BREAKING NEWS

Saturday, March 8, 2014

മമ്മൂട്ടിയും ബ്രിട്ടാസും ഹാജരാകാന്‍ നോട്ടീസ്‌

തൃശൂര്‍: അമൃതാനന്ദമയിക്കും മഠത്തിനുമെതിരെ വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയ മുന്‍ സന്തത സഹചാരി ഗെയ്ല്‍ ട്രെഡ്‌ വെലിന്റെ അഭിമുഖം സംപ്രേഷണം ചെയ്ത കൈരളി ചാനലിന്റെ ചെയര്‍മാന്‍ മമ്മൂട്ടിയും ചീഫ്‌ എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസും ഹാജരാകാന്‍ കോടതി ഉത്തരവ്. തൃശൂര്‍ സ്വദേശിയായ അമ്മ ഭക്തന്‍ സുമോദ്‌ നല്‍കിയ ഹര്‍ജിയിലാണ് ഇരുവരും ഹാജരാകാന്‍ തൃശൂര്‍ മുന്‍സിപ്പല്‍ കോടതി ഉത്തരവിട്ടത്.

ബുധനാഴ്ച അഭിമുഖത്തിന്റെ ആദ്യഭാഗം സംപ്രേഷണം ചെയ്തപ്പോള്‍ രണ്ടാം ഭാഗത്തിന്റെ സംപ്രേക്ഷണവും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മഠം കൈരളി-പീപ്പിള്‍ ചാനലുകളുടെ നടത്തിപ്പുകാരായ മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന് വക്കീല്‍ നോട്ടീസയച്ചിരുന്നു. രാജ്യത്തെ ഏറ്റവും വലിയ അഭിഭാഷക സ്ഥാപനമായ അമര്‍ചന്ദ് മംഗല്‍ദാസ്‌ മുഖേനെയായിരുന്നു വക്കീല്‍ നോട്ടീസയച്ചത്. എന്നാല്‍ വക്കീല്‍ നോട്ടീസ്‌ തള്ളിയ ചാനല്‍ വ്യാഴാഴ്ച അഭിമുഖത്തിന്റെ രണ്ടാം ഭാഗവും സംപ്രേക്ഷണം ചെയ്തിരുന്നു.
മാതാ അമൃതാനന്ദമയി, ഗെയ്ലിനെ ബലാത്സംഗം ചെയ്തു എന്നാരോപിക്കപ്പെടുന്ന അമൃത സ്വരൂപാനന്ദ, അമൃതാത്മാനന്ദ എന്നിവര്‍ക്ക്‌ വേണ്ടിയാണു വക്കീല്‍ നോട്ടീസ്‌.

Tuesday, February 18, 2014

Holy Hell-GAIL TREDWELL Download


 ദോ ഈ പുള്ളിയോട് ചോയിച്ചാല്‍ മദി :)
Mohammed Abdul kalam





Thursday, January 16, 2014

താന്‍ സ്ഥിരമായി കൂളിംഗ് ഗ്ലാസ് ധരിക്കുന്നത് ഫാഷന് വേണ്ടിയല്ലെന്ന് മമ്മൂട്ടി


http://i1.ytimg.com/vi/zkHu5NgygTA/hqdefault.jpg

താന്‍ സ്ഥിരമായി കൂളിംഗ് ഗ്ലാസ് ഉപയോഗിക്കുന്നത് ഫാഷന് വേണ്ടിയല്ലെന്ന് മമ്മൂട്ടി. കൂളിംഗ് ഗ്ലാസ് ഒരിക്കലും ഫാഷന് വേണ്ടിയല്ല. കണ്ണിന്റെ പ്രോട്ടക്ഷനാണ് മുഖ്യം. കണ്ണൂകളിലേക്ക് സ്ട്രയിറ്റ് വെളിച്ചം അടിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ഒരു കലാകാരന്‍ എന്ന നിലനിലയ്ക്ക് ഇത് ആവശ്യമാണെന്നും മമ്മൂട്ടി പറയുന്നു. നാന സിനിമ വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി തനിക്കെതിരെ ഉയരുന്ന കൂളിംഗ് ഗ്ലാസ്‌ വിമര്‍ശനത്തെ കുറിച്ച് ഉള്ളു തുറന്നത്.
ഒസ്കര്‍ അവാര്‍ഡ് ചടങ്ങിനിടെ നടന്‍ ജാക്ക് നിക്കോള്‍സണ്‍ ഓഡിറ്റോറിയത്തില്‍ വന്നത് കൂളിംഗ് ഗ്ലാസ് വച്ചിട്ടാണ്. അന്നു രാത്രിപോലും അദ്ധേഹം കൂളിംഗ് ഗ്ലാസ് ഒഴിവാക്കിയിരുന്നില്ല. കണ്ണുകള്‍ക്ക് തണുപ്പ് നല്‍കാനും ഇത്തരം ഗ്ലാസുകള്‍ ഉത്തമമാണെന്നും മമ്മൂട്ടി പറഞ്ഞു.
അടുത്തിടെ കൃഷി നടത്തുവാന്‍ വയലില്‍ ഇറങ്ങുമ്പോള്‍ വരെ കൂളിംഗ്‌ ഗ്ലാസ് ധരിച്ചതിന് മമ്മൂട്ടി ഒട്ടേറെ വിമര്‍ശനത്തിനു വിധേയനായിരുന്നു.

ഗുജറാത്തിലും ആം ആദ്മി പാര്‍ട്ടി ശക്തിപ്പെടുന്നു; മോദിക്ക് ആശങ്ക



ഗുജറാത്തിലും ആം ആദ്മി പാര്‍ട്ടി ശക്തിപ്പെടുന്നു; മോദിക്ക് ആശങ്ക

ഗാന്ധിനഗര്‍: നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലും ആം ആദ്മി പാര്‍ട്ടി ശക്തിപ്പെടുകയാണ്. ആം ആദ്മി പാര്‍ട്ടിയുടെ വളര്‍ച്ച, വിജയസാധ്യതകളെ ബാധിക്കുമെന്ന ആശങ്ക ബിജെപി രഹസ്യമായി പങ്ക് വയ്ക്കുന്നു. അത് കൊണ്ടു തന്നെ, കെജ്രിവാളിനെ ദില്ലിയില്‍ തളച്ചിടാനാണ് ബിജെപി നേതാക്കള്‍ക്ക് മോദിയുടെ നിര്‍ദേശം

രാജ്യത്തെ ഏറ്റവും ശക്തനായ നേതാവെന്ന നരേന്ദ്ര മോദിയുടെ അവകാശവാദത്തെ ഗുജറാത്തില്‍ത്തന്നെ നേരിടാനാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം.
പുലിയെ മടയിലെത്തി നേരിടുന്ന ആം ആദ്മി പാര്‍ട്ടിയുടെ നയം വിജയം കണ്ടെന്നാണ് ആദ്യ സൂചനകള്‍. ഗുജറാത്തില്‍ ഈ മാസം മാത്രം ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നവരുടെ എണ്ണം ഒന്നര ലക്ഷം പിന്നിട്ടു. സാധാരണക്കാരെ നേരിട്ടു ബാധിക്കുന്ന ചെറുതും വലുതുമായ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുകയാണ് പാര്‍ട്ടി.

