെ ശക്തമായ പ്രതിഷേധം അറിയിച്ചു : ആന്റണി



ന്യൂഡല്‍ഹി* കശ്മീരിലുണ്ടായ വെടിവയ്പില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാക്കിസ്ഥാനെ ശക്തമായ പ്രതിഷേധം അറിയിച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണി പാര്‍ലമെന്റില്‍ അറിയിച്ചു.

അതിര്‍ത്തിയില്‍ പാക്ക് വെടിവയ്പില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ മരിച്ച സംഭവവും തെലങ്കാന പ്രശ്‌നവും പാര്‍ലമെന്റിന്റെ ഇരുസഭകളെയും പ്രക്ഷുബ്ധമാക്കിയിരുന്നു.  ബഹളം നിയന്ത്രിക്കാനാവാത്തതിനെത്തുടര്‍ന്ന് ഇരുസഭകളും ഉച്ചവരെ പിരിയുകയും ചെയ്തു. ഉച്ചയയ്ക്കു ശേഷം പാര്‍ലമെന്റ് വീണ്ടും സമമ്മേളിച്ചപ്പോഴാണ് ആന്റണി പ്രതിഷേധം അറിയിച്ച കാര്യം സഭയില്‍ പറഞ്ഞത്.

ലോക്‌സഭ ആരംഭിച്ചയുടന്‍ സമാജ്‌വാദി പാര്‍ട്ടി അംഗങ്ങള്‍ പാക്കിസ്ഥാന്‍ ആക്രമണ വിഷയം ഉന്നയിച്ച് നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുകയായിരുന്നു. ബിജെപി അംഗങ്ങളും ഇതേ വിഷയം ഉന്നയിച്ച് ബഹളം വച്ചു. ഈ സമയം ഐക്യ ആന്ധ്ര ആവശ്യമുന്നയിച്ച് ചില കോണ്‍ഗ്രസ് അംഗങ്ങളും ബഹളം വച്ചു. അതിര്‍ത്തിയിലെ സംഭവത്തില്‍ പ്രധാനമന്ത്രി പ്രസ്താവന നടത്തണം എന്നാവശ്യപ്പെട്ടാണ് രാജ്യസഭയില്‍ പ്രതിപക്ഷം ബഹളം വച്ചത്.

Sunday, August 4, 2013

മുണ്ടുടുത്ത യാത്രക്കാരനു മെട്രോയില്‍ പ്രവേശനം നിഷേധിച്ചു.


ദുബായ്* പരമ്പരാഗത വേഷമായ മുണ്ടുടുത്തെത്തിയതിന്റെ പേരില്‍ ഇന്ത്യാക്കാരനു ദുബായ് മെട്രോയില്‍ പ്രവേശനം നിഷേധിച്ചു. മെട്രോയില്‍ സഞ്ചരിക്കാനെത്തിയ അറപത്തേഴുകാരനാണ് ഈ ദുരനുഭവം. ഭാരതീയ സംസ്‌കാരത്തില്‍ വളരെ മാന്യമായ വേഷമാണു മുണ്ടെന്ന് അധികൃതരെ പറഞ്ഞു മനസിലാക്കാന്‍ ഇദ്ദേഹത്തിന്റെ മകള്‍ ശ്രമിച്ചെങ്കിലും അവര്‍ അതു ചെവിക്കൊണ്ടില്ല.

ദുബായിലെ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നിയമം യാത്രാവേളയില്‍ എന്തു വേഷം ധരിക്കണമെന്നു പ്രത്യേകം നിബന്ധന വയ്ക്കാത്ത സാഹചര്യത്തില്‍ അധികൃതരുടെ നിലപാട് അമ്പരപ്പുണ്ടാക്കിയെന്നു മകള്‍ മധുമതി അറിയിച്ചു.