വിമാനത്താവളങ്ങളിലെത്തുന്ന വാഹനങ്ങള്‍ക്ക്, 5 മിനിറ്റിന് 60 രൂപ പാര്‍ക്കിംഗ് നിരക്ക് ഈടാക്കുന്നതിനും സ്‌കൂളുകളില്‍ ഉയര്‍ന്ന ഫീസും ഡൊണേഷനും
വാങ്ങുന്നതിനും എതിരെ പാര്‍ട്ടി നടത്തുന്ന സമരങ്ങള്‍ ജനങ്ങള്‍ പിന്തുണച്ചു കഴി!ഞ്ഞു. സംസ്ഥാനത്തെ 26 ലോക്‌സഭാ മണ്ഡലങ്ങളിലും കെജ്രിവാളിന്റെ
റോഡ്‌ഷോകളും റാലികളും ഉടനുണ്ടാകും.

മധ്യവര്‍ഗ്ഗത്തിനിടയില്‍ കെജ് രിവാളിന്റെ പിന്തുണ വര്‍ധിക്കുന്നത് ബിജെപിക്ക് തിരിച്ചടിയാകും എന്ന് തിരിച്ചറിഞ്ഞ നരേന്ദ്ര മോദി, ദില്ലി നിയമസഭയിലെ
പ്രതിപക്ഷ നേതാവ് ഹര്‍ഷവര്‍ദ്ധനെ അടിയന്തിരമായി വിളിച്ചുവരുത്തിയിരുന്നു. കെജ്രിവാള്‍ സര്‍ക്കാരിനെതിരെ ശക്തമായി നീങ്ങാനാണ് ഹര്‍ഷവര്‍ദ്ധനോട് മോദി ആവശ്യപ്പെട്ടത്. ആരോപണങ്ങള്‍ ഉന്നയിച്ച്, കെജ് രിവാളിനെ ദില്ലിയില്‍ തന്നെ തളച്ചിടാനും മോദി നിര്‍ദേശം നല്‍കി .

2009ല്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എല്‍ കെ. അദ്വാനി, ഗാന്ധിനഗറില്‍ മത്സരിച്ചിട്ടും ഗുജറാത്തില്‍ ബിജെപി ജയിച്ചത് 14 സീറ്റില്‍ മാത്രമായിരുന്നു. ആം ആദ്മി പാര്‍ട്ടി കരുത്താര്‍ജിക്കുമ്പോള്‍, ഗുജറാത്തില്‍ ഇത്തരത്തില്‍ ഒരു ഭീഷണി തന്നെയാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

Sunday, November 24, 2013

Oru Kai - Short Film - Title design

Tuesday, August 6, 2013

ചുംബിക്കാന്‍ മടിയില്ല


ചുംബന സീനുകള്‍ രസമാണെന്നു തമിഴ്, തെലുങ്ക് നടി പ്രിയാ ആനന്ദ്. ഇത്തരം സീനുകള്‍ ഉള്ള ചിത്രങ്ങളില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും നടി പറയുന്നു.

ഞാന്‍ അമേരിക്കയില്‍ ജീവിച്ച ഒരാളാണ്. അവിടെ ഇത്തരം രംഗങ്ങള്‍ സിനിമകളിലും നേരിട്ടും കണ്ടിട്ടുള്ള തനിക്ക് ഇന്റിമസി ചുംബന രംഗങ്ങളില്‍ മടി തോന്നാറില്ലെന്നും നടി പറയുന്നു. ജീവിതത്തില്‍ സംഭവിക്കുന്നതു സിനിമയില്‍ കാണിക്കുമ്പോള്‍ 'അയ്യേ' എന്നു പറയേണ്ട കാര്യമില്ലെന്നുമാണു നടിയുടെ പക്ഷം.

പാക്കിസ്ഥാനെ ശക്തമായ പ്രതിഷേധം അറിയിച്ചു : ആന്റണി



ന്യൂഡല്‍ഹി* കശ്മീരിലുണ്ടായ വെടിവയ്പില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാക്കിസ്ഥാനെ ശക്തമായ പ്രതിഷേധം അറിയിച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണി പാര്‍ലമെന്റില്‍ അറിയിച്ചു.

അതിര്‍ത്തിയില്‍ പാക്ക് വെടിവയ്പില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ മരിച്ച സംഭവവും തെലങ്കാന പ്രശ്‌നവും പാര്‍ലമെന്റിന്റെ ഇരുസഭകളെയും പ്രക്ഷുബ്ധമാക്കിയിരുന്നു.  ബഹളം നിയന്ത്രിക്കാനാവാത്തതിനെത്തുടര്‍ന്ന് ഇരുസഭകളും ഉച്ചവരെ പിരിയുകയും ചെയ്തു. ഉച്ചയയ്ക്കു ശേഷം പാര്‍ലമെന്റ് വീണ്ടും സമമ്മേളിച്ചപ്പോഴാണ് ആന്റണി പ്രതിഷേധം അറിയിച്ച കാര്യം സഭയില്‍ പറഞ്ഞത്.

ലോക്‌സഭ ആരംഭിച്ചയുടന്‍ സമാജ്‌വാദി പാര്‍ട്ടി അംഗങ്ങള്‍ പാക്കിസ്ഥാന്‍ ആക്രമണ വിഷയം ഉന്നയിച്ച് നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുകയായിരുന്നു. ബിജെപി അംഗങ്ങളും ഇതേ വിഷയം ഉന്നയിച്ച് ബഹളം വച്ചു. ഈ സമയം ഐക്യ ആന്ധ്ര ആവശ്യമുന്നയിച്ച് ചില കോണ്‍ഗ്രസ് അംഗങ്ങളും ബഹളം വച്ചു. അതിര്‍ത്തിയിലെ സംഭവത്തില്‍ പ്രധാനമന്ത്രി പ്രസ്താവന നടത്തണം എന്നാവശ്യപ്പെട്ടാണ് രാജ്യസഭയില്‍ പ്രതിപക്ഷം ബഹളം വച്ചത്.

Sunday, August 4, 2013

വീണ്ടും വീണ്ടും മാനഭംഗപ്പെടുമ്പോള്‍ - കലാം

'ഇന്ന് രാത്രി മറക്കാതെ കാണുക, ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരങ്ങളും പങ്കെടുക്കുന്ന പ്രത്യേക പരിപാടി...' ടി.വി യില്‍ നിന്നാണ്. എല്ലാവരും ആഘോഷിക്കുകയാണ്. പാവം പെണ്‍കുട്ടി,മരിച്ചിട്ടും മാനഭംഗപ്പെടുന്നു.




ഇവിടെ വീഴുന്ന സഹതാപവര്‍ഷങ്ങള്‍ കൊണ്ട് അവള്‍ക്കിനി എന്തു പ്രയോജനം?? ഇതുകൊണ്ടൊക്കെ മാറുന്നതാണ് ഞരമ്പ് രോഗികളുടെ 'സൂക്കേട്‌' എങ്കില്‍ കേരളം എന്നേ നന്നായേനെ!! മാറിയ സാഹചര്യങ്ങളില്‍ സ്ത്രീകളെന്നല്ല, എല്ലാവരും കണ്ണും കാതും തുറന്നിരിക്കുക മാത്രമാണ് ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാനുള്ള മാര്‍ഗ്ഗം.
 
കാമഭ്രാന്തിനിരയായി ജീവന്‍ വെടിയേണ്ടി  വന്ന സഹോദരങ്ങളേ, നിങ്ങള്‍ക്കായി ബാഷ്പാജ്ഞലികള്‍ മാത്രം..  ജീവിക്കുന്ന രക്തസാക്ഷികളേ, നിങ്ങള്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ല . പ്രിയ സഹോദരിമാരേ, പുരുഷന് നഷ്ടപ്പെടാത്തതൊന്നും  സ്ത്രീക്കും  നഷ്ടപ്പെടാനില്ല. തലയുയര്‍ത്തി, ധൈര്യത്തോടെ  ജീവിക്കൂ..

മുണ്ടുടുത്ത യാത്രക്കാരനു മെട്രോയില്‍ പ്രവേശനം നിഷേധിച്ചു.


ദുബായ്* പരമ്പരാഗത വേഷമായ മുണ്ടുടുത്തെത്തിയതിന്റെ പേരില്‍ ഇന്ത്യാക്കാരനു ദുബായ് മെട്രോയില്‍ പ്രവേശനം നിഷേധിച്ചു. മെട്രോയില്‍ സഞ്ചരിക്കാനെത്തിയ അറപത്തേഴുകാരനാണ് ഈ ദുരനുഭവം. ഭാരതീയ സംസ്‌കാരത്തില്‍ വളരെ മാന്യമായ വേഷമാണു മുണ്ടെന്ന് അധികൃതരെ പറഞ്ഞു മനസിലാക്കാന്‍ ഇദ്ദേഹത്തിന്റെ മകള്‍ ശ്രമിച്ചെങ്കിലും അവര്‍ അതു ചെവിക്കൊണ്ടില്ല.

ദുബായിലെ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നിയമം യാത്രാവേളയില്‍ എന്തു വേഷം ധരിക്കണമെന്നു പ്രത്യേകം നിബന്ധന വയ്ക്കാത്ത സാഹചര്യത്തില്‍ അധികൃതരുടെ നിലപാട് അമ്പരപ്പുണ്ടാക്കിയെന്നു മകള്‍ മധുമതി അറിയിച്ചു.

Thursday, August 1, 2013

സിനിമക്ക് വിലക്കില്ല.


കൊച്ചി : കളിമണ്ണ് സിനിമ പ്രദര്‍ശിപ്പിക്കുന്നതിനു വിലക്കില്ലെന്ന് എ ക്ലാസ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ വ്യക്തമാക്കി. ഫെഡറേഷന്‍ ജനറല്‍ ബോഡിയില്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിന്റെ വിവാദ പ്രസ്താവനകള്‍ക്കെതിരെ വിമര്‍ശനവും ഉയര്‍ന്നു.


നീര്‍ക്കെട്ടു കുറഞ്ഞു; ഷെഫീക്ക് ജീവിതത്തിലേക്ക്


കട്ടപ്പന * പിതാവിന്റെയും രണ്ടാനമ്മയുടെയും പീഡനമേറ്റു ചികിത്സയില്‍ കഴിഞ്ഞ അഞ്ചുവയസ്സുകാരന്‍ ഷെഫീക്ക് അപകടനില തരണംചെയ്തു. യന്ത്രസഹായമില്ലാതെ സ്വയം ശ്വസിക്കാന്‍ തുടങ്ങിയെന്നും ആരോഗ്യനില മെച്ചപ്പെട്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇപ്പോള്‍ നന്നായി കണ്ണുതുറക്കുന്നുണ്ട്, കൈകാലുകള്‍ അനക്കുന്നുണ്ട്. അണുബാധ ഉണ്ടാകാതിരിക്കാന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തന്നെ തുടരുകയാണ്. തലച്ചോറിലെ നീര്‍ക്കെട്ട് 90 ശതമാനം കുറഞ്ഞു. അടുത്ത 10 ദിവസത്തെ രണ്ടാംഘട്ട ചികില്‍സ പൂര്‍ത്തിയായാല്‍ മാത്രമേ പൂര്‍ണവിവരങ്ങള്‍ പറയാനാകൂവെന്നു ന്യൂറോ സര്‍ജന്‍ ഡോ. നിഷാന്ത് പോള്‍ പറഞ്ഞു.

തലച്ചോറിനേറ്റ ക്ഷതം മൂലം ഓര്‍മക്കുറവ്, ബുദ്ധിമാന്ദ്യം, വലതു കണ്ണിനു കാഴ്ചക്കുറവ് എന്നിവ സംഭവിക്കാനിടയുണ്ട്. ഫിസിയോ തെറപ്പി, ന്യൂറോ റിഹാബിലിറ്റേഷന്‍ പ്രോഗ്രാം, മ്യൂസിക് തെറപ്പി എന്നിവ ഇപ്പോള്‍ നല്‍കിവരുന്നു. ഇടുക്കി ഡിഎംഒ ഡോ. പി.ജെ. അലോഷ്യസും ഷെഫീക്കിനെ പരിശോധിച്ചു.

കനക മരിചെന്ന്‍ പറഞ്ഞത് സ്വന്തം അച്ഛന്‍ തന്നെ



ഒരു നടിക്ക് താന്‍ മരിച്ചിട്ടില്ല എന്ന് തെളിയിക്കാന്‍ വേണ്ടി പത്രസമ്മേളനം വിളിക്കാനുള്ള സാഹചര്യം എങ്ങിനെയാണ് ഉണ്ടായത്. ആരാണ് ഇതിനു പിന്നില്‍ ? തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഓണ്‍ലൈന്‍ ന്യൂസ്‌ സൈറ്റ് ഇതന്വേഷിച്ചു എത്തിയത് കനകയുടെ അടുത്ത് തന്നെയായിരുന്നു. കനകയുമായി വൈഗ ന്യൂസ് പ്രതിനിധി നടത്തിയ അഭിമുഖത്തില്‍ സ്വന്തം അച്ഛനെതിരെ വന്‍ ആരോപണമാണ് കനക അഴിച്ചു വിട്ടത്. തന്നെ ഇങ്ങനെ മാധ്യമവധം നടത്തിയതിനു പിന്നില്‍ അച്ഛന്‍ ദേവദാസ് തന്നെയാണെന്ന് കനക ആണയിടുന്നു.