Thursday, August 1, 2013

നീര്‍ക്കെട്ടു കുറഞ്ഞു; ഷെഫീക്ക് ജീവിതത്തിലേക്ക്


കട്ടപ്പന * പിതാവിന്റെയും രണ്ടാനമ്മയുടെയും പീഡനമേറ്റു ചികിത്സയില്‍ കഴിഞ്ഞ അഞ്ചുവയസ്സുകാരന്‍ ഷെഫീക്ക് അപകടനില തരണംചെയ്തു. യന്ത്രസഹായമില്ലാതെ സ്വയം ശ്വസിക്കാന്‍ തുടങ്ങിയെന്നും ആരോഗ്യനില മെച്ചപ്പെട്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇപ്പോള്‍ നന്നായി കണ്ണുതുറക്കുന്നുണ്ട്, കൈകാലുകള്‍ അനക്കുന്നുണ്ട്. അണുബാധ ഉണ്ടാകാതിരിക്കാന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തന്നെ തുടരുകയാണ്. തലച്ചോറിലെ നീര്‍ക്കെട്ട് 90 ശതമാനം കുറഞ്ഞു. അടുത്ത 10 ദിവസത്തെ രണ്ടാംഘട്ട ചികില്‍സ പൂര്‍ത്തിയായാല്‍ മാത്രമേ പൂര്‍ണവിവരങ്ങള്‍ പറയാനാകൂവെന്നു ന്യൂറോ സര്‍ജന്‍ ഡോ. നിഷാന്ത് പോള്‍ പറഞ്ഞു.

തലച്ചോറിനേറ്റ ക്ഷതം മൂലം ഓര്‍മക്കുറവ്, ബുദ്ധിമാന്ദ്യം, വലതു കണ്ണിനു കാഴ്ചക്കുറവ് എന്നിവ സംഭവിക്കാനിടയുണ്ട്. ഫിസിയോ തെറപ്പി, ന്യൂറോ റിഹാബിലിറ്റേഷന്‍ പ്രോഗ്രാം, മ്യൂസിക് തെറപ്പി എന്നിവ ഇപ്പോള്‍ നല്‍കിവരുന്നു. ഇടുക്കി ഡിഎംഒ ഡോ. പി.ജെ. അലോഷ്യസും ഷെഫീക്കിനെ പരിശോധിച്ചു.

Tuesday, July 30, 2013

തെലങ്കാന: ഇന്ത്യയുടെ 29'താം സംസ്ഥാനം, ചില സത്യങ്ങള്‍ ചിത്രങ്ങളിലൂടെ



Kalimannu


ആന്ധ്രപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ യു.പി.എ ഏകോപന സമിതി യോഗത്തില്‍ തീരുമാനമായ വാര്‍ത്ത‍ നിങ്ങള്‍ വായിച്ചു കാണും. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം വന്നത്. ആന്ധ്രപ്രദേശ് വിഭജിച്ച് പകരം സീമാന്ദ്ര, റായല്‍ തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് നിലവില്‍ വരുക. പത്ത് ജില്ലകള്‍ കൂട്ടിച്ചേര്‍ത്ത് തെലങ്കാന സംസ്ഥാനം രൂപീകരിക്കാനാണ് തീരുമാനം. ആദ്യ പത്ത് വര്‍ഷം ഹൈദരാബാദ് പൊതു തലസ്ഥാനമായിരിക്കും. അതിനു ശേഷം ആന്ധ്രക്ക് സ്വന്തം തലസ്ഥാനം കണ്ടെത്താം.

ഇന്ത്യയുടെ ഇരുപത്തി ഒമ്പതാം സംസ്ഥാനമായാണ് തെലങ്കാന രൂപീകൃതമാകുന്നത്. തെലങ്കാനയെ കുറിച്ചുള്ള ചില കാര്യങ്ങള്‍ ആണ് താഴെ ചിത്രങ്ങള്‍ സഹിതം കൊടുക്കുന്നത്. തെലങ്കാനയെ കുറിച്ച് അറിവില്ലാത്തവര്‍ക്ക് ഉപകാരപ്രദമാണ് ഈ കാര്യങ്ങള്‍ . വായിക്കൂ ഷെയര്‍ ചെയ്യൂ.

 

ജഗതി വീണ്ടും ഷൂട്ടിങ് സെറ്റിലേക്ക്



ജഗതി ശ്രീകുമാര്‍ വീണ്ടും ഷൂട്ടിങ് സെറ്റിലേക്ക്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ ഗീതാഞ്ജലിയുടെ സെറ്റിലേക്കാണു ജഗതി വരുന്നത്. മോഹന്‍ലാല്‍ തന്നെയാണു ജഗതിയെ വീണ്ടും സിനിമാത്തിരക്കിലേക്കു കൈപിടിച്ചു കൊണ്ടുവരുന്നത്.