സ്നേഹം എന്നൊന്ന് തന്റെ അച്ഛന്‍ ദേവദാസിന്റെ മനസ്സില്‍ ഇല്ലെന്നും തന്നോടും മരണപ്പെട്ടുപോയ തന്റെ അമ്മയോടും ആ മനുഷ്യന് വൈരാഗ്യം മാത്രം ആണുള്ളതെന്നും കനക വെളിപ്പെടുത്തുന്നു. തന്റെ സ്വത്ത്‌ കൈക്കലാക്കുകയാണ് അച്ഛന്‍ ദേവദാസിന്റെ ഒരേയൊരു ലക്ഷ്യമെന്നും അതിനു താന്‍ ചാവണം എന്നുമാണ് കനക രോഷത്തോടെ പറയുന്നത്. ഇപ്പോഴും ആരോഗ്യത്തോടെ ഇരിക്കുന്ന തന്നെ അതിനു വേണ്ടിയാണ് തമിഴ് മാധ്യമങ്ങള്‍ക്ക് വാര്‍ത്ത‍ കൊടുത്തു കൊല്ലിച്ചതെന്നും കനക രോഷത്തോടെ വൈഗ ന്യൂസിനോട് പറഞ്ഞു.

Liar_by_jeffrey


അച്ഛന്‍ അമ്മയെ വിട്ടു മറ്റു സ്ത്രീകളെ തേടി പോകലായിരുന്നു പരിപാടി. ഇപ്പോള്‍ തന്റെ മരണവാര്‍ത്ത കേട്ടിട്ട് അയാള്‍ തന്റെ ജഡം കാണുവാന്‍ വീട്ടില്‍ വന്നിരുന്നതായും താന്‍ അയാളെ പുറത്താക്കി ഗേറ്റ് കൊട്ടിയടച്ചുവെന്നും കനക ടെലിഫോണ്‍ അഭിമുഖത്തില്‍ പറഞ്ഞു.
തനിക്ക് കാന്‍സര്‍ രോഗം ഇല്ലെന്നും സുഹൃത്തിനെ കാണുവാനാണ് ആലപ്പുഴയില്‍ പോയതെന്നും കനക പറഞ്ഞു. മരണവാര്‍ത്ത കൊടുത്ത മാധ്യമങ്ങളോടുള്ള നയവും കനക അഭിമുഖത്തില്‍ വ്യക്തമാക്കി.

തനിക്കവരോട് സ്നേഹവും സഹതാപവും മാത്രമേ ഉള്ളൂ എന്നാണ് കനക പറഞ്ഞത്. ആ വാര്‍ത്ത‍ കണ്ടപ്പോള്‍ ആണ് തന്നെ മലയാളികള്‍ ഇത്ര മാത്രം സ്നേഹിക്കുന്നു എന്ന് മനസ്സിലായത്. തന്നെ ആരും ഇതുവരെ മറന്നിലല്ലോ എന്നും കനക ആശ്ചര്യത്തോടെ പറയുന്നു. തനിക്ക് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാവുന്നതാണെന്നും എന്നാല്‍ ഈ വാര്‍ത്തകള്‍ക്ക് പിന്നില്‍ ആരാണെന്നു അറിയുന്നത് കൊണ്ട് താനാ പ്രവര്‍ത്തി ചെയ്യില്ലെന്നും കനക പറഞ്ഞു.

താനിനി സിനിമയിലേക്ക് തിരിച്ചു വരില്ലെന്നും അമ്മ മരിച്ചതോടെ അഭിനയം അവസാനിപ്പിക്കുക എന്ന തീരുമാനം തനെടുത്തത് ആണെന്നും അതിനി മാറ്റാന്‍ ഇല്ലെന്നും കനക പറഞ്ഞു. അതെ സമയം വിവാദമായിരുന്ന വിവാഹജീവിതത്തെ കുറിച്ച് ഒന്നും തന്നെ പറയാന്‍ കനക തയ്യാറായില്ല.

Tuesday, July 30, 2013

തെലങ്കാന: ഇന്ത്യയുടെ 29'താം സംസ്ഥാനം, ചില സത്യങ്ങള്‍ ചിത്രങ്ങളിലൂടെ



Kalimannu


ആന്ധ്രപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ യു.പി.എ ഏകോപന സമിതി യോഗത്തില്‍ തീരുമാനമായ വാര്‍ത്ത‍ നിങ്ങള്‍ വായിച്ചു കാണും. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം വന്നത്. ആന്ധ്രപ്രദേശ് വിഭജിച്ച് പകരം സീമാന്ദ്ര, റായല്‍ തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് നിലവില്‍ വരുക. പത്ത് ജില്ലകള്‍ കൂട്ടിച്ചേര്‍ത്ത് തെലങ്കാന സംസ്ഥാനം രൂപീകരിക്കാനാണ് തീരുമാനം. ആദ്യ പത്ത് വര്‍ഷം ഹൈദരാബാദ് പൊതു തലസ്ഥാനമായിരിക്കും. അതിനു ശേഷം ആന്ധ്രക്ക് സ്വന്തം തലസ്ഥാനം കണ്ടെത്താം.

ഇന്ത്യയുടെ ഇരുപത്തി ഒമ്പതാം സംസ്ഥാനമായാണ് തെലങ്കാന രൂപീകൃതമാകുന്നത്. തെലങ്കാനയെ കുറിച്ചുള്ള ചില കാര്യങ്ങള്‍ ആണ് താഴെ ചിത്രങ്ങള്‍ സഹിതം കൊടുക്കുന്നത്. തെലങ്കാനയെ കുറിച്ച് അറിവില്ലാത്തവര്‍ക്ക് ഉപകാരപ്രദമാണ് ഈ കാര്യങ്ങള്‍ . വായിക്കൂ ഷെയര്‍ ചെയ്യൂ.

 

തെലങ്കാന സംസ്ഥാനത്തിന് അംഗീകാരം



ഹൈദരാബാദ്* ആന്ധ്രപ്രദേശിനെ വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ കോണ്‍ഗ്രസിന്റെയും യുപിഎയുടെയും അംഗീകാരം. യുപിഎ ഏകോപന സമിതി അംഗീകാരത്തിനു പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും തീരുമാനത്തിന് അംഗീകാരം നല്‍കുകയായിരുന്നു.

സംസ്ഥാന രൂപീകരണം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി നാളെ അടിയന്തര മന്ത്രിസഭാ യോഗവും വിളിച്ചിട്ടുണ്ട്.  യുപിഎ യോഗം ഇതുസംബന്ധിച്ച് ഏകകണ്ഠമായാണു തീരുമാനമെടുത്തത്. രാജ്യത്തെ 29-ാമത്തെ സംസ്ഥാനമാണു തെലങ്കാന. ഹൈദരാബാദ് തന്നെയാവും ഇരു സംസ്ഥാനങ്ങളുടെയും തലസ്ഥാനം.  ആന്ധ്രപ്രദേശിലെ ആകെ ജനസംഖ്യയുടെ 41.6% തെലങ്കാനയിലാണ്.

ആന്ധ്രപ്രദേശിലെ 23 ജില്ലകളില്‍ നിന്നു ഹൈദരാബാദടക്കം 10 ജില്ലകളെ വേര്‍പെടുത്തി തെലങ്കാന സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യത്തിന് ഏറെ കാലത്തെ പഴക്കമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പടുത്തിരിക്കെ തീരുമാനം എത്രയും വേഗം വേണമെന്ന് കോണ്‍ഗ്രസിലെ ഒരുവിഭാഗം വാദിച്ചിരുന്നു. വിഭജനത്തെ ആന്ധ്ര മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡിയടക്കം ഒരുകൂട്ടം നേതാക്കള്‍ എതിര്‍ത്തിരുന്നു. അതേസമയം,. തെലങ്കാന രൂപീകരണം പാര്‍ട്ടിക്കു രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്

ജഗതി വീണ്ടും ഷൂട്ടിങ് സെറ്റിലേക്ക്



ജഗതി ശ്രീകുമാര്‍ വീണ്ടും ഷൂട്ടിങ് സെറ്റിലേക്ക്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ ഗീതാഞ്ജലിയുടെ സെറ്റിലേക്കാണു ജഗതി വരുന്നത്. മോഹന്‍ലാല്‍ തന്നെയാണു ജഗതിയെ വീണ്ടും സിനിമാത്തിരക്കിലേക്കു കൈപിടിച്ചു കൊണ്ടുവരുന്നത്.

വാഹനാപകടത്തില്‍ പരുക്കേറ്റു 15 മാസമായി സിനിമാരംഗത്തു നിന്നു മാറിനില്‍ ക്കുകയായിരുന്നു അദ്ദേഹം. വെല്ലൂരിലെ ആശുപത്രിയില്‍ നിന്നു ചികില്‍സ കഴിഞ്ഞു മൂന്നു മാസം മുന്‍പാണ് അദ്ദേഹം തിരുവനന്തപുരത്തെ വീട്ടിലെത്തിയത്. വീട്ടില്‍ കുടുംബത്തോടൊപ്പം വിശ്രമിക്കുകയാണു ജഗതി. സിനിമ, രാഷ്ട്രീയ, സാമൂഹികരംഗങ്ങളിലെ പ്രമുഖകര്‍ ഇടയ്ക്കിടെ ജഗതിയെ വീട്ടില്‍ സന്ദര്‍ശിക്കു ന്നുണ്ട്.

ജഗതിയുടെ ആരോഗ്യസ്ഥിതി കാര്യമായി മെച്ചപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ സിനിമാ ലൊക്കേഷനിലേക്കു വീണ്ടും എത്തിക്കാന്‍ മോഹന്‍ലാലും പ്രിയദര്‍ശനും ഇന്നസെന്റുമടങ്ങുന്ന സുഹൃത്തുക്കള്‍ തീരുമാനിച്ചത്. തിരുവനന്ത പുരത്താണു ഗീതാഞ്ജലിയുടെ ഷൂട്ടിങ്. പോത്തന്‍കോട്ടെ മണിമലക്കുന്ന് ബംഗ്ലാവിലാണ് ഇപ്പോള്‍ ഷൂട്ടിങ് നടക്കുന്നത്. അടുത്തയാഴ്ചയോടെ ചിത്രാഞ്ജലി സ്റ്റുഡിയോയിലേക്കു ലൊക്കേഷന്‍ മാറും.

ജഗതിയുടെ വീട്ടില്‍ നിന്ന് അധിക ദൂരം ഇല്ലാത്തതിനാല്‍ ഇവിടേക്കു ജഗതിയെ കൊണ്ടുവരാനാണ് ആലോചന. ജഗതിയുടെ ഭാര്യ ശോഭ, മകന്‍ രാജ്കുമാര്‍ എന്നിവരുമായി ആലോചിച്ചശേഷം ജഗതിയെ ലൊക്കേഷനിലേക്കു കൊണ്ടുവരാ നുള്ള ദിവസം തീരുമാനിക്കുമെന്നു പ്രിയദര്‍ശന്‍ പറഞ്ഞു. ഓഗസ്റ്റ് 20 വരെയാണു ഗീതാഞ്ജലിയുടെ ഷൂട്ടിങ്.

കാന്‍സര്‍ ബാധിച്ച് ഒരു വര്‍ഷത്തോളമായി സിനിമയില്‍ നിന്നു വിട്ടുനിന്ന ഇന്നസെന്റ് ഗീതാഞ്ജലിയിലൂടെയാണു തിരിച്ചുവരുന്നത്. സിനിമയില്‍ മോഹന്‍ലാലിനോടൊപ്പം മുഴുനീള വേഷമാണ് ഇന്നസെന്റിന്. അദ്ദേഹം ഒരാഴ്ചയായി ഷൂട്ടിങ്ങില്‍ പങ്കെടുക്കു ന്നുണ്ട്.

വ്യാജ മരണവാര്‍ത്ത; കനക വാര്‍ത്താസമ്മേളനം വിളിച്ചു




Kanaka_mainകനകയെന്ന് കേള്‍ക്കുമ്പോഴേ വാര്‍ത്ത കൊടുത്തതിലും ഇന്നും ഞാന്‍ ചൂടു വാര്‍ത്തയായതിലും സന്തോഷമുണ്ടെന്ന് തെന്നിന്ത്യന്‍ താരം കനക. മരിച്ചുവെന്ന് വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കനക.  ചെന്നൈയിലെ വീട്ടില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് കനക മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്.

എല്ലാ മനുഷ്യനും ജനനവും മരണവും സമമാണ്. അമ്മയുടെ വയറ്റില്‍ നിന്നു വന്നു. ഏത് രോഗം ബാധിച്ചും അല്ലാതെയും മരണപ്പെടാം. അതിന് എന്തിനാണ് ഭയപ്പെടുന്നത്? ആലപ്പുഴയില്‍ കൂട്ടുകാരിയെ കാണാനാണ് പോയത്. ആരെങ്കിലും പറയുന്നത് നിങ്ങള്‍ വാര്‍ത്തയാക്കിയാല്‍ ഞാന്‍ എന്തുചെയ്യും? എന്നും കനക ചോദിച്ചു.

തെന്നിന്ത്യയില്‍ പ്രമുഖ നടിയായിരുന്ന ദേവികയുടെ മകളായ കനക 1989ല്‍ കരകാട്ടക്കാരന്‍ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. രജനീകാന്ത്, മമ്മൂട്ടി, മോഹന്‍ലാല്‍, വിജയ് കാന്ത്, പ്രഭു, കാര്‍ത്തിക് തുടങ്ങി തെന്നിന്ത്യയിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ ഗോഡ്ഫാദര്‍ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചു. പിന്നീട്, വിയറ്റ്‌നാം കോളനി, ഗോവാന്തരവാര്‍ത്ത, കുസൃതിക്കാറ്റ്, പിന്‍ഗാമി, വാര്‍ധക്യപുരാണം, മന്നാഡിയാര്‍ പെണ്ണിന് ചെങ്കോട്ടച്ചെക്കന്‍, നരസിംഹം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചു.