വാഹനാപകടത്തില്‍ പരുക്കേറ്റു 15 മാസമായി സിനിമാരംഗത്തു നിന്നു മാറിനില്‍ ക്കുകയായിരുന്നു അദ്ദേഹം. വെല്ലൂരിലെ ആശുപത്രിയില്‍ നിന്നു ചികില്‍സ കഴിഞ്ഞു മൂന്നു മാസം മുന്‍പാണ് അദ്ദേഹം തിരുവനന്തപുരത്തെ വീട്ടിലെത്തിയത്. വീട്ടില്‍ കുടുംബത്തോടൊപ്പം വിശ്രമിക്കുകയാണു ജഗതി. സിനിമ, രാഷ്ട്രീയ, സാമൂഹികരംഗങ്ങളിലെ പ്രമുഖകര്‍ ഇടയ്ക്കിടെ ജഗതിയെ വീട്ടില്‍ സന്ദര്‍ശിക്കു ന്നുണ്ട്.

ജഗതിയുടെ ആരോഗ്യസ്ഥിതി കാര്യമായി മെച്ചപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ സിനിമാ ലൊക്കേഷനിലേക്കു വീണ്ടും എത്തിക്കാന്‍ മോഹന്‍ലാലും പ്രിയദര്‍ശനും ഇന്നസെന്റുമടങ്ങുന്ന സുഹൃത്തുക്കള്‍ തീരുമാനിച്ചത്. തിരുവനന്ത പുരത്താണു ഗീതാഞ്ജലിയുടെ ഷൂട്ടിങ്. പോത്തന്‍കോട്ടെ മണിമലക്കുന്ന് ബംഗ്ലാവിലാണ് ഇപ്പോള്‍ ഷൂട്ടിങ് നടക്കുന്നത്. അടുത്തയാഴ്ചയോടെ ചിത്രാഞ്ജലി സ്റ്റുഡിയോയിലേക്കു ലൊക്കേഷന്‍ മാറും.

ജഗതിയുടെ വീട്ടില്‍ നിന്ന് അധിക ദൂരം ഇല്ലാത്തതിനാല്‍ ഇവിടേക്കു ജഗതിയെ കൊണ്ടുവരാനാണ് ആലോചന. ജഗതിയുടെ ഭാര്യ ശോഭ, മകന്‍ രാജ്കുമാര്‍ എന്നിവരുമായി ആലോചിച്ചശേഷം ജഗതിയെ ലൊക്കേഷനിലേക്കു കൊണ്ടുവരാ നുള്ള ദിവസം തീരുമാനിക്കുമെന്നു പ്രിയദര്‍ശന്‍ പറഞ്ഞു. ഓഗസ്റ്റ് 20 വരെയാണു ഗീതാഞ്ജലിയുടെ ഷൂട്ടിങ്.

കാന്‍സര്‍ ബാധിച്ച് ഒരു വര്‍ഷത്തോളമായി സിനിമയില്‍ നിന്നു വിട്ടുനിന്ന ഇന്നസെന്റ് ഗീതാഞ്ജലിയിലൂടെയാണു തിരിച്ചുവരുന്നത്. സിനിമയില്‍ മോഹന്‍ലാലിനോടൊപ്പം മുഴുനീള വേഷമാണ് ഇന്നസെന്റിന്. അദ്ദേഹം ഒരാഴ്ചയായി ഷൂട്ടിങ്ങില്‍ പങ്കെടുക്കു ന്നുണ്ട്.

Tuesday, July 23, 2013

ഇതു വെറുമൊരു വാര്‍ത്തയല്ല വേദനയാണ്

 


സവര്ണെ ഹിന്ദുക്കള്‍ ക്രൂരമായി മര്‍ദിക്കുകയും പൊതു നിരത്തില്‍ വിവസ്ത്രയാക്കി അപമാനിക്കുകയും ഒരു മൃഗത്തെ പോലെ തെരുവിലുടനീളം അടിച്ചോടിച്ച് ജാതിക്കോമരങ്ങളുടെ വര്ഗവവെരിക്കിരയായ “ലക്ഷ്മി ഓരാന്‍” പറഞ്ഞതിതാണ്.