അമ്മയുടെ മരണത്തോടെയാണ് തെന്നിന്ത്യയില്‍ തിളങ്ങിനിന്നിരുന്ന കനക സിനിമാരംഗം വിട്ടത്. നരസിംഹമാണ് കനകയുടെ അവസാനചിത്രം. കനകയ്ക്ക് 13 വയസ്സുള്ളപ്പോള്‍ തന്നെ പിതാവ് ഉപേക്ഷിച്ച് പോയി. പിന്നീടുള്ള കാലം മാതാവിനോടൊപ്പമായിരുന്നു താമസം. ഇതിനിടെ കനകയുടെ വിവാഹവുമായി ബന്ധപ്പെട്ടും വിവാദങ്ങളുണ്ടായിരുന്നു. 2007ഏപ്രിലില്‍ തന്റെ വിവാഹം മെക്കാനിക്കല്‍ എന്‍ജിനിയറായ മുത്തുകുമാറുമായി നടന്നെന്നും കേവലം 15 ദിവസം മാത്രമാണ് ഒന്നിച്ച് കഴിഞ്ഞതെന്നും കനക പറഞ്ഞിരുന്നു.

Monday, July 29, 2013

Stunt biker shot dead by Delhi Police!

New Delhi, July 28 (IANS): Stunt biking by around 100 young men led to a tragedy in the heart of Delhi early Sunday when police opened fire killing a teenager riding pillion, police said.
Inspector Rajneesh Parmar of the Police Control Room fired from his revolver in a bid to puncture a motorcycle's rear tyre but it instead hit the victim, Karan Pandey, on his back, police said.
The bike rider, Puneet Sharma, also fell off the bike and suffered bruises. Both Sharma and Pandey were taken to a hospital. The other bikers sped away.

The drama began just after midnight Saturday when police were told that some 100 young men riding 35 to 40 motorcycles were performing stunts near the Gol Dak Khana in central Delhi.
When two police control room vans rushed to the site, the bikers sped towards the city centre.
Near the Le Meridien Hotel in the heart of Delhi, the bikers -- according to police -- got off their bikes and pelted stones and other missiles on the police personnel.

Outnumbered, the inspector fired, killing Pandey, who was said to be 18 or 19 years old.
A medical examination revealed that biker Sharma was under the influence of alcohol, police spokesman Rajan Bhagat told IANS.
Police justified the shooting but insisted the intention was not to kill anyone.
"There are times when we are forced to fire," Deputy Commissioner of Police S.B.S. Tyagi told IANS. "The inspector was aiming at the rear tyre. But the rider did a stunt just then, and the bullet hit Pandey."
By the time police took both to hospital, Pandey died.
The Sunday killing took place amid an ongoing police crackdown on stunt biking at night when young men zoom down wide roads at great speed, putting lives of pedestrians and other motorists at risk.
Stunt biking was earlier reported from Sarai Kale Khan in south Delhi and the nearby DND Flyway that links the capital with Noida in Uttar Pradesh.
But in recent times the bikers have concentrated in the city's very heart including Connaught Place and India Gate and nearby tree-lined roads.
Pandey's distraught family in Malviya Nagar in south Delhi demanded life imprisonment to the police officer who shot him.
"I don't know when my son left home," said Manju Pandey, the dead man's mother.
"Police told us at 6.30 in the morning that our son had been injured and was in hospital. When we reached the hospital, we realised that he was no more."
Sharma's family said he left home Saturday night saying he would return the next morning.
"He told us he was going to be with his friends," said his mother, Kusum Lata. "We don't know where he went.
"Even if our children were guilty, they should have been arrested. But why did the police open fire?" she asked.
According to police, most stunt motorcyclists in Delhi are aged up to 25 years. After having "fun" on the roads at night, they return home. Some of them have been accused of assaulting policemen or harassing women.
Twelve people have been arrested and seven cases registered in the crackdown on stunt biking in central Delhi launched in June, police said.

Thursday, July 25, 2013

മരിയാന്‍ എന്ന സിനിമയുടെ ഒരു സര്‍ജറി

http://blog.buzzintown.com/wp-content/uploads/2013/07/Dhanush-in-Mariyaan1-e1374037267469.png 

ഒരുപാട് പ്രതീക്ഷയുമായി ഫസ്റ്റ് ക്ലാസ്സ്‌ ടിക്കറ്റുമെടുത്തു തീയറ്ററിനുള്ളില്‍ ഇരുന്നു. പടം തുടങ്ങി ഓരോരുത്തരുടെ പേര് എഴുതിക്കാണിക്കുമ്പോള്‍ തീയറ്ററില്‍ ഭയങ്കര കയ്യടി. ഏറ്റവും കൂടുതല്‍ കയ്യടി നേടിയത്. എ. ആര്‍ റഹ്മാന്‍, സലിം കുമാര്‍, ധനൂഷ്.ആദ്യം കാണിക്കുന്നത് “ധനുഷ്” സൂഡാനില്‍ കോണ്ട്രാക്റ്റ് ജോലി നോക്കുന്നതായിട്ടാണ്.. രണ്ട് വര്ഷടത്തെ കോണ്ട്രാക്റ്റ് ജോലിക്ക് ശേഷം നാട്ടിലേക്ക് തിരിച്ചു വരുന്നതായി കാണിക്കുന്നു. അവിടെ വച്ച് ഫ്ലാഷ് ബാക്ക്, നാട്ടില്‍കടലാണ് പശ്ചാത്തലം. നായകന്‍ മുങ്ങാങ്കുഴിയിട്ട്‌ കടലിനടിയില്‍ പോയി സര്ക്ക സ് കാണിച്ചു തുടങ്ങിയിട്ട് കുറെ നേരമായി. കയ്യില്‍ ഒരു കുടക്കംബിയുമുണ്ട്(അതിശയോക്തി!!!!). അവസാനം രണ്ടാളെ ഒറ്റയടിക്ക് വിഴുങ്ങാന്‍ കെല്പ്പു ള്ള ഒരു സ്രാവ് കരയ്ക്കടിയുന്നു.(അണ്ണന്റെ മരുമോനല്ലേ വല്ലതും പറയാന്‍ പറ്റുമോ?) പിന്നെ എല്ലാ തമിഴ് സിനിമയിലേം പോലെ അര്ത്ഥാനഗ്നരായ യുവതികളും മുടി ചെമ്ബിപ്പിച്ചു കളസവും ഷര്ട്ടും ഇട്ട പയ്യന്മാരും കൂടി ചേര്ന്ന് കടപ്പുറത്ത് ഒരു ഡാന്സ്.

നായകന്റെ് ആദ്യത്തെ തൊഴില്‍ മത്സ്യബന്ധനമാണ്. നായിക തൊഴില്‍ രഹിത. അവിടെയും ഇവിടെയും തൊട്ടും തൊടീക്കാതെയും കുറെ സീനുകള്‍ ഫസ്റ്റ് ഹാഫിലുണ്ട്.ഇത് ഒരു റിവ്യൂ ആയതുകൊണ്ട് കഥ മുഴുവന്‍ പറയുന്നത് ശരിയല്ലല്ലോ. മിക്ക തമിഴ് സിനിമയിലേം പോലെ ആദ്യം നായിക നായകന്റെപ പുറകെ നടക്കുന്നു പിന്നെ നായകന്‍ ഇഷ്ടമാണെന്ന് പറയുന്നു. ചെറിയ ചെറിയ ഉടക്കുകള്‍. ഒരു ലിപ് ലോക്ക്, മൂന്നു പാട്ടുകള്‍, ഒരു ഫയിറ്റ്, കുറച്ചു റൊമാന്സ് ,
ഫസ്റ്റ് ഹാഫില്‍ ഇടി കൊള്ളാന്‍ വരുന്നത് മലയാളം സിനിമ നടന്‍ “വിനായഗന്‍” ആണ്. അത് പുള്ളി നല്ല ഭേഷ് ആയി കൊണ്ട് പോകുന്നുണ്ട്.
പിന്നെ ചില സാങ്കേതിക കാരണങ്ങളാല്‍ മറിയാന് സൂടാനിലേക്ക് പോകേണ്ടി വരുന്നു.(അത് കുറച്ചു കാണാനുണ്ട്. എനിക്കിഷ്ട്ടപ്പെട്ട ഒരു ഡയലോഗ് ഈ സീനിലാണ് പറയുന്നത്.) അങ്ങനെ തൊട്ടും തൊടീച്ചും ഫസ്റ്റ് ഹാഫ് കഴിഞ്ഞു.


സെക്കന്റ്‌ ഹാഫിലെങ്കിലും പടം മറ്റൊരു തലത്തില്‍ എത്തുമെന്ന് പ്രതീക്ഷിച്ചു ഞാന്‍ ഇരുന്നു. സെക്കന്റ്‌ ഹാഫ് അധികം ഡയലോഗ് ഒന്നുമില്ല. എല്ലാം ബാക്ക്ഗ്രൌണ്ട് സ്കോറിംഗിന്റെല കളിയാണ്. സത്യം പറയാമല്ലോ സന്തര്ഭത്തിനു യോജിക്കാത്തവയാണ് മിക്ക ബാക്ക്ഗ്രൌണ്ട് സ്കോറുകളും. എ. ആര്‍ റഹ്മാന്‍ കോപ്പി അടിച്ചാണോ ബാക്ക്ഗ്രൌണ്ട് സ്കോറിംഗ് നടത്തിയത് എന്ന് എനിക്ക് സംശയം തോന്നി. ഏതൊക്കെയോ ഹോളിവുഡ് സിനിമകളിലെ ഒരു സ്ലാംഗ് ഫീല്‍ ചെയ്തു, ചിലപ്പോള്‍ എന്റെ കുഴപ്പമായിരിക്കും. “ഹാന്സ്ണ സിമ്മര്‍” ഉപയോഗിക്കുന്നത് പോലെയുള്ള BGM ചില സ്ഥലങ്ങളില്‍ കാണാം especially in Chase. “ക്രിസ്റ്റഫര്‍ നോലന്‍” തന്റെs സിനിമകളില്‍ ഇത് പോലെയുള്ള BGM കൊടുത്തിട്ടുണ്ട്.

സന്ദര്‍ഭത്തിന് യോജിക്കാത്ത രണ്ടു പാട്ടുകളും, വിശ്വാസ യോഗ്യമല്ലാത്ത കുറച്ചു സീനുകളും. പക്ഷെ ധനൂഷ് എന്ന ആക്ടര്‍ വേറൊരു തലത്തിലേക്ക് ഉയര്ന്ന ത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. സത്യം പറയാമല്ലോ സൈകിക് ആകുന്ന കാര്യത്തില്‍ തമിഴ് സിനിമയില്‍ ധനൂഷ് കഴിഞ്ഞിട്ടേ ഇന്ന് വേറ നടന്മാരുള്ളൂ എന്ന് തോന്നിപ്പോയി.. മികച്ച അഭിനയ മുഹൂര്ത്തേങ്ങള്‍ സെക്കന്റ്‌ ഹാഫിലുണ്ട്.
കുറച്ചു തീവ്രവാദികള്‍ ധനൂഷിനെയും വേറ രണ്ടു പേരെയും തട്ടിക്കൊണ്ടു പോയി മോചന ദ്രവ്യം ആവശ്യപ്പെടുന്നതാണ് മൂല കഥ, അവിടെ നിന്നും അവര്‍ രക്ഷപ്പെടാനുള്ള വഴികള്‍ നോക്കുന്നു. മികച്ച കുറച്ചു അഭിനയ മുഹൂര്ത്തങങ്ങള്‍ ഉള്ളതോഴിച്ചാല്‍ എടുത്തു പറയാന്‍ മറ്റൊന്നുമില്ല. ചുമ്മാ ഒരു കഥ. ക്ലൈമാക്സ്‌ നിരാശപ്പെടുത്തി. എന്ത് പറയാന്‍ തമിഴ് സിനിമയിലെ നായകന്‍ ക്ലൈമാക്സില്‍ പുലിക്കുട്ടിയല്ലേ. ഇതൊന്നും കാണാനുള്ള ശക്തിയില്ലാത്ത കുറച്ചു ആളുകള്‍ നേരത്തെ തന്നെ എഴുന്നേറ്റു പോയി. എന്റെത വലതു വശത്ത്‌ ഇരുന്നവര്‍ ധനൂഷിന്റെ ഓരോ ഡയലോഗിനും കയ്യടിച്ചവരാണ് എന്ന ബോധ്യമുള്ളതുകൊണ്ട് എഴുന്നേറ്റു പോവാന്‍ ദൈര്യം കിട്ടിയില്ല.(അണ്ണാവേ പറ്റി പറന്‍ജ)…

എന്റെ അഭിപ്രായത്തില്‍ nonlinear way of story telling ആയിരുന്നെങ്കില്‍ കുറച്ചുകൂടി മെച്ചപ്പെട്ടേനെ. ചില വശ്യസുന്ദരമായ ഷോട്ടുകള്‍ ഒഴിച്ചാല്‍ . കഥപറച്ചിലില്‍ കല്ലുകടിയായി ചായാഗ്രഹണം അവശേഷിക്കുന്നു. വിദേശ ചായാഗ്രാഹകന്‍ എന്നൊക്കെ കേട്ടപോള്‍ എന്തൊക്കെയോ ആശിച്ചുപോയി