“ഒരു സ്ത്രീക്ക് താങ്ങാവുന്നതില്‍ ഏറ്റവും വലിയ അപമാനവും വേദനയും ഞാന്‍ സഹിച്ചു. ജീവിച്ചിരിക്കുമ്പോഴും മരിച്ചു മണ്ണടിഞ്ഞാല്‍ പോലും എന്റെ് ആത്മാവിന് ഒരിക്കലും മറക്കാന്‍ കഴിയാത്തതാണിത്.”

“ആദിവാസികളുടെ അവകാശങ്ങള്‍ ചോദിക്കുന്നത് തെറ്റാണോ? മനുഷ്യനെ പോലെ ആദരിക്കപ്പെടണമെന്നു ആഗ്രഹിക്കുന്നത് ഒരു കുറ്റമാണോ? മുറ്റത്ത്‌ തെരുവ് പട്ടികള്‍ കടന്നാലും ഒന്നും ചെയ്യാത്ത സവര്ണര്‍ ഞങ്ങള്‍ നടക്കുമ്പോള്‍ അടിചോടിക്കുന്നതെന്താണ്? ഞങ്ങള്‍ മൃഗങ്ങളെക്കാലും താഴ്ന്നവരാണോ?”

“ഞാന്‍ ആത്മഹത്യ ചെയ്താലോ എന്ന് ആഗ്രഹിക്കാത്ത രാത്രികളില്ല. പക്ഷെ എന്നെ പ്രതീക്ഷിച്ചൊരു കുടുംബം ജീവിച്ചിരിപ്പുണ്ട്. എന്നത്തേയും പോലെ ദാരിദ്ര്യത്തിലാണ് ഞങ്ങള്‍ കഴിഞ്ഞ് കൂടുന്നത്. അവര്ക്ക് വേണ്ടിയാണ് അപമാനവും ഭയവും മറന്നു ഞാനിന്നു ഒരു സെക്യൂരിറ്റി ജീവനക്കാരിയായി ജോലി ചെയ്യുന്നത്. കാലം എത്ര പുരോഗമിച്ചാലും “കീഴ്ജാതി” എന്ന് മാത്രം വിളിപ്പേരുള്ള ഞങ്ങള്‍ സവര്‍ണരുടെ അടിമകളായി കാലം കഴിക്കുന്നു”

ആസാമില്‍ ആദിവാസികളുടെ അവകാശത്തിനായി പോരാടിയ ലക്ഷ്മി ഓരാന്‍ എന്നാ സ്ത്രീയെ ക്രൂരമായി മര്ദി ക്കുകയും അപമാനിക്കുകയും ആട്ടി ഓടിക്കുകയും ചെയ്തു ജാതി വേറിയന്മാരായ സവര്ണയ മേലാളന്മാര്‍...

ഇതു വെറുമൊരു വാര്ത്ത യല്ല വേദനയാണ്!!!


കടപ്പാട് :  രാജേഷ്‌ 

Thursday, July 18, 2013

നമ്മുടെ വീട് വൃത്തിയായി സൂക്ഷിക്കുവാനുള്ള 7 എളുപ്പവഴികള്‍

നമ്മള്‍ വന്‍ വിലകൊടുത്തു വാങ്ങുന്ന ഹാര്‍പ്പിക് പോലുള്ള അണുനാശിനിക്ക് ബദലായി നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ചില സാധനങ്ങള്‍ കൊണ്ട് ക്ലോസറ്റ് പോലുള്ള സ്ഥലങ്ങള്‍ ക്ലീന്‍ ചെയ്യാമെന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ? അറിയില്ലെങ്കില്‍ താഴെ കൊടുത്ത 7 എളുപ്പവഴികള്‍ വായിച്ചു നോക്കൂ.


1. കൊക്കോകോള ഉപയോഗിച്ച് ക്ലോസറ്റ് ക്ലീന്‍ ചെയ്യാം

http://pad1.whstatic.com/images/thumb/6/6f/Clean-a-Toilet-With-Coke-Step-1.jpg/550px-Clean-a-Toilet-With-Coke-Step-1.jpg

Saturday, July 6, 2013

മന്ത്രിമാരെ കുറ്റം പറയാന്‍ പറ്റില്ല നായര്‍ കുട്ടി സുന്ദരിയാ ഹിഹിഹി


ഇഷ്ടപെട്ടെങ്കില്‍ താഴെ കാണുന്ന ഷെയര്‍ ബട്ടണ്‍ അമര്‍ത്തുക !! :D
 
Back To Top
Copyright © 2014 Ullakaaryam. Designed by OddThemes