Positives:
1. ക്യാമറ
2. ധനൂഷിന്റെ അഭിനയം. മികച്ച അഭിനയ മുഹൂര്ത്ത്ങ്ങള്‍ നമുക്ക് സമ്മാനിച്ചിട്ടുണ്ട്.
3. music(ഒരു പരിധി വരെ.)
4.frame to frame visualization
Negatives:
1. സന്ദര്ഭoത്തിനു യോജിക്കാത്ത BGM(ചില സ്ഥലങ്ങളില്‍)
2.lack of strong base story
3.Editing
4. ക്ലൈമാക്സ്‌
5. അനാവശ്യമായ song sequence
6.we can predict what will happen next.
Rating: 2.5/5(for acting of Dhanush)


Tuesday, July 23, 2013

കോണ്‍ഗ്രസിലെ പ്രമുഖ മന്ത്രിയെ സരിത കണ്ടു; ഇരുവരും മൂന്ന് മണിക്കൂറോളം ഫഌറ്റില്‍ ചെലവഴിച്ചു






കൊച്ചി : കോണ്‍ഗ്രസിലെ പ്രമുഖ മന്ത്രിയും സരിത എസ് നായരും മൂന്ന് മണിക്കൂറുകളോളം കൊച്ചിയിലെ ഫഌറ്റില്‍ ഒരുമിച്ച് ചെലവഴിച്ചതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച രേഖകള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. 2012 മാര്‍ച്ച് 13ന് കൊച്ചി വൈറ്റിലയില്‍ ഭാര്യയുടെ പേരിലുള്ള ഫ്‌ലാറ്റിലെത്തിയാണ് മന്ത്രിയെ സരിത കണ്ടത്. ഫ്‌ലാറ്റിലെ സന്ദര്‍ശക രജിസ്റ്ററില്‍ ലക്ഷ്മി എന്ന പേരാണ് സരിത രേഖപ്പെടുത്തിയത്.

ഇവിടുത്തെ 6 എ ഫ്‌ലാറ്റിലേക്ക് രാവിലെ 8 മണിക്ക് സരിത എത്തിയതായി സന്ദര്‍ശക രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ലക്ഷ്മി എന്ന പേരാണ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയത്. സരിതയോടൊപ്പം രാവിലെ 8.17ന് ഷൈന്‍ എന്നൊരാളും ഫ്‌ളാറ്റില്‍ എത്തിയിരുന്നു. എന്നാല്‍ ഷൈന്‍ 9 മണിക്ക് മടങ്ങിയതായി സന്ദര്‍ശക രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം സരിത 11.30നാണ് ഫ്‌ലാറ്റില്‍ നിന്ന് മടങ്ങിയത്.
പിറവം തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് എറണാകുളത്തുണ്ടായിരുന്ന ദിവസങ്ങളിലാണ് മന്ത്രി ഈ ഫ്‌ളാറ്റില്‍ താമസിച്ചിരുന്നത്. തന്റെ മണ്ഡലത്തിലെ ഒരാളുടെ പരാതി സംബന്ധിച്ച് മാത്രമേ സരിതയെ വിളിച്ചിട്ടുള്ളു എന്നാണ് ഈ മന്ത്രി മുമ്പ് പറഞ്ഞിരുന്നത്.

ഇതു വെറുമൊരു വാര്‍ത്തയല്ല വേദനയാണ്

 


സവര്ണെ ഹിന്ദുക്കള്‍ ക്രൂരമായി മര്‍ദിക്കുകയും പൊതു നിരത്തില്‍ വിവസ്ത്രയാക്കി അപമാനിക്കുകയും ഒരു മൃഗത്തെ പോലെ തെരുവിലുടനീളം അടിച്ചോടിച്ച് ജാതിക്കോമരങ്ങളുടെ വര്ഗവവെരിക്കിരയായ “ലക്ഷ്മി ഓരാന്‍” പറഞ്ഞതിതാണ്.

“ഒരു സ്ത്രീക്ക് താങ്ങാവുന്നതില്‍ ഏറ്റവും വലിയ അപമാനവും വേദനയും ഞാന്‍ സഹിച്ചു. ജീവിച്ചിരിക്കുമ്പോഴും മരിച്ചു മണ്ണടിഞ്ഞാല്‍ പോലും എന്റെ് ആത്മാവിന് ഒരിക്കലും മറക്കാന്‍ കഴിയാത്തതാണിത്.”

“ആദിവാസികളുടെ അവകാശങ്ങള്‍ ചോദിക്കുന്നത് തെറ്റാണോ? മനുഷ്യനെ പോലെ ആദരിക്കപ്പെടണമെന്നു ആഗ്രഹിക്കുന്നത് ഒരു കുറ്റമാണോ? മുറ്റത്ത്‌ തെരുവ് പട്ടികള്‍ കടന്നാലും ഒന്നും ചെയ്യാത്ത സവര്ണര്‍ ഞങ്ങള്‍ നടക്കുമ്പോള്‍ അടിചോടിക്കുന്നതെന്താണ്? ഞങ്ങള്‍ മൃഗങ്ങളെക്കാലും താഴ്ന്നവരാണോ?”

“ഞാന്‍ ആത്മഹത്യ ചെയ്താലോ എന്ന് ആഗ്രഹിക്കാത്ത രാത്രികളില്ല. പക്ഷെ എന്നെ പ്രതീക്ഷിച്ചൊരു കുടുംബം ജീവിച്ചിരിപ്പുണ്ട്. എന്നത്തേയും പോലെ ദാരിദ്ര്യത്തിലാണ് ഞങ്ങള്‍ കഴിഞ്ഞ് കൂടുന്നത്. അവര്ക്ക് വേണ്ടിയാണ് അപമാനവും ഭയവും മറന്നു ഞാനിന്നു ഒരു സെക്യൂരിറ്റി ജീവനക്കാരിയായി ജോലി ചെയ്യുന്നത്. കാലം എത്ര പുരോഗമിച്ചാലും “കീഴ്ജാതി” എന്ന് മാത്രം വിളിപ്പേരുള്ള ഞങ്ങള്‍ സവര്‍ണരുടെ അടിമകളായി കാലം കഴിക്കുന്നു”

ആസാമില്‍ ആദിവാസികളുടെ അവകാശത്തിനായി പോരാടിയ ലക്ഷ്മി ഓരാന്‍ എന്നാ സ്ത്രീയെ ക്രൂരമായി മര്ദി ക്കുകയും അപമാനിക്കുകയും ആട്ടി ഓടിക്കുകയും ചെയ്തു ജാതി വേറിയന്മാരായ സവര്ണയ മേലാളന്മാര്‍...

ഇതു വെറുമൊരു വാര്ത്ത യല്ല വേദനയാണ്!!!


കടപ്പാട് :  രാജേഷ്‌ 
 
Back To Top
Copyright © 2014 Ullakaaryam. Designed by OddThemes